AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

KTET Result 2026: കെ-ടെറ്റ് ഫലം 29ന് മമ്പോ?; അന്തിമ ഉത്തര സൂചിക ഉടൻ, കൂടുതൽ വിവരങ്ങൾ

KTET Result 2026 Latest Update: ഈ വർഷം ഫെബ്രുവരി 21, 23 തീയതികളിലാണ് അധ്യാപക യോഗ്യതാ പരീക്ഷ നടന്നത്. ഇതിൻ്റെ ഫലം മാസങ്ങൾ കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തതിൽ ഉദ്യോ​ഗാർത്ഥികളുടെ ഭാ​ഗത്ത് നിന്ന് വിമർശനം ഉയരുന്നത്. 60 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. ഈ അധ്യയനവർഷം എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കാനിരിക്കുന്നവരെയാണ് ഫലം വൈകുന്നത് ഏറ്റവും കൂടുതൽ ബാധിക്കുക.

KTET Result 2026: കെ-ടെറ്റ് ഫലം 29ന് മമ്പോ?; അന്തിമ ഉത്തര സൂചിക ഉടൻ, കൂടുതൽ വിവരങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 23 May 2026 | 10:12 AM

മാസങ്ങൾക്ക് മുൻപ് നടത്തിയ കെ-ടെറ്റ് പരീക്ഷാ ഫലം വൈകുന്നതിൽ നിരവധി ഉദ്യോ​ഗാർത്ഥികളാണ് ആശങ്ക പ്രകടിപ്പിച്ച് രം​ഗത്തെത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കെ-ടെറ്റ് ഫലം ഈ മാസം 29ന് മുമ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഫെബ്രുവരി 21, 23 തീയതികളിലാണ് അധ്യാപക യോഗ്യതാ പരീക്ഷ നടന്നത്. ഇതിൻ്റെ ഫലം മാസങ്ങൾ കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തതിൽ ഉദ്യോ​ഗാർത്ഥികളുടെ ഭാ​ഗത്ത് നിന്ന് വിമർശനം ഉയരുന്നത്. 60 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്.

ഈ അധ്യയനവർഷം എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കാനിരിക്കുന്നവരെയാണ് ഫലം വൈകുന്നത് ഏറ്റവും കൂടുതൽ ബാധിക്കുക. അതേസമയം, വിരമിക്കാൻ രണ്ട് വർഷത്തിലധികം ബാക്കിയുള്ള അധ്യാപകർ കെ-ടെറ്റ് യോഗ്യത നിർബന്ധമായും നേടണമെന്ന സുപ്രീം കോടതി വിധിക്ക് ശേഷമുള്ള ആദ്യ പരീക്ഷയായതിനാൽ ജോലിയിലുള്ളവരും വലിയ ആശങ്കയിലാണ്. മറ്റൊരു കാര്യം എന്തെന്നാൽ സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ ഫലം പ്രസിദ്ധീകരിക്കാത്തത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ALSO READ: പ്ലസ് വൺ അഡ്മിഷൻ: എന്താണ് ഏകജാലക സംവിധാനം?, പ്രക്രിയ പൂർണ്ണമായി മനസ്സിലാക്കാം

വിദ്യാലയങ്ങളിലെ താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം പ്രതീക്ഷിക്കുന്നവർക്കും ഇത് തിരിച്ചടിയായിരിക്കുകയാണ്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ കെ-ടെറ്റ് ഫലം പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ സൂചന നൽകിയിരുന്നെങ്കിലും കാലതാമസം നേരിടുകയാണ്. 29ന് മുമ്പ് ഫലം വരുമെന്ന് പറയുന്നെങ്കിലും, എപ്പോൾ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതിനിടെ പരീക്ഷാഭവൻ പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചപ്പോൾ നിരവധി പരാതികളും പിഴവുകളും ചൂണ്ടികാട്ടിയിരുന്നു.

പരാതികൾ പരിശോധിച്ചശേഷം അന്തിമ ഉത്തരസൂചിക പുറത്തുവിടുകയെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. അന്തിമ ഉത്തരസൂചിക മെയ് 25ന് പുറത്തുവിടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പരീക്ഷാഭവന്റെ അനാസ്ഥയും മെല്ലെപ്പോക്കുമാണ് ഫലം വൈകാൻ കാരണമെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. നിലവിലെ പരീക്ഷാഫലം വന്ന ശേഷം മാത്രമെ വിദ്യാഭ്യാസ വകുപ്പിൽ നേരത്തെ നിയമനം നേടിയവർക്കുള്ള കെ-ടെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിക്കാനാകൂ.

2025 ഓഗസ്റ്റ് 31-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സർവീസിലുള്ള 1,46,301 അധ്യാപകരിൽ 75,015 പേർക്ക് കെ-ടെറ്റ് യോഗ്യതയില്ലെന്നും ഈ വർഷം ജനുവരിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു. 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി വിധി പ്രകാരം അർടിഇ ആക്ട് ബാധകമായ എല്ലാ സ്‌കൂളുകളിലെയും അധ്യാപകർ സർവീസിൽ തുടരുന്നതിന് അധ്യാപക യോഗ്യതാ പരീക്ഷ പാസാകണം. ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകൾ ഒഴികെയുള്ളവയക്ക് ഈ വിധി ബാധകമാണ്.

കെ ടെറ്റ് പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം

  1. ആദ്യം കേരള പരീക്ഷാ ഭവൻ്റെ ഔദ്യോഗിക കെ-ടെറ്റ് വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. ഹോം പേജിൽ കാണുന്ന ‘K-TET RESULT 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ശേഷം തുറന്നുവരുന്ന പേജിൽ നിങ്ങളുടെ പരീക്ഷാ വിവരങ്ങൾ കൃത്യമായി നൽകണം.
  4. വിവരങ്ങൾ നൽകിയ ശേഷം താഴെയുള്ള ‘Check Results’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  5. തുടർന്ന് നിങ്ങളുടെ മാർക്കുകളും യോഗ്യത നേടിയോ ഇല്ലയോ എന്ന വിവരവും സ്ക്രീനിൽ തെളിയും.
  6. ഭാവി ആവശ്യങ്ങൾക്കായി റിസൾട്ട് പേജ് ‘Download’ ചെയ്ത് ഒരു പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

English Summary:

KTET 2026 result may be announce before on May 29. Final answer key expected date and here is how to download KTET result via online. Check the complete details.

 

Follow Us