AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Plus One Admission 2026: പ്ലസ് വൺ ഓൺലൈൻ അപേക്ഷ ഈ തീയതി മുതൽ; കരുതേണ്ട പ്രധാന രേഖകൾ ഏതെല്ലാം?

Kerala Plus One Admission Documents Needed: അപേക്ഷ സമർപ്പിക്കുന്ന വേളയിൽ വരുത്തുന്ന ചെറിയ തെറ്റുകൾ പോലും വിദ്യാർത്ഥികൾക്ക് അവർക്ക് അർഹതപ്പെട്ട സീറ്റുകൾ നഷ്ടപ്പെടാൻ കാരണമായേക്കാം. അതിനാൽ ഓൺലൈനായി അപേക്ഷിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതുപോലെ അപേക്ഷിക്കുമ്പോൾ കയ്യിൽ കരുതേണ്ട പ്രധാന രേഖകളും എന്തൊക്കെയാണെന്ന് നോക്കാം.

Kerala Plus One Admission 2026: പ്ലസ് വൺ ഓൺലൈൻ അപേക്ഷ ഈ തീയതി മുതൽ; കരുതേണ്ട പ്രധാന രേഖകൾ ഏതെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 20 May 2026 | 05:51 PM

കേരളത്തിൽ എസ്എസ്എൽസി (SSLC) പരീക്ഷാ ഫലം വന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും അടുത്തതായി കാത്തിരിക്കുന്നത് പ്ലസ് വൺ പ്രവേശനത്തിനായിട്ടാണഅ. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഏകജാലക സംവിധാനം (HSCAP) വഴിയുള്ള പ്ലസ് വൺ ഓൺലൈൻ അപേക്ഷകൾ മെയ് 25 മുതൽ ആരംഭിക്കും. അപേക്ഷ സമർപ്പിക്കുന്ന വേളയിൽ വരുത്തുന്ന ചെറിയ തെറ്റുകൾ പോലും വിദ്യാർത്ഥികൾക്ക് അവർക്ക് അർഹതപ്പെട്ട സീറ്റുകൾ നഷ്ടപ്പെടാൻ കാരണമായേക്കാം. അതിനാൽ ഓൺലൈനായി അപേക്ഷിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതുപോലെ അപേക്ഷിക്കുമ്പോൾ കയ്യിൽ കരുതേണ്ട പ്രധാന രേഖകളും എന്തൊക്കെയാണെന്ന് നോക്കാം.

അപേക്ഷിക്കാൻ ആവശ്യമായ പ്രധാന രേഖകൾ

ഓൺലൈനായി അപേക്ഷിക്കാൻ സൈറ്റിൽ കയറുന്നതിന് മുൻപ് വ്ദ്യാർത്ഥികൾ ഇനി പറയുന്ന രേഖകളുടെ ഒറിജിനലോ കൃത്യമായ വിവരങ്ങളോ കയ്യിൽ കരുതേണ്ടതാണ്.

എസ്എസ്എൽസി മാർക്ക് ലിസ്റ്റ്: പ്ലസ് വണ്ണിന് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ രജിസ്റ്റർ നമ്പറും പരീക്ഷാ ബോർഡും മാർക്കുകളും കൃത്യമായി രേഖപ്പെടുത്താൻ എസ്എസ്എൽസി മാർക്ക് ലിസ്റ്റോ സർട്ടിഫിക്കറ്റിൻ്റെ കോപ്പിയോ കൈയ്യിൽ കരുതുക.

ALSO READ: പ്ലസ് വൺ പ്രവേശനം; ഒരു ചെറിയ തെറ്റ് മതി സീറ്റ് പോവാൻ, അപേക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്

ആധാർ കാർഡ്: വിദ്യാർത്ഥിയുടെ വ്യക്തിഗത വിവരങ്ങൾ മനസ്സിലാക്കാനും പൂരിപ്പിക്കാനും വേണ്ടി ആധാർ നമ്പർ ആവശ്യമാണ്.

ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ: ഒബിസി, ഒഇസി, എസ്സി/എസ്ടി (SC/ST) വിഭാഗങ്ങളിലെ സംവരണ ആനുകൂല്യങ്ങൾക്കും ഫീസ് ഇളവുകൾക്കും അർഹതയുള്ളവർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരുതണം.

ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ്: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (10 ശതമാനം സാമ്പത്തിക സംവരണം) ഇതിൻ്റെ ആനുകൂല്യം ലഭിക്കും.

ബോണസ് പോയിന്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ: നീന്തൽ സർട്ടിഫിക്കറ്റ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ക്ലബ്ബ് പ്രവർത്തനങ്ങൾ (റെഡ് ക്രോസ് ഉൾപ്പെടെ) എന്നിവ ഉള്ളവർക്ക് ഇൻഡെക്സ് മാർക്കിനൊപ്പം അധിക ബോണസ് പോയിന്റ് ലഭിക്കും. ഇതിൻ്റെ സർട്ടിഫിക്കറ്റുകൾ കൃത്യമായി കയ്യിൽ വെക്കുക.

ഓൺലൈനായി അപേക്ഷിക്കേണ്ടത് എങ്ങനെ?

ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ വിവരങ്ങൾ നൽകി ഒരു യൂസർ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്യുക. ഇത് സൂക്ഷിച്ചുവയ്ക്കുക, തുടർന്നുള്ള എല്ലാ ഘട്ടങ്ങൾക്കും ഇത് ആവശ്യമാണ്.

നിങ്ങളുടെ പേര്, ജനനത്തീയതി, എസ്എസ്എൽസി മാർക്കുകൾ, സ്കൂൾ വിവരങ്ങൾ, ജാതി/സംവരണ വിഭാഗങ്ങൾ എന്നിവ കൃത്യമായി അപേക്ഷയിൽ പൂരിപ്പിക്കുക.

നിങ്ങൾക്ക് പഠിക്കാൻ താല്പര്യമുള്ള സ്കൂളുകളും ​ഗ്രൂപ്പുകളും മുൻഗണനാക്രമത്തിൽ പൂരിപ്പിക്കുക. നിങ്ങളുടെ മാർക്കിന് അനുയോജ്യമായ പരമാവധി സ്കൂളുകൾ ഓപ്ഷനായി നൽകാൻ ശ്രദ്ധിക്കുക.

ആവശ്യമായ ഫീസ് ഓൺലൈനായി അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കുക.

സ്കൂൾ – കോഴ്സ് കോഡുകൾ മാറ്റി നൽകരുത്

അപേക്ഷ സമർപ്പിക്കുമ്പോൾ സാധാരണ എല്ലാവരും വരുത്തുന്ന തെറ്റുകളിൽ ഒന്നാണ് സ്കൂളും കോഴ്സുകളും മാറ്റി നൽകുന്നത്. ഏകജാലക അപേക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മുൻഗണനാക്രമത്തിൽ നിങ്ങൾക്ക് താല്പര്യമുള്ള സ്കൂളും കോഴ്സും നൽകുക എന്നതാണ്. ഓരോ സ്കൂളിനും ഓരോ ​ഗ്രൂപ്പുകൾക്കും പ്രത്യേക കോഡുകൾ ഉണ്ട്. അപേക്ഷ നൽകുമ്പോൾ ഈ കോഡുകളിൽ ഒരു അക്കമോ അക്ഷരമോ മാറിപ്പോയാൽ നിങ്ങൾ ആഗ്രഹിച്ച സ്കൂളോ കോഴ്സോ കിട്ടാനുള്ള സാധ്യതയും കുറയും. പിന്നീട് വരുന്ന അലോട്ട്മെൻ്റിൽ സ്കൂളിലും കോഴ്സിലും മാറ്റം വന്നേക്കാം. അതിനാൽ അപേക്ഷിക്കുന്നതിന് മുൻപ് തന്നെ നിങ്ങൾ നൽകിയിരിക്കുന്ന സ്കൂളുകളുടെയും കോഴ്സുകളുടെയും കോഡുകൾ കൃത്യമാണോ എന്ന് പരിശോധിക്കണം.

English Summary:

Kerala Plus One Admission 2026, online application will starts on may 25th. Before Apply check the Important documents required for  application Process. Here is the complete guidance for how to apply and what to need.

Follow Us