Kerala SSLC SAY Exam 2026: എസ്എസ്എൽസി സേ പരീക്ഷ അടുത്തു; സപ്ലിമെൻ്ററി, ഇംപ്രൂവ്‌മെന്റ് ടൈംടേബിൾ അറിയാം

Kerala SSLC SAY Exam 2026 Latest Update: സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തുവന്നിട്ടുണ്ട്. ജൂൺ ഒമ്പത് മുതൽ 19 വരെയാണ് എസ്എസ്എൽസി സേ പരീക്ഷ നടക്കുന്നത്. ഒരു വർഷം നഷ്ടപ്പെടുത്താതെ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പാക്കാനുള്ള അവസരമാണിത്. പരീക്ഷാ തീയതികളും, ടൈംടേബിളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Kerala SSLC SAY Exam 2026: എസ്എസ്എൽസി സേ പരീക്ഷ അടുത്തു; സപ്ലിമെൻ്ററി, ഇംപ്രൂവ്‌മെന്റ് ടൈംടേബിൾ അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

31 May 2026 | 10:32 AM

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, ഉന്നതപഠനത്തിന് അർഹത നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കും മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള എസ്എസ്എൽസി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടത്താറുണ്ട്. ഇത്തവണത്തെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തുവന്നിട്ടുണ്ട്. ജൂൺ ഒമ്പത് മുതൽ 19 വരെയാണ് എസ്എസ്എൽസി സേ പരീക്ഷ നടക്കുന്നത്. ഒരു വർഷം നഷ്ടപ്പെടുത്താതെ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പാക്കാനുള്ള അവസരമാണിത്. പരീക്ഷാ തീയതികളും, ടൈംടേബിളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

ALSO READ: പ്ലസ് വൺ പ്രവേശനം; ഫുൾ എ പ്ലസ് ഉണ്ടെന്ന് കരുതി സയൻസ് എടുക്കണോ?

ടൈംടേബിൾ വിശദമായി

  1. ആദ്യദിനമായ ജൂൺ 9-ന് രാവിലെ 9:30 മുതൽ 11:15 വരെയാണ് ഒന്നാം ഭാഷാ പേപ്പറായ മലയാളം പരീക്ഷ നടക്കുന്നത്.
  2. ജൂൺ 9 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സാമൂഹ്യശാസ്ത്രം (Social Science) പരീക്ഷ നടത്തുന്നതാണ്.
  3. രണ്ടാം ദിനമായ ജൂൺ 10 ബുധനാഴ്ച രാവിലെ ഗണിതശാസ്ത്രം (Mathematics) പരീക്ഷ നടക്കും.
  4. ജൂൺ 10 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 1:45 മുതൽ – 3:30 വരെ മലയാളം പാർട്ട് രണ്ട് പരീക്ഷ നടത്തുന്നതാണ്.
  5. ജൂൺ 12 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ രാവിലെ 11:15 വരെ കെമസ്ട്രി പരീക്ഷ നടക്കും.
  6. പിന്നീട് ജൂൺ 15 തിങ്കളാഴ്ച്ച രാവിലെ 9:30 മുതൽ 12:15 വരെ ഫിസിക്സ് പരീക്ഷ നടത്തുന്നതാണ്.
  7. ജൂൺ 15 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 1:45 മുതൽ 3:30 വരെയാണ് ബയോളജി പരീക്ഷ നടക്കുന്നത്.
  8. ജൂൺ 17 ബുധനാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഇംഗ്ലീഷ് പരീക്ഷ നടത്തും.
  9. ജൂൺ 17 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 1:45 മുതൽ 3:30 വരെ ഹിന്ദി പരീക്ഷകൾ നടത്തും.
  10. ജൂൺ 19 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ രാവിലെ 10:45 വരെ ഐട് പരീക്ഷ നടത്തുന്നതാണ്.

സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ആർക്കെല്ലാം എഴുതാം നിയമങ്ങൾ എന്തെല്ലാം

  • റഗുലർ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്കാണ് മാർക്ക് മെച്ചപ്പെടുത്താൻ അവസരമുള്ളത്. ഇവർക്ക് സ്കോർ വർദ്ധിപ്പിക്കുന്നതിനായി പരമാവധി മൂന്ന് വിഷയങ്ങളിൽ വരെ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാവുന്നതാണ്.
  • റഗുലർ പരീക്ഷ എഴുതി ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെടുകയോ ചെയ്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതാം. ഇവർക്ക് പരമാവധി മൂന്ന് വിഷയങ്ങൾ വരെ സപ്ലിമെന്ററി പരീക്ഷയായി എഴുതാൻ അനുവാദമുണ്ട്.
  • പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി ബന്ധപ്പെട്ട അറിയിപ്പ് ഉടൻ പുറത്തുവിടുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരവരുടെ സ്കൂളുകളിൽ നിന്ന് ഇവ ലഭ്യമാക്കും.
  • സേ പരീക്ഷയിൽ പുനർ മൂല്യനിർണയം അനുവദിക്കുന്നതല്ല.
  • മാർച്ചിൽ നടന്ന പൊതു പരീക്ഷയ്ക്ക് പരീക്ഷാർത്ഥിത്വം ക്യാൻസൽ ചെയ്തവർക്ക് ‘സേ’ പരീക്ഷയ്ക്കിരിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
  • സേ പരീക്ഷയ്ക്ക് അപേക്ഷിച്ചവരിലാരെങ്കിലും പുനർമൂല്യനിർണ്ണയത്തിൽ ഉപരിപഠനത്തിനർഹത നേടിയതായിക്കണ്ടാൽ സേ പരീക്ഷാഫലം പരി​ഗണിക്കുന്നതല്ല.
  • IED വിദ്യാർത്ഥികൾക്ക് മാർച്ചിലെ പരീക്ഷയ്ക്ക് ലഭിച്ച ആനുകൂല്യം ‘സേ’ പരീക്ഷയ്ക്കും ലഭിക്കുന്നതാണ്. ഇതിനായി ഡിജിഇയിൽ നിന്നും ലഭിച്ച ഉത്തരവിന്റെ കോപ്പി കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

English Summary:

Kerala SSLC SAY Exam 2026 Will Conduct On June 10 To 19. Here Is How To Download Class 10th Supplementary, Improvement Time Table Via Online. And Also Check The Rules And Regulations Before Exam.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Holiday: റെഡ് അലര്‍ട്ടിന് പിന്നാലെ മുന്‍കരുതല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
UGC NET December 2026: നെറ്റ് അപേക്ഷയിൽ ലൈവ് ഫോട്ടോ എങ്ങനെ കൃത്യമായി അപ്‌ലോഡ് ചെയ്യാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
November 2026 School Holidays: മക്കളേ വന്‍ ചതി…നിങ്ങള്‍ക്ക് എന്നും ക്ലാസില്‍ പോകാം; നവംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍
NEET PG 2026: നീറ്റ് പിജി 2026: ഒന്നാം ഘട്ട കൗൺസിലിംഗ് സീറ്റ് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു, എങ്ങനെ പരിശോധിക്കാം?
KEAM 2026: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്; പ്രവേശനം 26 വരെ
Kochi Metro Job: കൊച്ചി മെട്രോയിൽ തൊഴിലവസരം!; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
ഈന്തപ്പഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്?
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി