NEET UG 2026 Re Exam: കനത്ത സുരക്ഷയിൽ നീറ്റ് പുനപരീക്ഷ ഇന്ന്; 22 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഇന്ന് പരീക്ഷയെഴുതും

NEET UG 2026 Re Exam Today:ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിമുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ നടക്കുന്നത് പരീക്ഷ നടത്തിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി എന്നാണ് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നൽകുന്ന വിവരം. പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് വേണ്ടി രാജ്യമെമ്പാടുമുള്ള അധികാരികൾ സുരക്ഷയും ലോജിസ്റ്റിക്കൽ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്............

NEET UG 2026 Re Exam: കനത്ത സുരക്ഷയിൽ നീറ്റ് പുനപരീക്ഷ ഇന്ന്; 22 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഇന്ന് പരീക്ഷയെഴുതും

Neet Candidates

Published: 

21 Jun 2026 | 07:15 AM

ന്യൂഡൽഹി: കനത്ത സുരക്ഷയോടെ നീറ്റ് പുനപരീക്ഷ ഇന്ന് നടക്കും. രാജ്യത്ത് ആകെ 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് പുനപരീക്ഷ എഴുതുക. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിമുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ നടക്കുന്നത് പരീക്ഷ നടത്തിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി എന്നാണ് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നൽകുന്ന വിവരം. പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് വേണ്ടി രാജ്യമെമ്പാടുമുള്ള അധികാരികൾ സുരക്ഷയും ലോജിസ്റ്റിക്കൽ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പോലീസുകളെ പരീക്ഷ സെന്ററുകളിൽ വിന്യസിച്ചതായാണ് റിപ്പോർട്ട്.

സിസിടിവി മുതൽ സി​ഗ്നൽ ജാമറുകൾ വരെ……

കൂടാതെ സിസിടിവി നിരീക്ഷണം ഗതാഗതമായ സഹായം വൈദ്യസഹായം എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലുള്ള 551 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലും ആയി ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം 5 :15 വരെ പേനയും പേപ്പറും ഉപയോഗിച്ച് നടത്തുന്ന പരീക്ഷയിൽ ഏകദേശം 22.79 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതും എന്നാണ് റിപ്പോർട്ട്. ആകെ 5440 നീറ്റ് പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജം ആയിരിക്കുന്നത്.വിദ്യാർത്ഥികൾ രാവിലെ 11 മണിക്ക് ഉച്ചയ്ക്ക് 1:30നും ഇടയിൽ പരീക്ഷാ കേന്ദ്രങ്ങൾ എത്തിച്ചേരണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉദ്യോഗാർത്ഥികളുടെ നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ:നീറ്റ് പുനഃപരീക്ഷ നാളെ: സുരക്ഷ ഉറപ്പാക്കാൻ ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ, പരീക്ഷാ കേന്ദ്രങ്ങളിൽ ‌സുരക്ഷാ കവചം

കവാടം കൃത്യസമയത്ത് അടയ്ക്കും

പ്രവേശന കവാടങ്ങൾ ഉച്ചയ്ക്ക് 1:30 തന്നെ അടയ്ക്കുന്നതായിരിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി രണ്ടര ലക്ഷം പോലീസ് ഉദ്യോഗസ്ഥരെയും 15,000 അർദ്ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസിന്റേയും സുരക്ഷ അർദ്ധ സൈനിക വിഭാഗങ്ങൾക്കാണ് എന്നാണ് റിപ്പോർട്ട്. പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും മറ്റുമായി ഒന്നര ലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയതായാണ് റിപ്പോർട്ട്.

കൂടാതെ ക്യാമറ ദൃശ്യങ്ങൾ തൽസമയം നിരീക്ഷിക്കുന്നതിനു വേണ്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രത്യേകം സംഘത്തെയും ഒരുക്കിയതായാണ് റിപ്പോർട്ട്. ഇതിനുപുറമേ സമൂഹമാധ്യമ നിരീക്ഷണത്തിനുവേണ്ടി ഹൈ ലെവൽ മോണിറ്ററി സെന്റർ 674 സിറ്റി കോർഡിനേറ്റർമാരും പരീക്ഷാ കേന്ദ്രങ്ങളിൽ മേൽനോട്ടത്തിനു വേണ്ടി 6669 നിരീക്ഷകരും ഉൾപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്കിടയിൽ നടക്കുന്ന പുനപരീക്ഷയായതിനാൽ തന്നെ എല്ലാ രീതിയിലുള്ള പഴുതകളും അടച്ചുകൊണ്ടുള്ള ഒരു പരീക്ഷയാണ് ഇപ്പോൾ നടക്കാൻ ഒരുങ്ങുന്നത്. വ്യോമസേനയുടെ വിമാനങ്ങളിലായിരുന്നു ചോദ്യപേപ്പറുകൾ എത്തിച്ചത് പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി നൽകിയിട്ടുണ്ട്.

ENGLISH SUMMARY

The NEET re-exam will be held today amid tight security. A total of over 22 lakh students across the country will appear for the re-exam. The exam will be held from 2 pm to 5:45 pm today. All arrangements for the conduct of the exam have been completed, according to the National Testing Agency.

Loading...
Unable to load recommendations.
Follow Us
Related Stories
Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍
MILMA Recruitment 2026: മിൽമയിൽ വൻ അവസരം! മാസ ശമ്പളം 47,000 രൂപ വരെ; വിവിധ ജില്ലകളിലെ ഒഴിവുകൾ
South Indian Bank Recruitment: അപേക്ഷാ ഫീസില്ല! സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി അറിയാം
Onam GK Questions: മഹാബലിയുടെ ഭാര്യയുടെ പേരറിയാമോ, അച്ഛന്റെ എങ്കിലും? ഓണം ജികെ ചോദ്യങ്ങളും ഉത്തരങ്ങളും
KEAM 2026: ഫാർമസി മൂന്നാം ഘട്ട അലോട്ട്മെന്റ്; അഡ്മിഷൻ നാളെ അവസാനിക്കും; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം
IBPS Clerk Recruitment 2026: പൊതുമേഖല ബാങ്കുകളില്‍ ക്ലര്‍ക്കാകാം; മാസം 64,000 വരെ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്‌
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം