KINFRA Recruitment 2026: 30,000 രൂപ ശമ്പളം; കിൻഫ്രയിൽ പ്രോജക്റ്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാം
KINFRA Recruitment 2026 Notification Out: ഉദ്യോഗാർത്ഥിയുടെ ഏറ്റവും പുതിയ ഫോട്ടോ സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയിൽ നൽകിയിരിക്കുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്യണം. ഉദ്യോഗാർത്ഥി വെള്ളക്കടലാസിൽ ഒപ്പിട്ട് സ്കാൻ ചെയ്ത് അപേക്ഷയിൽ നൽകിയിരിക്കുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്യണം. ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ വിശദമായ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കണം.
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനില്‍ (കിന്‍ഫ്ര) വിവിധ തസ്തികകളില്‍ അവസരം. പ്രോജക്റ്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിവിൽ), പ്രോജക്റ്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ജനറൽ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് കിന്‍ഫ്രയ്ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചത്. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് ഈ നിയമനം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.cmd.kerala.gov.in എന്ന സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്ടോബര്‍ 28-ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.
പ്രോജക്റ്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിവിൽ) തസ്തികയില്‍ മൂന്ന് ഒഴിവുകളാണുള്ളത്. സിവിൽ എഞ്ചിനീയറിംഗിലെ ബി.ടെക് ആണ് യോഗ്യത. എംബിഎ ഉള്ളവർക്ക് മുൻഗണന നൽകുന്നതായിരിക്കും. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയസമ്പത്തും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 30 വയസ്സാണ്. പ്രതിമാസ ഏകീകൃത ശമ്പളം 30,000 രൂപ ആണ്.
പ്രോജക്റ്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ജനറൽ) തസ്തികയിലും മൂന്ന് ഒഴിവുകളുണ്ട്. ബിരുദവും ഫുൾ ടൈം എംബിഎയും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയസമ്പത്തുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സാണ്. പ്രതിമാസ ഏകീകൃത ശമ്പളം 30,000 രൂപ ആണ്. ഉയർന്ന പ്രായപരിധിയും പ്രവൃത്തിപരിചയവും കണക്കാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതി ഒക്ടോബര്‍ ഒന്നാണ്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഉദ്യോഗാർത്ഥിയുടെ ഏറ്റവും പുതിയ ഫോട്ടോ സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയിൽ നൽകിയിരിക്കുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്യണം. ഉദ്യോഗാർത്ഥി വെള്ളക്കടലാസിൽ ഒപ്പിട്ട് സ്കാൻ ചെയ്ത് അപേക്ഷയിൽ നൽകിയിരിക്കുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്യണം.
ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ വിശദമായ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കുകയും ഈ റിക്രൂട്ട്‌മെന്റിനുള്ള തങ്ങളുടെ യോഗ്യത സ്വയം ഉറപ്പുവരുത്തുകയും വേണം. ഓൺലൈൻ അപേക്ഷയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.
അപൂർണ്ണമായതോ തെറ്റായതോ ആയ അപേക്ഷാഫോമുകൾ നിരസിക്കപ്പെടും. അപേക്ഷകർ വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ വളരെ ശ്രദ്ധ പുലർത്തേണ്ടതാണ്. ഓൺലൈൻ അപേക്ഷാഫോമിൽ നൽകിയിട്ടുള്ള വിവരങ്ങളും ഉദ്യോഗാർത്ഥി ഹാജരാക്കുന്ന അസ്സൽ രേഖകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അയോഗ്യരാകും.
തസ്തികയ്ക്ക് നിർദ്ദേശിച്ചിട്ടുള്ള യോഗ്യത ഒരു അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ളതായിരിക്കണം. നിർദ്ദിഷ്ട യോഗ്യതയ്ക്ക് തതുല്യമായ യോഗ്യതയുള്ള അപേക്ഷകർ ബന്ധപ്പെട്ട ആധികാരിക അതോറിറ്റി നൽകിയ തുല്യതാ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. ഇത്തരം സർട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.
English Summary
KINFRA is recruiting Project Management Executives (Civil & General) for a two-year contract through CMD Kerala. Applicants need a relevant degree or MBA with at least one year of experience and must be under 30 years old. Interested candidates can apply online before October 28 at 5:00 PM. Selected candidates will receive a monthly consolidated salary of INR 30,000.