KITTS Recruitment 2026: ടൂറിസ്റ്റ് ഗൈഡ് ആകാൻ അവസരം; ഇപ്പോൾ അപേക്ഷിക്കാം! യോഗ്യതയും അപേക്ഷിക്കേണ്ട വിധവും

Kerala Tourism KITTS Recruitment 2026: തിരുവനന്തപുരത്തെ കിറ്റ്‌സ് ആസ്ഥാനത്ത് വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 9 വരെയാണ്. സ്റ്റേറ്റ് ലെവൽ ഗൈഡ്, ലോക്കൽ ലെവൽ ഗൈഡ് വിഭാഗങ്ങളിലായി ആകെ 168 സീറ്റുകളാണുള്ളത്. കേരള ടൂറിസം വകുപ്പിന്റെയും കിറ്റ്‌സിന്റെയും അംഗീകൃത ഗൈഡായി പ്രവർത്തിക്കാനും ഇതിലൂടെ അവസരമുണ്ട്. 

KITTS Recruitment 2026: ടൂറിസ്റ്റ് ഗൈഡ് ആകാൻ അവസരം; ഇപ്പോൾ അപേക്ഷിക്കാം! യോഗ്യതയും അപേക്ഷിക്കേണ്ട വിധവും

പ്രതീകാത്മക ചിത്രം

Published: 

20 Oct 2026 | 10:18 AM

കേരള ടൂറിസം മേഖലയിൽ മികച്ചൊരു കരിയർ ലക്ഷ്യമിടുന്നവർക്ക് വൻ അവസരം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (KITTS) നേതൃത്വത്തിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തെ കിറ്റ്‌സ് ആസ്ഥാനത്ത് വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 9 വരെയാണ്. സ്റ്റേറ്റ് ലെവൽ ഗൈഡ്, ലോക്കൽ ലെവൽ ഗൈഡ് വിഭാഗങ്ങളിലായി ആകെ 168 സീറ്റുകളാണുള്ളത്.

സംസ്ഥാനത്തിലുടനീളം സഞ്ചാരികൾക്ക് ഗൈഡായി സേവനം അനുഷ്ഠിക്കാൻ സഹായിക്കുന്ന ഉയർന്ന തലത്തിലുള്ള പരിശീലനമാണ് ഇതിലൂടെ ലഭിക്കുക. കേരള ടൂറിസം വകുപ്പിന്റെയും കിറ്റ്‌സിന്റെയും അംഗീകൃത ഗൈഡായി പ്രവർത്തിക്കാനും ഇതിലൂടെ അവസരമുണ്ട്. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗൈഡുകൾക്ക് മികച്ച തൊഴിൽ സാധ്യതയാണുള്ളത്.

ALSO READ: 30,000 രൂപ ശമ്പളം; കിൻഫ്രയിൽ തസ്തികകളിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് ലെവൽ ഗൈഡുമായി ബന്ധപ്പെട്ട വിവരങ്ങൾ

  • ഒൻപത് ആഴ്ചയാണ് ടൂറിസ്റ്റ് ഗൈഡ് പരിശീലന കാലാവധി.
  • ആകെ 27 സീറ്റുകളുണ്ട്.
  • യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യതയായി ചോദിച്ചിരിക്കുന്നത്.
  • അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ സംഘടനയിലോ എംബസിയിലോ സാംസ്കാരിക കേന്ദ്രത്തിലോ വിദേശഭാഷയിൽ കുറഞ്ഞത് ആറുമാസത്തെ റെഗുലർ കോഴ്സ് പൂർത്തിയാക്കിയ പ്ലസ് ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
  • ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്.
  • പ്രായം 20 വയസ്സ് പൂർത്തിയായിരിക്കണം.
  • പരിശീലന ഫീസ് ജിഎസ്ടി ഉൾപ്പെടെ 32,745 രൂപ അടയ്ക്കേണ്ടി വരും.

ലോക്കൽ ലെവൽ ഗൈഡുമായി ബന്ധപ്പെട്ട വിവരങ്ങൾ

  • ലോക്കൽ ലെവൽ ഗൈഡിന് നാലാഴ്ചയാണ് പരിശീലന കാലാവധി.
  • ആകെ 141 സീറ്റുകളുണ്ട്.
  • എസ്എസ്എൽസി, എസ്എസ്സി, സിബിഎസ്ഇ അല്ലെങ്കിൽ പത്താം ക്ലാസ് വിജയമാണ് യോഗ്യത.
  • പ്രായം 20 വയസ്സ് പൂർത്തിയായിരിക്കണം.
  • പരിശീലന ഫീസ് ജിഎസ്ടി ഉൾപ്പെടെ 20,355 രൂപയാണ് നൽകേണ്ടത്.
  • ലോക്കൽ ലെവൽ ഗൈഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ സ്വന്തം ജില്ലയുടെ ക്വാട്ടയിൽ മാത്രമേ അപേക്ഷിക്കാവൂ. മറ്റു ജില്ലകളിലെ ക്വാട്ടയിൽ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കും.

എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സ്മാരകങ്ങളെക്കുറിച്ചുള്ള അറിവ്, ചരിത്രം, പൊതുവിജ്ഞാനം എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ എഴുത്തുപരീക്ഷയിൽ പ്രതീക്ഷിക്കാം. എഴുത്തുപരീക്ഷയിൽ 50 ശതമാനമോ അതിലധികമോ മാർക്ക് നേടുന്നവരെ മാത്രമേ അഭിമുഖത്തിനായി പരിഗണിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. ഒഴിവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ്കക് https://recruitopen.com/cmd/kitts1.html എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

English Summary:

Kerala Institute of Tourism & Travel Studies (KITTS), established in 1988 by the Department of Tourism, Government of Kerala, is a premier institution offering quality education and training in the Travel, Tourism, and Hospitality sector.

Loading...
Unable to load recommendations.
Follow Us
ഗ്യാസ് മാറാൻ ജീരകം മതി; കഴിക്കേണ്ടത് എങ്ങനെ
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിയാം
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്