MILMA Recruitment 2026: മില്‍മയില്‍ തൊഴിലവസരം; 47,000 രൂപ ശമ്പളത്തില്‍ ജോലി

MILMA Sales Officer Job Notification 2026: മില്‍മയുടെ വിവിധ റീജിയണൽ മിൽക്ക് യൂണിയനുകളിൽ സെയിൽസ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രാരംഭ നിയമന കാലാവധി ഒരു വർഷമായിരിക്കും.

MILMA Recruitment 2026: മില്‍മയില്‍ തൊഴിലവസരം; 47,000 രൂപ ശമ്പളത്തില്‍ ജോലി

MILMA Job

Published: 

30 Aug 2026 | 05:43 PM

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (കെസിഎംഎംഎഫ്എൽ – മിൽമ) വിവിധ റീജിയണൽ മിൽക്ക് യൂണിയനുകളിൽ സെയിൽസ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രാരംഭ നിയമന കാലാവധി ഒരു വർഷമായിരിക്കും. പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ ഇത് തുടർന്നുള്ള രണ്ട് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകുന്നതാണ്. സെപ്തംബര്‍ നാലിന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.

TRCMPU LTD (തിരുവനന്തപുരം: 1, പത്തനംതിട്ട: 1), ERCMPU LTD (എറണാകുളം: 1), MRCMPU LTD (പാലക്കാട്: 1, കോഴിക്കോട്: 1, കണ്ണൂർ: 1) എന്നിങ്ങനെ ആകെ ആറു ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ തങ്ങൾക്ക് താല്പര്യമുള്ള റീജിയണൽ മിൽക്ക് യൂണിയൻ തിരഞ്ഞെടുക്കണം.

വിദ്യാഭ്യാസ യോഗ്യത:

എംബിഎ (MBA in Marketing), അല്ലെങ്കിൽ അഗ്രിബിസിനസ് മാനേജ്‌മെന്റിലെ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബിരുദാനന്തര ബിരുദം എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. ഡെയറി മേഖലയിൽ സൂപ്പർവൈസറി തസ്തികയിൽ ഒരു വർഷത്തെ പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി 40 വയസ്സാണ്.

പ്രായപരിധിയും പ്രവൃത്തിപരിചയവും കണക്കാക്കുന്നതിനുള്ള നിശ്ചിത തീയതി 2026 ഓഗസ്റ്റ് 1 ആണ്. 47,000 രൂപയാണ് പ്രതിമാസ വേതനം. ഇതിൽ കൺസോളിഡേറ്റഡ് പേ 35,000 രൂപ, പരമാവധി ടിഎ 5,000 രൂപ, പരമാവധി ഇൻസെന്റീവ് 7,000 രൂപ എന്നിവ ഉൾപ്പെടുന്നു.

Also Read: CUSAT Recruitment 2026: മാസം 1.25 ലക്ഷം രൂപ ശമ്പളത്തിൽ അധ്യാപകനാകാം! കുസാറ്റിൽ വൻ അവസരം; ഉടൻ അപേക്ഷിക്കൂ

അപേക്ഷിക്കേണ്ടത് എങ്ങനെ?

താത്പര്യമുള്ളവര്‍ സിഎംഡിയുടെ cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിക്കണം. ഓൺലൈൻ അപേക്ഷയിൽ ആവശ്യമായ വിവരങ്ങളെല്ലാം പൂർണ്ണമായി പൂരിപ്പിക്കേണ്ടതാണ്. അപൂർണ്ണവും തെറ്റായതുമായ അപേക്ഷകൾ തള്ളിക്കളയുന്നതാണ്. ഓൺലൈൻ അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പിന്നീട് മാറ്റാൻ അനുവദിക്കില്ല.

അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഉദ്യോഗാർത്ഥിയുടെ ഏറ്റവും പുതിയ ഫോട്ടോ JPG ഫോർമാറ്റിൽ 200 KB-യിൽ കവിയാത്ത വലിപ്പത്തിൽ സ്കാൻ ചെയ്ത് നൽകണം. ഒപ്പ് വെള്ളക്കടലാസിൽ രേഖപ്പെടുത്തി സ്കാൻ ചെയ്ത് JPG ഫോർമാറ്റിൽ 50 KB-യിൽ താഴെയുള്ള ഫയലായി അപ്‌ലോഡ് ചെയ്യണം.

സെയിൽസ് ടീമിന്റെ ഏകോപനം, ടാര്‍ജറ്റ് സെറ്റിങ്, ബിസിനസ് ഫോര്‍കാസ്റ്റിങ്, മാര്‍ക്കറ്റ് സ്റ്റഡി, മെന്ററിങ്, എസ്ഡബ്ല്യു അനാലിസിസ്, റിലേഷന്‍ഷിപ്പ് ബില്‍ഡിങ്, ഡിസൈനിങ് സെയില്‍സ് മാനേജ്‌മെന്റ് പ്രോസസ് തുടങ്ങിയവ സെയില്‍സ് ഓഫീസറുടെ ഉത്തരവാദിത്തങ്ങളായിരിക്കും. സെയില്‍സ് ടീമിനെ കൈകാര്യം ചെയ്യുക, പരിശീലിപ്പിക്കുക, മാര്‍ഗനിര്‍ദ്ദേശം നല്‍കുക, സെയില്‍സ് ടീമിന്റെ പ്രകടനം നിരീക്ഷിക്കുക തുടങ്ങിയ ചുമതലകളുമുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

English Summary

The Kerala Co-operative Milk Marketing Federation (MILMA) is recruiting Sales Officers on a contract basis through CMD Kerala. A total of six vacancies are available across various regional milk unions in the state. Candidates with an MBA in Marketing or a Master’s in AgriBusiness or Food Science can apply online by September 04, 2026.

Loading...
Unable to load recommendations.
Follow Us
ഭക്ഷണം എത്ര തവണ ചവച്ചരച്ച് കഴിക്കണം?
സ്വര്‍ണം ഗ്രാമിന്   വെറും 6,000 രൂപ; കുറഞ്ഞ വിലയ്ക്ക് വാങ്ങാം
ബെഡ്ഷീറ്റ് മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ?
ഗർഭിണികൾ തീർച്ചയായും ഒഴിവാക്കേണ്ട മീനുകൾ ഏതൊക്കെ?
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ