AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

KTET Result 2026 Out: ഒടുവില്‍ കെ-ടെറ്റ് ഫലമെത്തി; റിസള്‍ട്ട് പരിശോധിക്കേണ്ടത് എങ്ങനെ?

Kerala TET Result Published : കെ-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.ഫെബ്രുവരി 21, 23 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. 60 ദിവസത്തിനകം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

KTET Result 2026 Out: ഒടുവില്‍ കെ-ടെറ്റ് ഫലമെത്തി; റിസള്‍ട്ട് പരിശോധിക്കേണ്ടത് എങ്ങനെ?
KTET Result OutImage Credit source: ktet.kerala.gov.in
Jayadevan AM
Jayadevan AM | Updated On: 26 May 2026 | 06:21 PM

KTET Result Published: കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് കെടെറ്റ് റിസള്‍ട്ട് പരിശോധിക്കേണ്ടത്. ഫെബ്രുവരി 21, 23 തീയതികളിലായിരുന്നു പരീക്ഷ (K-TET DECEMBER 2025) നടന്നത്. 60 ദിവസത്തിനകം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ 60 ദിവസം പിന്നിട്ടിട്ടും റിസള്‍ട്ട് പുറത്തുവിടാത്തതില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലായിരുന്നു.

വിരമിക്കാന്‍ രണ്ടു വര്‍ഷത്തിലധികം ബാക്കിയുള്ള അധ്യാപകര്‍ നിര്‍ബന്ധമായും കെടെറ്റ് യോഗ്യത നേടണമെന്ന സുപ്രീംകോടതി വിധിക്കു ശേഷം നടന്ന ആദ്യ പരീക്ഷയാണിത്. ഉത്തരസൂചിക പുറത്തുവിടുന്നതിലും കാലതാമസമുണ്ടായി.

Follow Us