NEET UG 2026 Dress Code: നീറ്റ് പരീക്ഷയ്ക്ക് ഫുൾ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാമോ? ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പെട്ടു

NTA Issues NEET 2026 Dress Code : എന്‍ടിഎ നടത്തുന്ന നീറ്റ് യുജി പരീക്ഷ മെയ് മൂന്നിന് നടക്കും. പരീക്ഷ എഴുതുന്നവര്‍ക്കായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പരീക്ഷാ നടത്തിപ്പ് സുഗമമാക്കുന്നതിന് എല്ലാ വിദ്യാര്‍ത്ഥികളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

NEET UG 2026 Dress Code: നീറ്റ് പരീക്ഷയ്ക്ക് ഫുൾ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാമോ? ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പെട്ടു

കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍, ഫയല്‍ ചിത്രം

Updated On: 

01 May 2026 | 04:44 PM

NEET Advisory, 01-05-2026: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി പരീക്ഷ മെയ് മൂന്നിന് നടക്കും. പരീക്ഷ എഴുതുന്നവര്‍ക്കായി എന്‍ടിഎ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. മതപരമായ വിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിക്കാൻ അനുവദിക്കും. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ കൃത്യമായ പരിശോധനകൾക്കായി നിശ്ചയിച്ച സമയത്തിന് വളരെ മുൻപേ തന്നെ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു. ലൈറ്റ് വസ്ത്രങ്ങൾ ധരിക്കുന്നതാണ് അഭികാമ്യം. എന്നാല്‍ ആവശ്യമെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫുൾ സ്ലീവ് അല്ലെങ്കിൽ കമ്പിളി വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമുണ്ട്. എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികളും പരീക്ഷാകേന്ദ്രത്തില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണം.

ട്രാന്‍സ്‌പെരന്റ് വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ടുപോകാം. സ്ലിപ്പറുകളും ലോ ഹീല്‍സും ആണ് കൂടുതല്‍ നല്ലത്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും വ്യക്തതയ്ക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക്‌ 011-40759000/011-69227700 എന്ന നമ്പറിലോ neetug2026@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

പരീക്ഷാ നടത്തിപ്പ് സുഗമമാക്കുന്നതിന് എല്ലാ വിദ്യാര്‍ത്ഥികളും മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരുമായി സഹകരിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു. പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും എന്‍ടിഎ ആശംസകള്‍ നേര്‍ന്നു.

ബയോമെട്രിക് പ്രക്രിയ

പരീക്ഷാ ദിവസം പരിശോധനകൾക്ക് ശേഷം ഓരോ വിദ്യാര്‍ത്ഥിയും പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിർബന്ധമായും ബയോമെട്രിക് പരിശോധനയ്ക്ക് വിധേയരാകണം. ഹാർഡ്‌വെയർ പ്രശ്‌നങ്ങള്‍, ബയോമെട്രിക് ഡാറ്റയുടെ മോശം ക്വാളിറ്റി, യുഐഡിഎഐയുമായുള്ള കണക്ടിവിറ്റി പ്രശ്‌നം, ബയോമെട്രിക് ഡാറ്റ നൽകുന്നതിനുള്ള പ്രശ്‌നം തുടങ്ങിയ കാരണങ്ങളാല്‍ ബയോമെട്രിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികളെ പരീക്ഷാ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കും.

Also Read: ICSE, ISC Result 2026: ഐസിഎസ്ഇ, ഐഎസ്‌സി റിസള്‍ട്ട്‌ വന്നു മക്കളേ; വെബ്‌സൈറ്റ് കിട്ടുന്നില്ലെങ്കില്‍ ഇങ്ങനെയും ഫലം അറിയാം

എന്നാല്‍, പരീക്ഷാ കേന്ദ്രത്തിൽ നിന്നും നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഒരു സമ്മതപത്രം ഇത്തരം വിദ്യാര്‍ത്ഥികള്‍ എഴുതിനല്‍കേണ്ടി വരും. പരീക്ഷാ സമയമായ ഉച്ചയ്ക്ക് രണ്ട്‌ വൈകുന്നേരം അഞ്ച്‌ വരെ (ഭിന്നശേഷി വിഭാഗക്കാർക്ക് വൈകുന്നേരം ആറു മണി വരെ) ബയോമെട്രിക് നടപടിക്രമങ്ങൾക്കായി വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യാൻ പാടില്ലെന്നാണ് എന്‍ടിഎയുടെ നിര്‍ദ്ദേശം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പരീക്ഷാത്തീയതി: 2026 മെയ് മൂന്ന്
  • പരീക്ഷാസമയം: ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ

അഡ്മിറ്റ് കാര്‍ഡ്

പരീക്ഷ എഴുതുന്നവര്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നേരത്തെ പുറത്തുവിട്ടിരുന്നു. https://neet.nta.nic.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അഡ്മിറ്റ് കാര്‍ഡിലെയും, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെയും നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കണം. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ അറിയാന്‍ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പിന്തുടരണമെന്നും വിദ്യാര്‍ത്ഥികളോട് ഏജന്‍സി നിര്‍ദ്ദേശിച്ചു.

നീറ്റ് പരീക്ഷ

രാജ്യത്തെ 552 നഗരങ്ങളിലും, വിദേശത്തെ 14 സിറ്റികളിലുമാണ് പരീക്ഷ നടത്തുന്നത്. സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് പരീക്ഷാ നഗരത്തെക്കുറിച്ചുള്ള അറിയിപ്പ് നേരത്തെ നല്‍കിയത്.

എന്‍ടിഎയുടെ നിര്‍ദ്ദേശം

മാപ്പ് നോക്കുമ്പോള്‍

അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിന്റെ കൃത്യമായ വിലാസം വിദ്യാര്‍ത്ഥികള്‍ പരിശോധിക്കണമെന്ന് എന്‍ടിഎ വ്യക്തമാക്കി. ചില കേന്ദ്രങ്ങൾ ഗൂഗിൾ മാപ്പിലും സമാനമായ പ്ലാറ്റ്‌ഫോമുകളിലും തെറ്റായി മാപ്പ് ചെയ്തിരിക്കാം. ഐഐഐടി പൂനെയാണ് ഉദാഹരണം. ദയവായി മാപ്പുകളെ മാത്രം ആശ്രയിക്കരുതെന്നാണ് എന്‍ടിഎയുടെ നിര്‍ദ്ദേശം.

English Summary

NTA has released the NEET UG 2026 dress code. Candidates must wear light clothes, slippers, or low heels. Religious attire and full sleeves require early reporting for frisking. Only transparent water bottles are allowed inside the exam hall.

Follow Us
Related Stories
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെൻ്റ് പ്രഖ്യാപിച്ചു, സ്പോർട്സ് ക്വോട്ട ആദ്യ അലോട്മെൻ്റും പുറത്ത്
NEET UG Re Exam 2026: സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡ്രസ്സ് കോഡ്, അനുവദനീയമായ വസ്തുക്കൾ ഇവ മാത്രം; ഇക്കാര്യങ്ങൾ ഉറപ്പുവരുത്തി പരീക്ഷയ്ക്ക് പോകുക
NEET UG 2026 Re Exam: കനത്ത സുരക്ഷയിൽ നീറ്റ് പുനപരീക്ഷ ഇന്ന്; 22 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഇന്ന് പരീക്ഷയെഴുതും
Indian Navy B.Tech Entry 2026: നേവിയില്‍ ഓഫീസറാകാം, പരിശീലനം കേരളത്തില്‍; സുവര്‍ണാവസരം
NEET UG Re-Exam 2026: നീറ്റ് പരീക്ഷയ്ക്ക് പോകുമ്പോൾ എന്തൊക്കെ ധരിക്കാം? അനുവദനീയമായ സാധനങ്ങൾ ഇവ, ഇതറിയാതെ പോകരുത്
NEET-UG 2026: നീറ്റ് പുനഃപരീക്ഷ നാളെ: സുരക്ഷ ഉറപ്പാക്കാൻ ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ, പരീക്ഷാ കേന്ദ്രങ്ങളിൽ ‌സുരക്ഷാ കവചം
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല