Kerala University FYUGP 2026: കേരള സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകള്‍; കോളേജ് അഡ്മിഷന്‍ ഇന്നും കൂടി മാത്രം

Kerala University 2nd Phase Admission Ends Today: ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനു വേണ്ടി കേരള സര്‍വകലാശാല പുറത്തുവിട്ട രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രകാരം കോളേജുകളില്‍ അഡ്മിഷന്‍ നേടുന്നതിനുള്ള സമയപരിധി ഇന്ന് (ജൂണ്‍ 30) അവസാനിക്കും. ജൂണ്‍ 24-നാണ് അലോട്ട്‌മെന്റ് പുറത്തുവിട്ടത്.

Kerala University FYUGP 2026: കേരള സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകള്‍; കോളേജ് അഡ്മിഷന്‍ ഇന്നും കൂടി മാത്രം

Kerala University

Updated On: 

30 Jun 2026 | 02:11 PM

ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനു വേണ്ടി കേരള സര്‍വകലാശാല പുറത്തുവിട്ട രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രകാരം കോളേജുകളില്‍ അഡ്മിഷന്‍ നേടുന്നതിനുള്ള സമയപരിധി ഇന്ന് (ജൂണ്‍ 30) അവസാനിക്കും. ജൂണ്‍ 24-നാണ് അലോട്ട്‌മെന്റ് പുറത്തുവിട്ടത്. http://admissions.keralauniversity.ac.in/ എന്ന വെബ്‌സൈറ്റില്‍ ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. ജൂണ്‍ 25, 29, 30 തീയതികളിലാണ് കോളേജ് പ്രവേശനത്തിന് സമയം അനുവദിച്ചത്. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ‘ക്ലിക്ക് ഹിയര്‍ ഫോര്‍ പേയ്‌മെന്റ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.

ആദ്യ അലോട്ട്‌മെന്റില്‍ ഫീസ് അടച്ചവര്‍ വീണ്ടും അടയ്‌ക്കേണ്ട. ഫീസ് അടച്ചവര്‍ക്ക് പ്രൊഫൈലില്‍ നിന്ന് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷന്‍ തീയതി തുടങ്ങിയവ പരിശോധിക്കാം.

മെമ്മോയില്‍ പറഞ്ഞ തീയതിയില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി അഡ്മിഷന്‍ എടുക്കണം. നിശ്ചിത തീയതിയില്‍ കോളേജില്‍ എത്താനായില്ലെങ്കില്‍ പ്രിന്‍സിപ്പലിനെ ബന്ധപ്പെടണം.

ഇന്ന് നിര്‍ണായകം

ജൂണ്‍ 30-ന് മുമ്പ് പുതിയ അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ അലോട്ട്‌മെന്റ് നഷ്ടമാകും. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയതിനാല്‍ പുതിയ അലോട്ട്‌മെന്റ് കിട്ടിയവര്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കണം. രണ്ടാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് മുതല്‍ താല്‍ക്കാലിക അഡ്മിഷന്‍ ലഭിക്കില്ല.

Also Read: Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട

പുതിയ അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിശ്ചിത ഫീസ് അടച്ച് സ്ഥിര അഡ്മിഷന്‍ നേടണം. ടിസി ഉള്‍പ്പെടെയുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്‍ കോളേജില്‍ സമര്‍പ്പിക്കണം. നിലവില്‍ താല്‍ക്കാലിക അഡ്മിഷന്‍ എടുത്തവര്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ മാറ്റമുണ്ടായില്ലെങ്കില്‍ പോലും കോളേജിലെത്തി ഫീസ് അടച്ച് സ്ഥിര അഡ്മിഷന്‍ എടുക്കണം.

താല്‍ക്കാലിക അഡ്മിഷന്‍ എടുത്തവര്‍ക്ക് സ്ഥിര അഡ്മിഷനിലേക്ക് മാറുന്നതിനുള്ള സമയപരിധിയും ഇന്ന് അവസാനിക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ഥിര അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ പ്രവേശനം നഷ്ടപ്പെടും. രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ സ്ഥിര പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും, താല്‍പര്യമുണ്ടെങ്കില്‍ തുടര്‍ന്ന് വരുന്ന അലോട്ട്‌മെന്റില്‍ പുതിയ ഓപ്ഷനുകള്‍ സമര്‍പ്പിച്ച് പങ്കെടുക്കാം.

സ്‌പോര്‍ട്‌സ് ക്വാട്ട

സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റും പുറത്തുവിട്ടിരുന്നു. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ‘സ്‌പോര്‍ട്‌സ് ക്വാട്ട’ എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാം. ഇതുപ്രകാരം കോളേജില്‍ ഹാജരാകുന്നതിനുള്ള സമയപരിധി ഇന്ന് ഉച്ചയ്ക്ക് 12-ന് അവസാനിച്ചു.

ഉച്ചയ്ക്ക് 12-ന് മുമ്പായി ഹാജരാകുന്നവര്‍ക്ക് കോളേജ് തല റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ആദ്യ പരിഗണന ലഭിക്കും. വിദ്യാര്‍ത്ഥിക്ക് ലഭിച്ച റാങ്ക് അനുസരിച്ച് കൗണ്‍സിലിങ് നടത്തും. റാങ്ക് വിളിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥിയോ, പ്രതിനിധിയോ ഹാജരായില്ലെങ്കില്‍ റാങ്ക് ലിസ്റ്റിലെ അടുത്തയാളെ പരിഗണിക്കും. ഇത്തരത്തില്‍ സീറ്റ് നഷ്ടപ്പെടുന്നവരെ പ്രസ്തുത സീറ്റിലേക്ക് പിന്നീട് പരിഗണിക്കില്ല.

English Summary

The deadline for secured admission under the Kerala University second allotment ends today, June 30. Students must download their allotment memo and report to colleges with original certificates. Those with temporary admissions must convert them to permanent status today to avoid cancellation. Additionally, the reporting window for the sports quota rank list closed today at 12 PM.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം