NEET-UG 2026: നീറ്റ് പുനഃപരീക്ഷ നാളെ: സുരക്ഷ ഉറപ്പാക്കാൻ ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ, പരീക്ഷാ കേന്ദ്രങ്ങളിൽ ‌സുരക്ഷാ കവചം

NEET-UG 2026 Re-test Mock Drill: ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) യാണ് ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് മെയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയുടെ ഭാ​ഗത്ത് നിന്ന് പുരോ​ഗമിക്കവെയാണ് പുനഃപരീക്ഷ നാളെ നടക്കുന്നത്. രാജ്യത്താകെ ഏകദേശം 23 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ പുനഃപരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്.

NEET-UG 2026: നീറ്റ് പുനഃപരീക്ഷ നാളെ: സുരക്ഷ ഉറപ്പാക്കാൻ ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ, പരീക്ഷാ കേന്ദ്രങ്ങളിൽ ‌സുരക്ഷാ കവചം

പ്രതീകാത്മക ചിത്രം

Published: 

20 Jun 2026 | 07:19 AM

ന്യൂഡൽഹി: റദ്ദാക്കിയ നീറ്റ്-യുജി 2026 പുനഃപരീക്ഷ നാളെ നടക്കും. പരീക്ഷ നടത്തിപ്പിൻ്റെ ഭാ​ഗമായി രാജ്യവ്യാപകമായി ഇന്ന് മോക് ഡ്രിൽ സംഘടിപ്പിക്കും. രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായാണ് എൻടിഎയുടെ നീക്കം. മോക്ക് ഡ്രിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ തുടരും. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) യാണ് ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് മെയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയുടെ ഭാ​ഗത്ത് നിന്ന് പുരോ​ഗമിക്കവെയാണ് പുനഃപരീക്ഷ നാളെ നടക്കുന്നത്.

അന്വേഷണത്തിൻ്റെയും പരീക്ഷ പേപ്പർ ചോർന്നതിൻ്രെയും പശ്ചാതലത്തിലാണ് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി മോക് ഡ്രിൽ നടത്താൻ എൻടിഎ തീരുമാനിച്ചത്. നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്താകെ ഏകദേശം 23 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ പുനഃപരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. ഞായറാഴ്ച, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5:15 വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയിലെ 5,000-ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുക.

ALSO READ: നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA

പുനഃപരീക്ഷയിൽ വിവാദങ്ങൾ ഒഴിവാക്കാൻ എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് മോക് ഡ്രിലിലൂടെ എൻടിഎ ലക്ഷ്യമിടുന്നത്.പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുമായി ആശയവിനിമയം കൂടുതൽ ശക്തമാക്കിയതായി എൻടിഎ അറിയിച്ചു. പുതിയ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾക്ക് എസ്‌എം‌എസ്, ഇ-മെയിൽ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ കൃത്യമായി നൽകിയിട്ടുണ്ട്. അതേസമയം, പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും എൻടിഎ മുന്നറിയിപ്പ് നൽകി.

സുരക്ഷയും പരീക്ഷ നടത്തിപ്പും

ഇത്തവണ പരീക്ഷാ നടപടികളിൽ നേരിയ വീഴ്ച പോലും ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും എൻടിഎ ഉറപ്പാക്കിയിട്ടുണ്ട്. സുഗമമായ പരീക്ഷാ നടത്തിപ്പിനും കനത്ത സുരക്ഷാ നിരീക്ഷണത്തിനുമായി രണ്ട് ലക്ഷത്തിലേറെ ഉദ്യോഗസ്ഥരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളും തത്സമയം നിരീക്ഷിക്കാൻ കമാൻഡ് സെൻ്ററുകളുമായി ബന്ധിപ്പിച്ച സിസിടിവി നെറ്റ്‌വർക്ക് സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷാ സാമഗ്രികൾ അതീവ സുരക്ഷിതമായി കേന്ദ്രങ്ങളിൽ എത്തിക്കാൻ ജിപിഎസ് (GPS) സംവിധാനമുള്ള പ്രത്യേക വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇവയുമായിട്ടുള്ള വാഹനത്തിൻ്റെ യാത്ര തത്സമയം ട്രാക്ക് ചെയ്യും.

വിദ്യാർത്ഥികൾ അറിയേണ്ടത്

  • ഉദ്യോഗാർത്ഥികൾ രാവിലെ 11നും ഉച്ചയ്ക്ക് 1:30നും ഇടയിൽ പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം.
  • ഉച്ചയ്ക്ക് 1:30 ന് പ്രവേശന കവാടങ്ങൾ അടയ്ക്കും, അതിനുശേഷം ഒരു കാരണവശാലും ഒരു ഉദ്യോഗാർത്ഥിക്കും പ്രവേശനം അനുവദിക്കില്ല.
  • ആചാരപരമായതോ മതപരമായതോ ആയ വസ്ത്രങ്ങളോ, കൈ മുഴുവനായി മറയ്ക്കുന്ന വസ്ത്രങ്ങളോ, കമ്പിളി വസ്ത്രങ്ങളോ ധരിച്ചിട്ടുണ്ടെങ്കിൽ നേരത്തെ റിപ്പോർട്ട് ചെയ്യുക.
  • അഡ്മിറ്റ് കാർഡിന്റെ കോപ്പി, ഐഡി, ഹാജർ ഷീറ്റിൽ ഒട്ടിക്കുന്നതിനായി രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതുക.

English Summary:

National Testing Agency (NTA) will conduct a nationwide mock drill on Saturday as part of the preparations to ensure the NEET UG 2026 re-exam is conducted smoothly and securely. Mock drill will begin at 9 AM and continue until late evening.

Loading...
Unable to load recommendations.
Follow Us
Related Stories
Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍
MILMA Recruitment 2026: മിൽമയിൽ വൻ അവസരം! മാസ ശമ്പളം 47,000 രൂപ വരെ; വിവിധ ജില്ലകളിലെ ഒഴിവുകൾ
South Indian Bank Recruitment: അപേക്ഷാ ഫീസില്ല! സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി അറിയാം
Onam GK Questions: മഹാബലിയുടെ ഭാര്യയുടെ പേരറിയാമോ, അച്ഛന്റെ എങ്കിലും? ഓണം ജികെ ചോദ്യങ്ങളും ഉത്തരങ്ങളും
KEAM 2026: ഫാർമസി മൂന്നാം ഘട്ട അലോട്ട്മെന്റ്; അഡ്മിഷൻ നാളെ അവസാനിക്കും; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം
IBPS Clerk Recruitment 2026: പൊതുമേഖല ബാങ്കുകളില്‍ ക്ലര്‍ക്കാകാം; മാസം 64,000 വരെ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്‌
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം