AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

NEET Re-Exam Admit Card 2026 Out: നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഔദ്യോഗികമായി പുറത്തിറക്കി. പരീക്ഷയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/NEET അല്ലെങ്കിൽ neet.nta.ac.in വഴി ഹാൾ ടിക്കറ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 14 Jun 2026 | 08:12 PM

നീറ്റ് യുജി 2026 പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കി. ജൂൺ 21 ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5.15 വരെയാണ് പരീക്ഷ നടത്തുന്നത്. മെയ് 3 ന് നടന്ന ആദ്യ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് ക്രമക്കേടുകളും കാരണം റദ്ദാക്കിയതിനെ തുടർന്നാണ് പുന:പരീക്ഷ നടത്താൻ തീരുമാനിച്ചത്.

ഈ വർഷം, ഏകദേശം 22,75,011 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഡ്മിറ്റ് കാർഡുകളിൽ ഉദ്യോഗാർത്ഥിയുടെ പേര്, അപേക്ഷാ നമ്പർ, പരീക്ഷാ കേന്ദ്രം, പരീക്ഷാ സമയം തുടങ്ങിയ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. അഡ്മിറ്റ് കാർഡിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ, വിദ്യാർത്ഥികൾ എത്രയും വേഗം എൻ.ടി.എ അധികൃതരെ ഹെൽപ്പ് ലൈൻ വഴി ബന്ധപ്പെടേണ്ടതാണ്. ഹാൾ ടിക്കറ്റ് ഇല്ലാത്ത ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് എൻ.ടി.എ വ്യക്തമാക്കി.

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  neet.nta.ac.in വഴി ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആക്‌സസ് ചെയ്യുന്നതിന്, വെബ്‌സൈറ്റ് സന്ദർശിച്ച് ‘NEET UG 2026 അഡ്മിറ്റ് കാർഡ്’ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷാ നമ്പർ, ജനനത്തീയതി അല്ലെങ്കിൽ പാസ്‌വേഡ്, സുരക്ഷാ കാപ്‌ച എന്നിവയുൾപ്പെടെ നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക. തുടർന്ന് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക. അഡ്മിറ്റ് കാർഡ് ഒരു പുതിയ വിൻഡോയിൽ തുറന്ന് വരും. കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

ALSO READ: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ

പരീക്ഷാനടപടി ക്രമങ്ങൾ

  1. പരീക്ഷ കേന്ദ്രത്തിലേക്കുള്ള പ്രവേശനം രാവിലെ 11 മണി മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ശേഷം ഒരു ഉദ്യോഗാർത്ഥിയെയും കേന്ദ്രത്തിന് അകത്തേക്ക് പ്രവേശിപ്പിക്കില്ല.
  2. ഉച്ചയ്ക്ക് 1. 45 ഇൻവിജിലേറ്റർമാർ ടെസ്റ്റ് ബുക്ക്‌ലെറ്റുകൾ വിതരണം ചെയ്യും.
  3. പരീക്ഷയിൽ ക്രമക്കേടുകൾ നടത്താൻ ഉപയോഗിച്ചേക്കാവുന്ന യാതൊരുവിധ സാമഗ്രികളും പരീക്ഷാ ഹാളിൽ അനുവദിക്കില്ല.
  4. വാട്ടർ ബോട്ടിലുകൾ, ചായ, കോഫി, തണുത്ത പാനീയങ്ങൾ, സ്നാക്സ് എന്നിവ പരീക്ഷാ കേന്ദ്രത്തിനകത്ത് അനുവദിക്കില്ല.
  5. പരീക്ഷാ കേന്ദ്രത്തിലും പരിസരത്തും പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്.

പരീക്ഷയിൽ പുതിയ മാറ്റങ്ങൾ

വിദ്യാർത്ഥി സൗഹൃദപരമായ ചില മാറ്റങ്ങൾ എൻടിഎ പരീക്ഷയിൽ വരുത്തിയിട്ടുണ്ട്. പരീക്ഷാ സമയം 195 മിനിറ്റായി വർദ്ധിപ്പിച്ചു. മുൻ വർഷങ്ങളിലെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. അ‌ധികമായി അ‌നുവദിച്ച സമയത്തിൽ ഹാജർ ഷീറ്റുകളിൽ ഒപ്പിടൽ, ഇൻവിജിലേഷൻ നടപടിക്രമങ്ങൾ തുടങ്ങിയ നിർബന്ധിത പരീക്ഷാ ഔപചാരികതകൾ ഉൾപ്പെടുന്നു. കൂടാതെ റഫ് വർക്കുകൾ ചെയ്യുന്നതിനായി മുൻപ് നൽകിയിരുന്ന രണ്ട് പേജുകൾക്ക് പകരം ഇനി മുതൽ നാല് പേജുകൾ ലഭ്യമാക്കും.

പരീക്ഷയ്ക്ക് എത്തുന്നവർ കരുതേണ്ട രേഖകൾ

  • എൻടിഎ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട്.
  • ആപ്ലിക്കേഷൻ ഫോമിൽ നൽകിയിട്ടുള്ളതിന് സമാനമായ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
  • സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ
  • PwBD ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

English Summary:

National Testing Agency has released the admit cards for the NEET UG 2026 re-examination scheduled for June 21. Candidates who are eligible for the re-test can download their fresh hall tickets from the official NEET website using their application number and date of birth or password.

 

Follow Us