Kerala University Degree Admission 2026: ഒന്നാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം നേടേണ്ടത് എങ്ങനെ?

Kerala University Degree Admission First Allotment 2026: ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്ട്‌മെന്റ് കേരള യൂണിവേഴ്‌സിറ്റി പുറത്തുവിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. ജൂണ്‍ 22 വരെയാണ് കോളേജ് പ്രവേശനം.

Kerala University Degree Admission 2026: ഒന്നാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം നേടേണ്ടത് എങ്ങനെ?

Kerala University

Updated On: 

18 Jun 2026 | 04:41 PM

ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്ട്‌മെന്റ് കേരള യൂണിവേഴ്‌സിറ്റി പുറത്തുവിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. ജൂണ്‍ 22 വരെയാണ് കോളേജ് പ്രവേശനം. എന്നാല്‍ വഴുതക്കാട് ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ 19-21 തീയതികളില്‍ യുപിഎസ്‌സി പരീക്ഷ നടക്കുന്നതിനാല്‍ ഈ കോളേജില്‍ അലോട്ട്‌മെന്റ് ലഭിച്ച ഈ ദിവസങ്ങളില്‍ ഹാജരാകേണ്ട വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരുമായി ബന്ധപ്പെടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ‘ക്ലിക്ക് ഹിയര്‍ ഫോര്‍ പേയ്‌മെന്റ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

അലോട്ട്മെൻ്റ് ലഭിച്ച് സർവകലാശാല അഡ്‌മിഷൻ ഫീസ് അടച്ചവര്‍ക്ക്‌ പ്രൊഫൈലിൽ നിന്ന് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് അലോട്ട്മെൻ്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി, പ്രവേശന തീയതി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

അലോട്ട്മെന്റ്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ കോളേജിൽ ഹാജരാകണം. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ ഹാജരാകാൻ സാധിക്കാത്തവർ കോളേജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്. admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങളുണ്ട്.

Also Read: CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം ഉടൻ: ഒറ്റ ക്ലിക്കിൽ പരിശോധിക്കാം, ഇവിടെ

താത്കാലിക അഡ്മിഷന്‍:

ഒന്നാം അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രവേശന സമയത്ത് താത്കാലിക/സ്ഥിര അഡ്മിഷന്‍ തിരഞ്ഞെടുക്കാം. യൂണിവേഴ്‌സിറ്റി അഡ്‌മിഷൻ ഫീസ് അടച്ച രസീത്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സമർപ്പിച്ച് താൽക്കാലിക അഡ്മിഷൻ എടുക്കാം. ഈ ഘട്ടത്തിൽ മറ്റ് ഫീസുകൾ ഒന്നും തന്നെ അടക്കേണ്ടതില്ല. എന്നാൽ ടി.സി ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ കോളേജിൽ സമർപ്പിക്കണം.

നിലവിൽ ലഭിച്ച അലോട്ട്മെൻ്റിൽ തൃപ്തരായവര്‍ക്ക്‌ കോളേജിൽ ഹാജരായി അഡ്‌മിഷൻ ഫീസ്‌ അടച്ച രസീത്, ആപ്ലിക്കേഷൻ പ്രിൻറ്ഔട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ കോളേജിൽ സമർപ്പിച്ച് സ്ഥിര പ്രവേശനം നേടാം.

ഫീസ് അടച്ചില്ലെങ്കില്‍ എന്തു സംഭവിക്കും?

അഡ്‌മിഷൻ ഫീസ് അടയ്ക്കാത്തവരുടെയും, ഫീസടച്ച ശേഷം കോളേജിൽ ഹാജരായി പ്രവേശനം നേടാത്തവരുടെയും അലോട്ട്മെൻ്റ് റദ്ദാക്കും. അവരെ തുടർന്ന് വരുന്ന രണ്ടാം അലോട്ട്മെൻ്റിൽ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കപ്പെടുന്നതിന്‌ അഡ്‌മിഷൻ ഫീസ് അടച്ച്, കോളേജിൽ ഹാജരായി താല്‍ക്കാലിക/സ്ഥിര പ്രവേശനം നേടണം.

ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്തവര്‍ക്ക്‌ ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റോ, പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റോ പ്രവേശന സമയത്ത് ഹാജരാക്കാം. സര്‍വകലാശാല അഡ്മിഷന്‍ ഫീസ് അടക്കാത്ത വിദ്യാർത്ഥികളെയും, അഡ്‌മിഷൻ എടുക്കാത്തവരെയും തുടർന്ന് വരുന്ന രണ്ടാം അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല.

അപേക്ഷകര്‍ ലഭിച്ച അലോട്ട്മെൻ്റിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ ജൂൺ 23 വൈകിട്ട് 4 ന് മുൻപായി നീക്കം ചെയ്യണം. പെർമനൻറ് അഡ്‌മിഷൻ എടുത്ത വിദ്യാർത്ഥികളും ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ നീക്കം ചെയ്യണം.

English Summary

Kerala University has released the first allotment for first-year undergraduate admissions, accessible via the official website. Selected students must pay the university admission fee online to secure their seat and download the allotment memo. Students can choose either temporary or permanent admission by presenting their original certificates at the college by June 22. Failure to pay the fee or report to the college will result in the cancellation of the allotment and disqualification from future rounds.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം