K-TET: കെ ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നുവരെ? അവസാന തീയതിയും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതും
KTET Certificate Verification 2026: ജനനത്തീയതി, പേര്, ഫോട്ടോ എന്നിവയിൽ തിരുത്തൽ ആവശ്യമുള്ളവർ പരീക്ഷാഭവൻ നിർദേശിച്ച രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം. വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്കാണ് പിന്നീട് KTET സർട്ടിഫിക്കറ്റ് അനുവദിക്കുക. 2025 ഫെബ്രുവരി മാസത്തിൽ നടന്ന KTET പരീക്ഷയിൽ വിജയകരമായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് നിലവിൽ ഈ സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധമാക്കിയിട്ടുള്ളത്.
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (KTET) ഡിസംബർ 2025 പരീക്ഷ വിജയിച്ച ഉദ്യോഗാർഥികളുടെ അസൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ 12 വരെയാണ് അവസാന തീയതി. അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായിരിക്കും (DEO) സർട്ടിഫിക്കറ്റ് പരിശോധനയെന്ന് പരീക്ഷാഭവൻ അറിയിച്ചു. 2026 ഫെബ്രുവരി 22, 23 തീയതികളിൽ നടന്ന KTET ഡിസംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വെരിഫിക്കേഷൻ നടപടികൾ ആരംഭിച്ചത്.
പരീക്ഷാഭവൻ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യതയുള്ളവരുടെ അസൽ രേഖകൾ പരിശോധിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് അനുവദിക്കുക. ജനനത്തീയതി, പേര്, ഫോട്ടോ എന്നിവയിൽ തിരുത്തൽ ആവശ്യമുള്ളവർ പരീക്ഷാഭവൻ നിർദേശിച്ച രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം. വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്കാണ് പിന്നീട് KTET സർട്ടിഫിക്കറ്റ് അനുവദിക്കുക. 2025 ഫെബ്രുവരി മാസത്തിൽ നടന്ന KTET പരീക്ഷയിൽ വിജയകരമായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് നിലവിൽ ഈ സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധമാക്കിയിട്ടുള്ളത്.
ALSO READ: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് കോളേജ് പ്രവേശനത്തിന് ഇന്നുംകൂടി അവസരം
യോഗ്യത നേടിയ ഓരോ ഉദ്യോഗാർത്ഥിയും തങ്ങളുടെ വെരിഫിക്കേഷൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ഏത് DEO (District Educational Office) പരിധിയിലാണോ, അവിടെ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യേണ്ടത്. ഉദ്യോഗസ്ഥർ നിങ്ങളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ നേരിട്ട് കണ്ട് ബോധ്യപ്പെടുന്ന പരിശോധനയായതിനാൽ, ഉദ്യോഗാർത്ഥി നേരിട്ട് എത്തിച്ചേരേണ്ടതാണ്.
പ്രധാന നിർദേശങ്ങൾ
വെരിഫിക്കേഷൻ കാലയളവ്: ജൂൺ 30 മുതൽ ജൂലൈ 12 വരെ
വെരിഫിക്കേഷൻ അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ (DEO) നടത്തും.
ഓരോ ജില്ലയിലെയും വെരിഫിക്കേഷൻ തീയതികൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ പ്രത്യേകം അറിയിക്കും.
അവസാന തീയതിയായ ജൂലൈ 12 കഴിഞ്ഞാൽ വെരിഫിക്കേഷൻ ലിങ്ക് അടയ്ക്കും.
ആവശ്യമായ രേഖകൾ
KTET ഹാൾടിക്കറ്റ്
SSLC/ജനനത്തീയതി തെളിയിക്കുന്ന രേഖ
യോഗ്യതാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും
സംവരണ ആനുകൂല്യം ആവശ്യപ്പെടുന്നവർക്ക് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകൾ
യോഗ്യതാ സർട്ടിഫിക്കറ്റായി സർവീസ് ബുക്ക്
കെ ടെറ്റ് വിജയിച്ച സർവീസിലുള്ള അധ്യാപകരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് സർവീസ് ബുക്ക് ഹാജരാക്കിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഴുവൻ സർട്ടിഫിക്കറ്റും നേരിട്ട് പരിശോധിക്കണം എന്നായിരുന്നു ആദ്യ നിർദേിച്ചിരുന്നത്. അധ്യാപകരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് സർവീസ് ബുക്കിൽ ചേർത്തിട്ടുള്ളത് ഡിഇഒമാരും എഇഒമാരും നേരിട്ട് പരിശോധിച്ചാണ്.
സർട്ടിഫിക്കറ്റ് പരിശോധന ജീവനക്കാരുടെ സർവീസ് ബുക്കിലെ രേഖപ്പെടുത്തലുകളുടെയോ സർവീസ് ബുക്കിലെ പേജിന്റെ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുടെയോ അടിസ്ഥാനത്തിൽ നിർവഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല. പകരം എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതിയാകും. എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജാതി, മതം, കാറ്റഗറി എന്നിവ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ പ്രത്യേകം രേഖ നൽകേണ്ടതുണ്ട്.
English Summary:
KTET certificate verification 2026 process has officially commenced for candidates who successfully qualified. According to the latest schedule, certificate verification is being conducted from 30 June 2026 to 12 July 2026.