AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nationwide Strike: വ്യാഴാഴ്ച ദേശീയ പണിമുടക്ക്; സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

Trade Unions call for nationwide strike on February 12: പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ വ്യാഴ്യാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുമോയെന്നാണ് പലരുടെയും സംശയം. ട്രേഡ് യൂണിയനുകളാണ് 12 ന് പണിമുടക്ക്‌ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്‌.

Nationwide Strike: വ്യാഴാഴ്ച ദേശീയ പണിമുടക്ക്;  സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?
School Class RoomImage Credit source: BERT.DESIGN/Moment/Getty Images
Jayadevan AM
Jayadevan AM | Published: 10 Feb 2026 | 01:57 PM

വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് വ്യാഴാഴ്ച നടക്കും. വിവിധ ഫെഡറേഷനുകള്‍, അസോസിയേഷനുകള്‍ തുടങ്ങിയവ പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നാല് ലേബര്‍ കോഡുകളും ചട്ടങ്ങളും റദ്ദാക്കുക, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപത്തിനുള്ള തീരുമാനം പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി 12-ന് പണിമുടക്ക് നടത്തുന്നത്.

ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴാഴ്ച രാത്രി 12 വരെ തുടരും. ബാങ്കുകളുടെ പ്രവര്‍ത്തനം അടക്കം തടസപ്പെടും. പൊതുഗതാഗതവും തടസപ്പെടും. ഭരണപക്ഷത്തെയും, പ്രതിപക്ഷത്തെയും സംഘടനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ കേരളത്തില്‍ ജനജീവിതം സ്തംഭിക്കാനാണ് സാധ്യത.

കേരളത്തില്‍ ഇത് ബന്ദിന്റെ പ്രതീതിയാകും സൃഷ്ടിക്കു. ബിജെപി അനുകൂല സംഘടനകള്‍ മാത്രം പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 12-ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കുമോയെന്നാണ് പലരുടെയും സംശയം.

Also Read: February 12 strike: ഫെബ്രുവരി 12 – ന് പണിമുടക്കും ഒപ്പം പഠിപ്പുമുടക്കും, പിന്തുണയുമായി എസ്എഫ്ഐ, ബാങ്കുകൾ അടഞ്ഞു കിടക്കുമോ?

പണിമുടക്കിന് സ്‌കൂളുകള്‍ക്കോ കോളേജുകള്‍ക്കോ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കില്ല. ഒരു പണിമുടക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക അവധിയുണ്ടായിരിക്കില്ല. എന്നാല്‍ അധ്യാപക-അനധ്യാപക സംഘടനകളും, എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കാനാണ് സാധ്യത.

പൊതുഗതാഗതം അടക്കം തടസപ്പെടുന്നതിനാല്‍ അതും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയടക്കം ബാധിക്കും. ചുരുക്കത്തില്‍ അനൗദ്യോഗിക അവധിയുടെ സാഹചര്യമാണ് 12-നുള്ളത്. പരീക്ഷകളടക്കം മാറ്റി വയ്ക്കാനാണ് സാധ്യത.

നിലവില്‍ ഏതെങ്കിലും പരീക്ഷകള്‍ മാറ്റിവച്ചതായി പ്രഖ്യാപിച്ചിട്ടില്ല. സ്‌കൂള്‍ അധികാരികള്‍, കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയുടെ അറിയിപ്പുകള്‍ പിന്തുടരണം. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രം പിന്തുടരുക.

Follow Us