SSLC Exam 2026: പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം!; ഓരോ വിഷയവും എങ്ങനെ തീർക്കാം? സ്റ്റഡി പ്ലാൻ
Kerala SSLC Exam Preparation: ഓരോ വിഷയവും ചിട്ടയോടെ പഠിച്ചു തീർക്കാൻ സഹായിക്കുന്ന ഒരു പെർഫെക്ട് സ്റ്റഡി പ്ലാൻ നമുക്ക് നോക്കാം. നിങ്ങൾ പഠനം തുടങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ വിഷയങ്ങൾ എങ്ങനെ തരം തിരിച്ചു പഠിക്കാം എന്നത് വരെ ഉൾപ്പെടുത്തികൊണ്ടാണ് ഇന്ന് ഇവിടെ വിശദീകരിക്കാൻ പോകുന്നത്.

പ്രതീകാത്മക ചിത്രം
ഇതാ ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷയുടെ (SSLC Exam 2026) തീയതികൾ അടുത്തു കഴിഞ്ഞു. അവസാന നിമിഷം സിലബസ് മുഴുവൻ കണ്ട് പേടിച്ചിരിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ? എങ്കിൽ ഇനി ടെൻഷൻ വേണ്ട. ബാക്കിയുള്ള ദിവസങ്ങൾ കൃത്യമായി വിനിയോഗിച്ചാൽ ഫുൾ എ പ്ലസ് എന്നത് അസാധ്യമായ ഒന്നല്ല. ഓരോ വിഷയവും ചിട്ടയോടെ പഠിച്ചു തീർക്കാൻ സഹായിക്കുന്ന ഒരു പെർഫെക്ട് സ്റ്റഡി പ്ലാൻ നമുക്ക് നോക്കാം. നിങ്ങൾ പഠനം തുടങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ വിഷയങ്ങൾ എങ്ങനെ തരം തിരിച്ചു പഠിക്കാം എന്നത് വരെ ഉൾപ്പെടുത്തികൊണ്ടാണ് ഇന്ന് ഇവിടെ വിശദീകരിക്കാൻ പോകുന്നത്.
പഠനം തുടങ്ങും മുൻപ് ശ്രദ്ധിക്കേണ്ടത്
ഓരോ വിഷയത്തിലും കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന പ്രധാന പാഠഭാഗങ്ങൾ ആദ്യം പഠിച്ചു തീർക്കാൻ ശ്രമിക്കണം. എല്ലാ വിഷയങ്ങൾക്കും സമയം ലഭിക്കുന്ന രീതിയിൽ ഒരു ടൈം ടേബിൾ നിങ്ങൾ തന്നെ തയ്യാറാക്കുക. ഒരു ദിവസം തന്നെ രണ്ട് വിഷയങ്ങളെങ്കിലും പഠിക്കാൻ ശ്രദ്ധിക്കണം (ഉദാഹരണത്തിന്: രാവിലെ ഗണിതം, ഉച്ചതിരിഞ്ഞ് മലയാളം). പഠനസമയത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം കുറയ്ക്കുക. ഇത് നിങ്ങളുടെ ഏകാഗ്രത വർദ്ധിപ്പിക്കും.
ALSO READ: എസ്എസ്എൽസി പരീക്ഷയെ പേടിയില്ലാതെ നേരിടാം; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വിഷയങ്ങൾ തിരിച്ചു പഠിക്കാം
ഗണിതം: കണക്ക് ഒരിക്കലും വായിച്ചു പഠിക്കരുത്, ചെയ്തു തന്നെ പഠിക്കണം. ഓരോ ദിവസവും കുറഞ്ഞത് 10 പ്രോബ്ലംസ് എങ്കിലും ചെയ്തു പഠിക്കാൻ ശ്രമിക്കണം. കണക്കിലെ എല്ലാ സമവാക്യങ്ങളും ഒരു പേപ്പറിൽ എഴുതി നിങ്ങളുടെ പഠനമേശയ്ക്ക് മുന്നിലായി ഒട്ടിക്കുക. ഇടയ്ക്കിടെ ഇത് നോക്കുന്നത് അവ മറക്കാതിരിക്കാൻ സഹായിക്കും.
സയൻസ് (Physics, Chemistry, Biology)
ഫിസിക്സ്: സർക്യൂട്ട് ഡയഗ്രമുകളും ഫോർമുലകളും നന്നായി പഠിക്കുക. പ്രോബ്ലംസ് ചെയ്തു തന്നെ ശീലിക്കുക.
കെമിസ്ട്രി: മൂലകങ്ങളും അവയുടെ ഇലക്ട്രോണിക് കോൺഫിഗറേഷനും രാസസമവാക്യങ്ങളും ആവർത്തിച്ചു പഠിക്കാൻ മറക്കരുത്.
ബയോളജി: ഓരോ ചിത്രങ്ങളും വരച്ചു പഠിക്കാൻ സമയം കണ്ടെത്തുക. ഭാഗങ്ങൾ അടയാളപ്പെടുത്തുന്നത് കൃത്യമായി മനസ്സിലാക്കുക. ഇത് ചോദിക്കാൻ സാധ്യതയുള്ള ഒന്നാണ്.
സോഷ്യൽ സയൻസ്: വർഷങ്ങളും സംഭവങ്ങളും ഒരു ചാർട്ട് തയ്യാറാക്കി പഠിക്കുന്നത് ഓർമ്മയിൽ അവ നിലനിർത്താൻ സഹായിക്കും. പ്രധാന സംഭവങ്ങളുടെ കാരണങ്ങളും അതിൻ്റെ ഫലങ്ങളും പോയിന്റുകളായി എഴുതി പഠിക്കുക. മാപ്പ് അടയാളപ്പെടുത്തൽ ഒരിക്കലും ഒഴിവാക്കരുത്, ഇത് സ്കോർ ചെയ്യാനുള്ള ഒരു എളുപ്പവഴിയാണ്.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി: വ്യാകരണം (Grammar), ഡിസ്കോഴ്സുകൾ (Letters, Profiles, Essays) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പാഠഭാഗങ്ങളിലെ കഥാസാരം അറിഞ്ഞുവെച്ചാൽ സ്വന്തം വാചകങ്ങളിൽ മിക്ക ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ സാധിക്കും.
മുൻവർഷത്തെ ചോദ്യപേപ്പർ
കഴിഞ്ഞ 5 വർഷത്തെ ചോദ്യപേപ്പറുകൾ സമയക്രമം പാലിച്ച് ചെയ്തു നോക്കുക. പരീക്ഷാ പേടി മാറ്റാൻ ഇതിലും നല്ലൊരു വഴി വേറെയില്ല. പഠിച്ച കാര്യങ്ങൾ ചെറിയ പോയിൻ്റുകളായി കുറിച്ചു വെക്കുക. അവസാന നിമിഷത്തെ റിവിഷന് ഇത് വലിയ സഹായമാകും. രാത്രി ഏറെ നേരം ഇരുന്നു പഠിക്കുന്നത് ഒഴിവാക്കുക. മിനിമം ആറ് മണിക്കൂർ ഉറങ്ങിയെങ്കിൽ മാത്രമെ തലച്ചോറിന് വിശ്രമം ലഭിക്കുകയുള്ളൂ. എങ്കിലേ നിങ്ങൾ പഠിച്ച ഭാഗങ്ങൾ പരീക്ഷ സമയത്ത് ഓർത്തെടുക്കാനും എഴുതാനും സാധിക്കു.