NEET PG Counselling 2026: നീറ്റ് പിജി കൗൺസിലിംഗ് രജിസ്ട്രേഷൻ; ഈ തെറ്റ് വരുത്തിയാൽ സീറ്റ് നഷ്ടമാകും
NEET PG Counselling 2026 Registration: ഒന്നാം റൗണ്ട് ഓൺലൈൻ കൗൺസിലിംഗ് പ്രക്രിയയുടെ ഷെഡ്യൂളാണ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ 50 ശതമാനം അഖിലേന്ത്യാ ക്വാട്ട (AIQ) സീറ്റുകൾ, ഡീംഡ് സർവകലാശാലകൾ, സെൻട്രൽ യൂണിവേഴ്സിറ്റികൾ, AFMS എഐക്യു സീറ്റുകൾ എന്നിവയിലേക്കുള്ള 100 ശതമാനം പ്രവേശന നടപടികളും ഈ ഷെഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.
നീറ്റ് പിജി (NEET PG) കൗൺസിലിംഗ് നടപടികൾ ആരംഭിച്ചു. ഒന്നാം റൗണ്ട് ഓൺലൈൻ കൗൺസിലിംഗ് പ്രക്രിയയുടെ ഷെഡ്യൂളാണ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ 50 ശതമാനം അഖിലേന്ത്യാ ക്വാട്ട (AIQ) സീറ്റുകൾ, ഡീംഡ് സർവകലാശാലകൾ, സെൻട്രൽ യൂണിവേഴ്സിറ്റികൾ, AFMS എഐക്യു സീറ്റുകൾ എന്നിവയിലേക്കുള്ള 100 ശതമാനം പ്രവേശന നടപടികളും ഈ ഷെഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.
അതേസമയം, ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥികൾ പോലും ജാഗ്രത പാലിക്കേണ്ട സമയമാണിത്. രജിസ്ട്രേഷൻ പ്രക്രിയയിലും ഓപ്ഷൻ എന്റ്രിയിലും വരുത്തുന്ന ചെറിയ പിഴവുകൾ പോലും അർഹതപ്പെട്ട മെഡിക്കൽ സീറ്റുകൾ നഷ്ടപ്പെടാൻ കാരണമായേക്കാം. കൗൺസിലിംഗിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം.
ALSO READ: ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സ്ത്രീകൾക്കും അപേക്ഷിക്കാം, ഒഴിവുകൾ
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
കോളേജുകളും കോഴ്സുകളും തിരഞ്ഞെടുക്കുമ്പോൾ കൃത്യമായ മുൻഗണനാ ക്രമം നൽകണം. താല്പര്യമില്ലാത്ത കോഴ്സുകളോ കോളേജുകളോ തെറ്റായി ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ, അലോട്ട്മെന്റ് ലഭിച്ച ശേഷം സീറ്റ് വേണ്ടെന്ന് വെക്കുന്നത് തടസ്സങ്ങൾക്ക് കാരണമാകും.
സ്കോർ കാർഡ്, സർട്ടിഫിക്കറ്റുകൾ, കാറ്റഗറി ഡിക്ലറേഷൻ എന്നിവ അപ്ലോഡ് ചെയ്യുമ്പോൾ പേര്, ജനനതീയതി, കാറ്റഗറി എന്നിവയിലെ അക്ഷരത്തെറ്റുകൾ ഒഴിവാക്കുക. തെറ്റായ രേഖകൾ സമർപ്പിച്ചാൽ വെരിഫിക്കേഷൻ സമയത്ത് അപേക്ഷ നിരസിക്കപ്പെടും.
നൽകിയ ഓപ്ഷനുകൾ നിശ്ചിത സമയത്തിനകം ലോക്ക് ചെയ്യേണ്ടതുണ്ട്. സിസ്റ്റം ഓട്ടോലോക്ക് ചെയ്യുമെങ്കിലും, അവസാന നിമിഷം വരെ കാത്തിരിക്കാതെ സ്വന്തമായി പരിശോധിച്ച് സീറ്റുകൾ ലോക്ക് ചെയ്യുക.
ആദ്യ റൗണ്ടിൽ സീറ്റ് ലഭിച്ചവർ തന്നിരിക്കുന്ന തീയതിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ റിപ്പോർട്ട് ചെയ്യുകയോ അപ്ഗ്രേഡേഷൻ ഓപ്ഷൻ നൽകുകയോ വേണം. ഇതൊന്നും ചെയ്യാതിരുന്നാൽ അടുത്ത റൗണ്ടുകളിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ട്.
കൗൺസിലിംഗിന് കരുതേണ്ട പ്രധാന രേഖകൾ
- NEET PG അഡ്മിറ്റ് കാർഡും സ്കോർ കാർഡും
- MBBS ഡിഗ്രി സർട്ടിഫിക്കറ്റ് / പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
- ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്
- പെർമനന്റ് / പ്രൊവിഷണൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
- ജാതി/ സംവരണ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
- തിരിച്ചറിയൽ രേഖ (ആധാർ, പാൻ കാർഡ് മുതലായവ)
എങ്ങനെ രജിസ്റ്റർ ചെയ്യാം?
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ (MCC) ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം കൗൺസിലിംഗ് വിവരങ്ങൾ പരിശോധിക്കുക. തെറ്റായ വ്യാജ വാർത്തകളിൽ വീഴാതെ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുക.
- ആദ്യം തന്നെ mcc.nic.in എന്ന വെബ്സൈറ്റ് സന്ദർസിക്കുക.
- ശേഷം പിജി മെഡിക്കൽ കൗൺസിലിംഗിൽ ക്ലിക്ക് ചെയ്യുക.
- പിജി കൗൺസലിംഗ് 2026 ലിങ്കിനായുള്ള പുതിയ രജിസ്ട്രേഷനായി കാൻഡിഡേറ്റ് ആക്ടിവിറ്റി ബോർഡ് വിഭാഗം പരിശോധിക്കുക.
- വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക.
- കൗൺസിലിംഗ് ഫോം കൃത്യമായി പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
- രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കുക.
- NEET PG ചോയ്സ് പൂരിപ്പിക്കൽ പൂർത്തിയാക്കുക
- നൽകിയ വിവരങ്ങൾ പരിശോധിച്ച അവസാനം, ഫോം സമർപ്പിക്കാം.
English Summary:
MCC NEET PG counselling registration 2026 commenced on October 12, 2026. The last date for choice-filling is October 22, 2026. Eligible candidates must apply for the counselling before the deadline.