NEET UG Re-Exam 2026: നീറ്റ് യുജി പരീക്ഷ 2026: ജൂൺ 14-ന് അഡ്മിറ്റ് കാർഡ് വരുമോ? എങ്ങനെ ഡൗൺലോഡ് ചെയ്യാം

NEET UG Re-Exam 2026 Admit Card: പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിൻറെയോ ഫീസ് അടയ്ക്കേണ്ടതിൻറെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോൾ അഡ്മിറ്റ് കാർഡിനായുള്ള കാത്തിരിപ്പിലാണ്.

NEET UG Re-Exam 2026: നീറ്റ് യുജി പരീക്ഷ 2026: ജൂൺ 14-ന് അഡ്മിറ്റ് കാർഡ് വരുമോ? എങ്ങനെ ഡൗൺലോഡ് ചെയ്യാം

പ്രതീകാത്മക ചിത്രം

Published: 

04 Jun 2026 | 04:35 PM

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG) പുനഃപരീക്ഷ ഈ മാസം 21ന് നടക്കും. മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് ഇക്കൊല്ലത്തെ പരീക്ഷ റദ്ദാക്കിയത്. പിന്നാലെ മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം ഇറക്കുകയായിരുന്നു. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിൻറെയോ ഫീസ് അടയ്ക്കേണ്ടതിൻറെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂൺ 21 ന് ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5.15 വരെയാണ് പരീക്ഷ നടക്കുന്നത്.

നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോൾ അഡ്മിറ്റ് കാർഡിനായുള്ള കാത്തിരിപ്പിലാണ്. ജൂൺ 21-ലെ പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഈ വരുന്ന 14ന് ഉണ്ടാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻടിഎയും നൽകുന്ന സൂചനകൾ. സാധാരണയായി പരീക്ഷയ്ക്ക് ഒരാഴ്ച്ചയ്ക്ക് മുമ്പാണ് വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് നൽകുന്നത്. എക്സാം സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ജൂൺ എഴ് അല്ലെങ്കിൽ എട്ട് തീയതികളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: സിബിഎസ്ഇ വിവാദത്തില്‍ കടുത്ത നടപടി; ചെയർമാനെയും സെക്രട്ടറിയെയും തെറിപ്പിച്ചു

ആദ്യ പരീക്ഷയ്ക്കായി മെയ് മാസം നിങ്ങൾക്ക് ലഭിച്ച പഴയ അഡ്മിറ്റ് കാർഡുകൾക്ക് ഇനി സാധുത ഉണ്ടായിരിക്കില്ല. ജൂൺ 21-ന് നടക്കുന്ന പരീക്ഷയ്ക്ക് ഹാളിലേക്ക് പ്രവേശിക്കാൻ എൻടിഎ പുതുതായി പുറത്തിറക്കുന്ന അഡ്മിറ്റ് കാർഡ് തന്നെ കൈവശം കരുതേണ്ടതാണ്. അഡ്മിറ്റ് കാർഡ് റിലീസ് ചെയ്തുകഴിഞ്ഞാൽ എൻടിഎയുടെ ഔദ്യോഗിക പോർട്ടൽ വഴി വളരെ എളുപ്പത്തിൽ ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

ആദ്യം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നീറ്റ് യുജി ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക.

ഹോം പേജിൽ കാണുന്ന ‘Candidate Activity’ എന്ന സെക്ഷന് താഴെയുള്ള “NEET UG 2026 Re-Exam Admit Card” എന്ന ലിങ്ക് കണ്ടെത്തുക.

തുറന്നുവരുന്ന പുതിയ പേജിൽ നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി അല്ലെങ്കിൽ പാസ്‌വേഡ്, സ്ക്രീനിൽ കാണുന്ന സെക്യൂരിറ്റി പിൻ എന്നിവ കൃത്യമായി നൽകി ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങളുടെ പുതിയ നീറ്റ് അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും.

ഇതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം അഡ്മിറ്റ് കാർഡി ഡൗൺലോഡ് ചെയ്യുക.

പരീക്ഷാ ദിവസം കൊണ്ടുപോകാനായി ഇതിൻ്റെ പ്രിൻ്റ് ഔട്ടുകൾ എടുത്ത് സൂക്ഷിക്കുക.

കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമോ?

അതേസമയം, അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ തീരുമാനിച്ചതായി ദേശീയ പരീക്ഷാ ഏജൻസിയായ എൻടിഎ കോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരം ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ച് അടുത്ത പരീക്ഷാ സൈക്കിൾ മുതൽ ഇത് നടപ്പിലാക്കും. ജൂൺ 21-ലെ പുനഃപരീക്ഷ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളോടെയും വിപുലമായ നിരീക്ഷണ സംവിധാനങ്ങളോടെയും മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും എൻടിഎ കോടതിയിൽ വ്യക്തമാക്കി.

English Summary:

The National Testing Agency (NTA) is slated to release the admit cards for the National Eligibility-cum-Entrance Test for undergraduate (NEET UG) re-test 2026 on June 14. The exam is slated to be conducted on June 21 between 2 pm to 5.15 pm.

Follow Us
Related Stories
ലക്കി ബാംബൂ വളർത്തിയാൽ വീടിന് ഐശ്വര്യമോ?
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
ഡി.കെ ഒന്നാമത്, ഇവര്‍ രാജ്യത്തെ സമ്പന്ന മുഖ്യമന്ത്രിമാര്‍
സ്ത്രീകൾക്ക് ഇനി അമിതവണ്ണം വയ്ക്കില്ല, വഴിയുണ്ട്
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്