Kerala SSLC Result 2026: എസ്എസ്എൽസി പരീക്ഷയിൽ തോറ്റാൽ? അടുത്തത് എന്ത്; കുട്ടികൾ ഇതൂടെ അറിയണം
Kerala SSLC 2026 SAY Exam Details: ഇത്തവണ 4,17,497 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. എസ്എസ്എൽസി പരീക്ഷയിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കും മുന്നിൽ ധാരാളം വഴികൾ വേറെയുണ്ട്. എസ്എസ്എൽസി പരീക്ഷയിൽ ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെട്ടവർക്ക് സേ പരീക്ഷയിലൂടെ വിണ്ടും പരീക്ഷയെഴുതി വിജയിക്കാവുന്നതാണ്. ഇത്തവണത്തെ എസ്എസ്എൽസി ഫലം മെയ് 15-നാണ് പ്രഖ്യാപിക്കുക.
എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവരുമ്പോൾ എല്ലാ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നത് മികച്ച മാർക്കോട് കൂടിയ (Kerala SSLC Result 2026) വിജയമാണ്. എന്നാൽ സാഹചര്യങ്ങളോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ ചിലർക്കെങ്കിലും പരാജയം നേരിടേണ്ടി വന്നേക്കാം. രക്ഷിതാക്കളും കുട്ടികളും മനസ്സിലാക്കേണ്ട പ്രധാന കാര്യം, പരീക്ഷയിലെ വിജയവും തോൽവിയുമല്ല നിങ്ങളുടെ ജീവിതെ എന്താകണമെന്ന് തീരുമാനിക്കുന്നത്. കുട്ടികൾ തോറ്റാൽ അതിന് വഴക്ക് പറയാതെ അടുത്തത് എന്ത് എന്ന് ചിന്തിക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
ഇത്തവണ 4,17,497 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. എസ്എസ്എൽസി പരീക്ഷയിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കും മുന്നിൽ ധാരാളം വഴികൾ വേറെയുണ്ട്. പരീക്ഷയിൽ തോറ്റാൽ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് നമുക്ക് നോക്കാം. എസ്എസ്എൽസി ഫലം വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവർക്ക് സേ പരീക്ഷയും സ്കോർ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇംപ്രൂവ്മെൻ്റ് പരീക്ഷയും എഴുതാനുള്ള അവസരം നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നൽകുന്നുണ്ട്.
ALSO READ: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടൻ പുറത്തുവരുമോ? വ്യാജ പ്രചരണങ്ങളിൽ വീഴരുത്, യഥാർത്ഥ വിവരങ്ങൾ
‘സേ’ പരീക്ഷ
എസ്എസ്എൽസി പരീക്ഷയിൽ ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെട്ടവർക്ക് സേ പരീക്ഷയിലൂടെ വിണ്ടും പരീക്ഷയെഴുതി വിജയിക്കാവുന്നതാണ്. വിദ്യാർത്ഥികളുടെ ഒരു വർഷം നഷ്ടപ്പെടുത്താതെ തന്നെ ഉപരിപഠനത്തിന് ചേരാൻ സേ പരീക്ഷയിലൂടെ സാധിക്കുന്നതാണ്. സാധാരണയായി ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ സേ പരീക്ഷയുമായി ബന്ധപ്പെട്ട വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്നതാണ്. എന്നാൽ പരമാവധി മൂന്ന് വിഷയങ്ങൾ വരെ തോറ്റവർക്ക് മാത്രമെ സേ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. സേ പരീക്ഷയിൽ വിജയിച്ചാൽ അതേ വർഷം തന്നെ മറ്റ് കുട്ടികളോടൊപ്പം നിങ്ങൾക്കും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.
പുനർമൂല്യനിർണ്ണയം
നിങ്ങൾ നന്നായി എഴുതിയിട്ടും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെങ്കിലോ അല്ലെങ്കിൽ ഒന്നോ രണ്ടോ മാർക്കിനാണ് പരാജയപ്പെട്ടതെങ്കിലോ മാർക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ധൈര്യമായി റീവാല്യൂവേഷന് നൽകാവുന്നതാണ്. ചോദ്യപേപ്പർ സ്‌ക്രൂട്ടിനി ചെയ്യാനും ഫോട്ടോകോപ്പി ലഭിക്കാനും അപേക്ഷിക്കാൻ അവസരമുണ്ടാകും. ചിലപ്പോൾ മൂല്യനിർണ്ണയത്തിലെ പിഴവുകൾ കാരണം മാർക്ക് കുറഞ്ഞിട്ടുണ്ടെങ്കിൽ ഇത് പുനർമൂല്യനിർണ്ണയത്തിലൂടെ നേടിയെടുക്കാവുന്നതാണ്.
രക്ഷിതാക്കൾ ശ്രദ്ധിക്കാൻ
ഏതെങ്കിലും വിഷയത്തിൽ കുട്ടികൾ പരാജയപ്പെട്ടാൽ അവരെ ഒരു കാരണവശാലും വഴക്ക് പറയരുത്. കുട്ടികൾ മാനസികമായി തളർന്നിരിക്കുന്ന സമയത്ത് അവരെ ചേർത്ത് നിർത്തുക.
അടുത്തത് ചെയ്യാനുള്ള എല്ലാവിധ പിന്തുണയും അവർക്ക് നൽകേണ്ടത് നിങ്ങളാണ്.
ഓരോ കുട്ടിയുടെയും കഴിവുകൾ വ്യത്യസ്തമാണ്. അതിനാൽ മറ്റ് കുട്ടിയുമായി നിങ്ങളുടെ കുട്ടിയെ താരതമ്യം ചെയ്യരുത്. അത് കുട്ടികളുടെ ആത്മവിശ്വാസം തകർക്കും.
എസ്എസ്എൽസി പരീക്ഷ ഫലം എന്ന്?
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലങ്ങളുടെ തീയതി കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. ഇത്തവണത്തെ എസ്എസ്എൽസി ഫലം മെയ് 15-നാണ് പ്രഖ്യാപിക്കുക. ഏപ്രിൽ 16 മുതൽ ആരംഭിച്ച മൂല്യനിർണ്ണയ ക്യാമ്പുകളിൽ അവസാനവട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നതാണ്. അതിന്റെ ഫലം മെയ് അവസാനവാരത്തോടെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പല വ്യാജ ലിങ്കുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ സർക്കാർ അംഗീകരിച്ച വെബ്സൈറ്റുകളിൽ നിന്ന് മാത്രം മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കണം.
English Summary:
Kerala SSLC Result Will Publish On May 15 2026. In 2026 4,17,497 Students Attend SSLC Exam Held On March. Here Is The Complete Details Of What Happens Next If You Fail In Class 10 Exam. More Details About SAY Exam.