AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NEET UG 2026: കാത്തിരിപ്പ് അവസാനിച്ചു, നീറ്റ് യുജി രജിസ്ട്രേഷൻ തുടങ്ങി; എങ്ങനെ എവിടെ അപേക്ഷിക്കാം?

NEET UG Registration 2026: ദേശീയ പരീക്ഷാ ഏജൻസി (NTA) ആണ് എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് പരീക്ഷ നടത്തുന്നത്. 2026 മെയ് ആദ്യവാരം പരീക്ഷ നടക്കാനാണ് സാധ്യത. നീറ്റ് യുജി രജിസ്ട്രേഷൻ ഫെബ്രുവരി ഏഴ് (ഇന്നലെ) മുതലാണ് ആരംഭിച്ചത്.

NEET UG 2026: കാത്തിരിപ്പ് അവസാനിച്ചു, നീറ്റ് യുജി രജിസ്ട്രേഷൻ തുടങ്ങി; എങ്ങനെ എവിടെ അപേക്ഷിക്കാം?
Neet PgImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 08 Feb 2026 | 09:50 AM

നീറ്റ് യുജി (NEET UG) 2026 പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ? മെഡിക്കൽ പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ദേശീയ പരീക്ഷാ ഏജൻസി (NTA) ആണ് എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് പരീക്ഷ നടത്തുന്നത്. 2026 മെയ് ആദ്യവാരം പരീക്ഷ നടക്കാനാണ് സാധ്യത. നീറ്റ് യുജി രജിസ്ട്രേഷൻ ഫെബ്രുവരി ഏഴ് (ഇന്നലെ) മുതലാണ് ആരംഭിച്ചത്.

neet.nta.nic.in, exams.nta.ac.in/NEET എന്നീ എൻടിഎയുടെ ഔദ്യോഗിക പോർട്ടലുകളിലൂടെ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ നിങ്ങളുടെ ആധാർ കാർഡിലെ പേരും ജനനത്തീയതിയും പത്താം ക്ലാസ് സർട്ടിഫിക്കറ്റുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ ഉടൻ തന്നെ തിരുത്തുക. അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും പരീക്ഷാ നടപടികൾ കഴിയുന്നത് വരെ മാറ്റരുത്.

അപേക്ഷയിൽ തെറ്റുകൾ സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പിന്നീട് തിരുത്താൻ ‘Correction Window’ സൗകര്യം ലഭിക്കുമെങ്കിലും എല്ലാ വിവരങ്ങളും തിരുത്താൻ സാധിക്കില്ല.

ALSO READ: സിടെറ്റ് പരീക്ഷയ്ക്ക് പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? ഇക്കാര്യങ്ങള്‍ മറക്കരുത്‌

അപേക്ഷാ നടപടികൾ ഇപ്രകാരം

രജിസ്‌ട്രേഷൻ (New Registration): വെബ്‌സൈറ്റിലെ ‘New Registration’ ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകുക. ശേഷം നിങ്ങളുടെ മൊബൈലിലേക്ക് ഒരു ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും.

ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കൽ: ലഭിച്ച ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, വിലാസം, വിദ്യാഭ്യാസ യോഗ്യത (10, 11, 12 ക്ലാസുകളിലെ വിവരങ്ങൾ), പരീക്ഷാ കേന്ദ്രം എന്നിവ തിരഞ്ഞെടുക്കുക.

രേഖകൾ അപ്‌ലോഡ് ചെയ്യുക: താഴെ പറയുന്ന രേഖകൾ സ്കാൻ ചെയ്ത് നിശ്ചിത സൈസിൽ അപ്‌ലോഡ് ചെയ്യണം:

പാസ്‌പോർട്ട് ഫോട്ടോ: (10kb – 200kb), വെളുത്ത പശ്ചാത്തലം.

പോസ്റ്റ്കാർഡ് ഫോട്ടോ: (4″x6″ വലിപ്പം).

ഒപ്പ്: കറുത്ത മഷിയിൽ വെളുത്ത പേപ്പറിൽ രേഖപ്പെടുത്തിയത്.

വിരലടയാളം: ഇരു കൈകളിലെയും വിരലുകളുടെയും തള്ളവിരലിന്റെയും അടയാളം.

സർട്ടിഫിക്കറ്റുകൾ: പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ).

പരീക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് ഏകദേശം 1700 രൂപയും, OBC/EWS വിഭാഗത്തിന് 1600 രൂപയും, SC/ST/PwD വിഭാഗങ്ങൾക്ക് 1000 രൂപയുമാണ് ഫീസ് പ്രതീക്ഷിക്കുന്നത്. ഇത് ഓൺലൈനായി (UPI/Debit Card/Net Banking) അടയ്ക്കാവുന്നതാണ്.

ഫീസ് അടച്ചു കഴിഞ്ഞാൽ ലഭിക്കുന്ന കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക. ഇത് അഡ്മിറ്റ് കാർഡ് ലഭിക്കാനും കൗൺസിലിംഗിനും അത്യാവശ്യമാണ്.

Follow Us