NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ

NEET Re-Exam 2026 Admit Cards Download: നീറ്റ് യുജി പുനഃപരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ഭാ​ഗത്ത് നിന്നുയരുന്ന പരാതി. ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകിയിട്ടും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. ഈ വരുന്ന ജൂൺ 21നാണ് നീറ്റ് പുനഃപരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ കാത്തിരിക്കുന്നത്.

NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ

പ്രതീകാത്മക ചിത്രം

Published: 

15 Jun 2026 | 07:42 AM

നീറ്റ് പുനഃപരീക്ഷയ്ക്ക് (NEET UG Re-exam) ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ ആശങ്കയിൽ. നീറ്റ് വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്നാണ് വിദ്യാർത്ഥികൾ പരാതിപറയുന്നത്. നീറ്റ് യുജി പുനഃപരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ഭാ​ഗത്ത് നിന്നുയരുന്ന പരാതി. ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകിയിട്ടും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഔദ്യോഗിക വെബ്‌സൈറ്റിൽ അഡ്മിറ്റ് കാർഡ് ലിങ്ക് ലഭ്യമാക്കിയെങ്കിലും, സാങ്കേതിക തകരാറുകൾ മൂലം ലോഗിൻ ചെയ്യാൻ സാധിക്കാത്തതാണ് നിലവിലെ ആശങ്ക. ഈ വരുന്ന ജൂൺ 21നാണ് നീറ്റ് പുനഃപരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ കാത്തിരിക്കുന്നത്. പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് ഇന്നലെ മുതൽ ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നത്.

ALSO READ: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു സാങ്കേതിക പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത്. അതേസമയം പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായി എൻടിഎ അധികൃതർ അറിയിച്ചിരുന്നു. ഔദ്യോഗിക പോർട്ടലായ neet.nta.nic.in ൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് റീ-നീറ്റ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റ് ഇല്ലാതെ, ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

എൻടിഎയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇത്തവണ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപായി റീഫണ്ട് പ്രക്രിയയ്ക്കുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉദ്യോഗാർത്ഥികൾ നിർബന്ധമായും പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്. പരീക്ഷാ ഫീസുമായി ബന്ധപ്പെട്ട തിരിച്ചുനൽകലുകൾ സുതാര്യമാക്കാൻ വേണ്ടിയാണ് ഈ പുതിയ രീതി ഉൾപ്പെടുത്തിയത്.

പരീക്ഷാ ദിവസം വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

നീറ്റ് പുനഃപരീക്ഷ എഴുതാൻ പോകുന്ന എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കർശനമായ പരീക്ഷാ ഹാളിലെ നിയമങ്ങളും സമയക്രമവും എൻടിഎ പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യേണ്ടത് അനിവാര്യമാണ്. വൈകിയെത്തുന്നവർക്ക് യാതൊരു ഇളവും ലഭിക്കില്ല.

  • രാവിലെ 11:00 മണിക്ക് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം ആരംഭിക്കും. സുരക്ഷാ പരിശോധനകൾ ഉള്ളതിനാൽ നേരത്തെ തന്നെ കേന്ദ്രത്തിൽ എത്താൻ ശ്രമിക്കുക.
  • ഉച്ചയ്ക്ക് 1:30 ന് ശേഷം എത്തുന്ന ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.
  • സാധുവായ അഡ്മിറ്റ് കാർഡ് കൈവശമില്ലാത്ത ഒരു വിദ്യാർത്ഥിയെയും ഒരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കില്ല.
  • കോപ്പിയടിക്കാനോ മറ്റ് അനധികൃതമായ പ്രവൃത്തികൾക്കോ ഉപയോഗിക്കാൻ സാധ്യതയുള്ള യാതൊരുവിധ ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുവരാൻ പാടില്ല.
  • പരീക്ഷാ കേന്ദ്രത്തിനുള്ളിലേക്ക് വെള്ള കുപ്പികൾ, ചായ, കാപ്പി, ശീതളപാനീയങ്ങൾ അല്ലെങ്കിൽ ലഘുഭക്ഷണങ്ങൾ എന്നിവ കൊണ്ടുവരാൻ അനുവാദമില്ല.
  • പരീക്ഷാ കേന്ദ്രത്തിലും പരിസരത്തും പുകവലി കർശനമായി നിരോധിച്ചിരിക്കുന്നു.
  • ഹാൾ ടിക്കറ്റിൽ നൽകിയിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും പരീക്ഷയ്ക്ക് മുൻപ് തന്നെ വായിച്ചു മനസ്സിലാക്കുക. നിയമങ്ങൾ ലംഘിക്കുന്ന പക്ഷം പരീക്ഷ എഴുതുന്നതിൽ നിന്നും വിദ്യാർത്ഥികളെ അയോഗ്യരാക്കുന്നതാണ്.

English Summary:

NEET Re-Exam 2026 Admit Cards are officially out. Students are reporting severe technical glitches and frozen pages on the NTA portal. Find out why the download link is failing.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം