AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NEET PG 2026 Registration: നീറ്റ് പിജി രജിസ്ട്രേഷൻ ആരംഭിച്ചു; വലിയ മാറ്റങ്ങളോടെ പുതിയ വിജ്ഞാപനം

NEET PG 2026 Registration Starts: ഇത്തവണ മുതൽ ആദ്യ അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ലെന്ന് ദേശീയ പരീക്ഷാ ബോർഡ് (എൻബിഇഎംഎസ്) അറിയിച്ചിട്ടുണ്ട്. രാജ്യത്തെവിടെയും വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം ലഭിക്കാം. ഈ വർഷം മുതൽ ആധാർ ഓതന്റിക്കേഷൻ നടപ്പാക്കാനും എൻബിഇഎംഎസ് തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രം ലഭിക്കുന്നതിന് മൂന്ന് സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ നൽകാം.

NEET PG 2026 Registration: നീറ്റ് പിജി രജിസ്ട്രേഷൻ ആരംഭിച്ചു; വലിയ മാറ്റങ്ങളോടെ പുതിയ വിജ്ഞാപനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 03 Jul 2026 | 12:35 PM

രാജ്യത്തെ മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പിജി (NEET PG) രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) ആണ് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 30ന് നടത്തുന്ന നീറ്റ് പിജി പരീക്ഷയുടെ രജിസ്ട്രേഷനാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുടെ ക്ഷാമം മൂലം വിദ്യാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന തരത്തിലുള്ള മാറ്റങ്ങളോടെയാണ് ഇത്തവണത്തെ വിജ്ഞാപനം എത്തിയിരിക്കുന്നത്.

ഇത്തവണ മുതൽ ആദ്യ അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ലെന്ന് ദേശീയ പരീക്ഷാ ബോർഡ് (എൻബിഇഎംഎസ്) അറിയിച്ചിട്ടുണ്ട്. രാജ്യത്തെവിടെയും വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം ലഭിക്കാം. ഈ വർഷം മുതൽ ആധാർ ഓതന്റിക്കേഷൻ നടപ്പാക്കാനും എൻബിഇഎംഎസ് തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രം ലഭിക്കുന്നതിന് മൂന്ന് സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ നൽകാം. അപേക്ഷയിലെ വിലാസം ഉൾപ്പെടുന്ന സംസ്ഥാനം ഒന്നാമത്തെ മുൻഗണനയായി നൽകാം. അടുത്ത 2 മുൻഗണനയായി സമീപ സംസ്ഥാനങ്ങൾ നൽകാം.

അപേക്ഷകരുടെ ആവശ്യം അനുസരിച്ചു പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാൻ പരമാവധി ശ്രമിക്കും. എന്നാൽ, രാജ്യത്തെവിടെയും കേന്ദ്രം ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മുൻവർഷങ്ങളിൽ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകികൊണ്ടാണ് പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ഈ രീതി മാറ്റിയതിനാൽ അപേക്ഷ നൽകാൻ തിടുക്കം കാണിക്കേണ്ടതില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. അതിനാൽ വിദ്യാർത്ഥികൾക്ക് അവസാന തീയതിക്ക് മുമ്പായ എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം.

ALSO READ: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം വൈകുമോ? പുതിയ വിവരം

അപേക്ഷാഘട്ടത്തിൽ വിദ്യാർത്ഥികൾ ആധാർ നമ്പർ നിർബന്ധമായും നൽകണം. ഇത്തവണ ബയോമെട്രിക് പരിശോധന നടത്തിയാകും ഓരോ വിദ്യാർത്ഥിയെയും പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട ക്രമകേടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണിത്. ബയോമെട്രിക് പരിശോധന തടസ്സപ്പെടാതിരിക്കാൻ വിരലുകളിൽ ഹെന്ന, മറ്റ് നിറം എന്നിവ പാടില്ലെന്നും ബോർഡ് അറിയിച്ചു. ഈ വർഷം മുതൽ പരീക്ഷയുടെ ആദ്യ ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ വർഷം വരെ 200 ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി 180 ആയി കുറച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ 12.30 വരെയാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

റജിസ്ട്രേഷൻ 21 വരെ

അപേക്ഷകർക്ക് ജൂലൈ 21 രാത്രി 11.55 വരെ natboard.edu.in ൽ റജിസ്റ്റർ ചെയ്യാം. പിന്നീട് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി എഡിറ്റ് വിൻഡോ 25 മുതൽ 28 വരെ ലഭ്യമാക്കും. അതേസമയം പേര്, മൊബൈൽ നമ്പർ, ഇമെയിൽ, ആധാർ വിവരങ്ങൾ, വിലാസം, പരീക്ഷാ കേന്ദ്രമാകേണ്ട സംസ്ഥാനങ്ങളുടെ മുൻഗണനാക്രമം എന്നിവ തിരുത്താൻ അനുവദിക്കില്ല. സിറ്റി ഇന്റിമേഷൻ ഓഗസ്റ്റ് 11ന് ലഭ്യമാക്കും. ജനറൽ, ഒബിസി വിഭാഗത്തിന് 3500 രൂപയും എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗത്തിന് 2500 രൂപയുമാണ് ഇക്കുറി ഫീസ്. അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് 27ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 30ന് ഉള്ളിൽ ഫലം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

എങ്ങനെ അപേക്ഷിക്കാം?

  • NBEMSൻ്റെ ഔദ്യോ​ഗിക വെബാസൈറ്റായ natboard.edu.in എന്ന ലിങ്ക് സന്ദർശിക്കുക.
  • ഹോംപേജിൽ കാണുന്ന NEET PG പരീക്ഷ 2026-ന്റെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അതിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും.
  • രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • തുടർന്ന് നിങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്ന അപേക്ഷാ ഫീസ് അടയ്ക്കുക.
  • നിങ്ങളുടെ അപേക്ഷ അന്തിമമാക്കാൻ സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • പൂരിപ്പിച്ച ഫോം ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി സൂക്ഷിക്കാം.

English Summary:

National Board of Examinations in Medical Sciences (NBEMS) has commenced the National Eligibility cum Entrance Test (NEET) Postgraduate (PG) 2026 registration on Wednesday. The NEET PG application process involves registration, filling in details, uploading documents, and paying the registration fee.

Follow Us