AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട

Kerala University Degree Admission 2026-27: ബിരുദ പ്രവേശനത്തിനായുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല. ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. ജൂണ്‍ 25, ജൂണ്‍ 29, ജൂണ്‍ 30 തീയതികളിലാണ് പ്രവേശനം നേടേണ്ടത്.

Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
കേരള യൂണിവേഴ്‌സിറ്റി Image Credit source: facebook.com/universityofkerala/
Jayadevan AM
Jayadevan AM | Updated On: 25 Jun 2026 | 02:18 PM

Kerala University Degree Admission: ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല. വിദ്യാര്‍ത്ഥികള്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. http://admissions.keralauniversity.ac.in/ എന്ന ലിങ്ക് വഴിയാണ് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യേണ്ടത്. ഇന്ന് (ജൂണ്‍ 25), ജൂണ്‍ 29, ജൂണ്‍ 30 തീയതികളിലാണ് കോളേജ് പ്രവേശനം നേടേണ്ടത്. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ലോഗിന്‍ ചെയ്ത് ‘ക്ലിക്ക് ഹിയര്‍ ഫോര്‍ പേയ്‌മെന്റ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. ആദ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല.

അലോട്ട്‌മെന്റ് ലഭിച്ച്‌ സര്‍വകലാശാല പ്രവേശന ഫീസ് അടച്ചവര്‍ക്ക് പ്രൊഫൈലില്‍ നിന്ന് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി, പ്രവേശന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ പരിശോധിക്കണം.

മെമ്മോയില്‍ പറഞ്ഞ തീയതിയില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരായി പ്രവേശനം നേടണം. ഈ തീയതിയില്‍ കോളേജില്‍ എത്താന്‍ സാധിക്കാത്തവര്‍ അതത് കോളേജ് പ്രിന്‍സിപ്പല്‍മാരുമായി ബന്ധപ്പെടണം.

Also Read: Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?

അഡ്മിഷന്‍ നിര്‍ബന്ധം

ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയതിനാല്‍ പുതിയ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ ഹാജരായി നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കണം. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ അഡ്മിഷനില്‍ തുടരാനാകില്ല. ജൂണ്‍ 30-ന് മുമ്പ് പുതിയ അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ അഡ്മിഷന്‍ എടുക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടമാകും.

രണ്ടാം ഘട്ട അലോട്ട്‌മെന്റ് മുതല്‍ താത്കാലിക അഡ്മിഷന്‍ സൗകര്യം ലഭ്യമല്ല. പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും സ്ഥിര പ്രവേശനം നേടണം. ഈ ഘട്ടത്തില്‍ ടിസി ഉള്‍പ്പെടെയുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ കോളേജില്‍ സമര്‍പ്പിക്കണം.

സ്ഥിര അഡ്മിഷന്‍ എടുക്കണം

നിലവില്‍ താല്‍ക്കാലിക അഡ്മിഷനെടുത്ത വിദ്യാര്‍ത്ഥികള്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ മാറ്റം വന്നിട്ടില്ലെങ്കില്‍ പോലും കോളേജില്‍ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് സ്ഥിര അഡ്മിഷന്‍ എടുക്കണം. താല്‍ക്കാലിക അഡ്മിഷന്‍ എടുത്തവര്‍ക്ക് സ്ഥിര അഡ്മിഷനിലേക്ക് മാറാനുള്ള സമയപരിധി ജൂണ്‍ 30-ന് അവസാനിക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ഥിര അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ പ്രവേശനം നഷ്ടപ്പെടും. രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ സ്ഥിര അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, താത്പര്യമുണ്ടെങ്കില്‍ തുടര്‍ന്ന് വരുന്ന അലോട്ട്‌മെന്റുകളില്‍ പുതിയതായി ഓപ്ഷനുകള്‍ സമര്‍പ്പിച്ച് പങ്കെടുക്കാം.

ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് ലഭിക്കാത്തവര്‍ ഡിജിലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത മാര്‍ക്ക് ലിസ്‌റ്റോ, അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത മാര്‍ക്ക് ലിസ്റ്റ് വിദ്യാര്‍ത്ഥി പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയോ പ്രവേശന സമയത്ത് ഹാജരാക്കിയാല്‍ മതി. അഡ്മിഷന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും അപാര്‍ ഐഡി വേണം. അപാര്‍ ഐഡി ഇല്ലെങ്കില്‍ പ്രവേശന തീയതിക്ക് മുമ്പ് http://www.abc.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപാര്‍ ഐഡി ജനറേറ്റ് ചെയ്യണം.

English Summary

Kerala University has released the second allotment list for first-year undergraduate degree admissions. Students can check their allotment by logging into the official admission portal using their credentials. Those with a new or unchanged allotment must secure permanent college admission by June 30. Candidates need to pay the fees, submit original certificates, and generate an APAAR ID before joining.

Follow Us