Kerala SSLC SAY Exam: ഒരു വർഷം നഷ്ടമാകില്ല! എസ്എസ്എൽസി സേ പരീക്ഷ അടുത്ത മാസം; വിദ്യാർത്ഥികൾ അറിയേണ്ടത്

Kerala SSLC SAY Exam 2026 Update: എസ്എസ്എൽസിയിൽ ഉപരി പഠന യോഗ്യത നേടാനാകാത്തവർക്കായി ജൂൺ 10 മുതൽ 17 വരെയാണ് സേ പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് നാളെ (മെയ് 22) ഇതിനായുള്ള അപേക്ഷ നൽകാം. പരീക്ഷാഭവൻ വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പരീക്ഷാ ഫലത്തിന്റെ പ്രിന്റൗട്ടും ഫീസും അടക്കമാണ് അപേക്ഷയിൽ നൽകേണ്ടത്. ഓരോ വിഷയത്തിനും 100 രൂപയാണ് ഫീസ് ഈടാക്കുന്നത്.

Kerala SSLC SAY Exam: ഒരു വർഷം നഷ്ടമാകില്ല! എസ്എസ്എൽസി സേ പരീക്ഷ അടുത്ത മാസം; വിദ്യാർത്ഥികൾ അറിയേണ്ടത്

പ്രതീകാത്മക ചിത്രം

Published: 

21 May 2026 | 06:15 PM

കേരള എസ്എസ്എൽസി പരീക്ഷാ ഫലം ഇക്കഴിഞ്ഞ മെയ് 15നാണ് പുറത്തുവന്നത്. ഫലം പുറത്തുവന്നപ്പോൾ ചില വിഷയങ്ങളിൽ നിശ്ചിത ഗ്രേഡ് ഡി പ്ലസോ അതിന് മുകളിലോ നേടാൻ കഴിയാത്തവർക്കും, വിചാരിച്ചത്ര മാർക്ക് കിട്ടാത്തവർക്കും വീണ്ടും ഒരു അവസരം ഒരുക്കുന്നത് സേ പരീക്ഷയിലൂടെയാണ്. നിങ്ങളുടെ ഉപരിപഠന സ്വപ്നങ്ങൾക്ക് തടസ്സമില്ലാതെ, ഈ അധ്യയന വർഷം തന്നെ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടാനുള്ള സുവർണ്ണാവസരമാണ് സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയിലൂടെ ലഭിക്കുന്നത്.

എസ്എസ്എൽസിയിൽ ഉപരി പഠന യോഗ്യത നേടാനാകാത്തവർക്കായി ജൂൺ 10 മുതൽ 17 വരെയാണ് സേ പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് നാളെ (മെയ് 22) ഇതിനായുള്ള അപേക്ഷ നൽകാം. പരീക്ഷാഭവൻ വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പരീക്ഷാ ഫലത്തിന്റെ പ്രിന്റൗട്ടും ഫീസും അടക്കമാണ് അപേക്ഷയിൽ നൽകേണ്ടത്. ഓരോ വിഷയത്തിനും 100 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഒരു വിദ്യാർത്ഥിക്ക് മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്.

ALSO READ: പ്ലസ് വൺ ഓൺലൈൻ അപേക്ഷ ഈ തീയതി മുതൽ; കരുതേണ്ട പ്രധാന രേഖകൾ ഏതെല്ലാം?

ആരോഗ്യ പ്രശ്നങ്ങൾ, ഉറ്റവരുടെ മരണം തുടങ്ങിയവ മൂലം പരീക്ഷ എഴുതാനാകാതെ വന്നവർക്കും യുദ്ധ സാഹചര്യത്തിൽ പരീക്ഷ നടത്താത്ത ഗൾഫ് രാജ്യങ്ങളിലെ കുട്ടികൾക്കും മൂന്നിലേറെ വിഷയങ്ങൾ എഴുതാനുള്ള അനുവാദമുണ്ട് . എന്നാൽ അത്തരം വിദ്യാർത്ഥികൾ ഇതിന്റെ സാക്ഷ്യപത്രങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടിന് സാക്ഷ്യപ്പെടുത്തണം. ജൂൺ അവസാന വാരത്തോടെ സേ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. സേ പരീക്ഷയിൽ പുനർ മൂല്യനിർണയമില്ല എന്നത് ശ്രദ്ധിക്കുക.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഫലം വന്ന് കഴിഞ്ഞാൽ സ്കൂളുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്ന സമയം വളരെ കുറവായിരിക്കും. അതിനാൽ അവസാന ദിവസം വരെ കാത്തുനിൽക്കാതെ അപേക്ഷ നൽകുക. ഇത്തവണ അപേക്ഷ നൽകാനുള്ള അവസാന തീയതി നാളെയാണ്.

സേ പരീക്ഷ എഴുതി വിജയിക്കുന്നവർക്ക് നിലവിലുള്ള പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റുകളുടെ ശേഷമുള്ള സപ്ലിമെന്ററി ഘട്ടങ്ങളിൽ അപേക്ഷിക്കാനാകും. വരുന്ന അധ്യയന വർഷം നഷ്ടപ്പെടാതെ കോളേജിലോ സ്കൂളിലോ ചേരാനും സാധിക്കുന്നതാണ്.

പ്ലസ് വൺ പ്രവേശനം: അപേക്ഷ മെയ് 25 മുതൽ

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടി ഈ മാസം 25 മുതൽ ആരംഭിക്കുന്നതാണ്. മെയ് 25 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് അറിയിച്ചിരുന്നു. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുകളാണുള്ളത്. വിഎച്ച്എസ്ഇ സ്‌കൂളുകളിൽ 33,000 സീറ്റുമുണ്ട്. ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരംമുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും.

‌English Summary:

SSLC SAY exam dates have been announced for students who couldn’t qualify for higher studies, with applications open from June 10th to 17th. Last date of application is tomorrow on may 22. check the official dates and announcement.

Follow Us
Related Stories
Kerala Onam Vacation 2026: മഴയ്ക്ക് കിട്ടിയ അവധികള്‍ ചതിക്കും! ഓണത്തിന് ഇവര്‍ക്ക് പത്ത് ദിവസം വീട്ടില്‍ ഇരിക്കാനാകില്ല?
Kerala Onam Exam 2026: ഓണപരീക്ഷ ഓ​ഗസ്റ്റ് 10 മുതൽ; ഓണാവധിയ്ക്ക് സ്കൂൾ അടയ്ക്കുന്നത് എപ്പോൾ?
Kerala Plus One Admission 2026: പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയില്ലേ? ഇതാ വമ്പന്‍ അവസരം! സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം
Kerala Plus One Result 2026: കാത്തിരിപ്പ് അവസാനിക്കുന്നു, കൗണ്ട്ഡൗണ്‍ തുടങ്ങി; പ്ലസ് വണ്‍ റിസള്‍ട്ട് ഉടന്‍
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രതീക്ഷിക്കാം; റിസൾട്ട് അറിയാനുള്ള ലിങ്കുകൾ
CBSE Class 10 Second Board Result: ‌പരീക്ഷ കഴിഞ്ഞ് 50 ദിവസം! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം എപ്പോൾ
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ