CBSE OSM Controversy: സിബിഎസ്ഇ വിവാദത്തില്‍ കടുത്ത നടപടി; ചെയർമാനെയും സെക്രട്ടറിയെയും തെറിപ്പിച്ചു
സിബിഎസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയർന്നുവന്ന ഓൺ സ്ക്രീൻ മാർക്കിംഗ് വിവാദത്തിന് പിന്നാലെ കേന്ദ്രത്തിന്റെ വൻ നടപടി. സിബിഎസ്ഇ ചെയർമാൻ, സെക്രട്ടറി എന്നിവരെ അടിയന്തരമായി സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ ക്രമക്കേടുകളെയും അപാകതകളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രാലയം ഉയർന്നതലത്തിലുള്ള പ്രത്യേക സമിതിയെ നിയോഗിച്ചു.
ന്യൂഡല്‍ഹി: സിബിഎസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയർന്നുവന്ന ഓൺ സ്ക്രീൻ മാർക്കിംഗ് വിവാദത്തിന് പിന്നാലെ കേന്ദ്രത്തിന്റെ നടപടി. സിബിഎസ്ഇ ചെയർമാൻ, സെക്രട്ടറി എന്നിവരെ അടിയന്തരമായി സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ ക്രമക്കേടുകളെയും അപാകതകളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രാലയം ഉയർന്നതലത്തിലുള്ള പ്രത്യേക സമിതിയെ നിയോഗിച്ചു.
ഉത്തരക്കടലാസുകൾ മാറിപ്പോകൽ, മൂല്യനിർണ്ണയത്തിലെ പിഴവുകൾ, തെറ്റായ പരിശോധന, ഗ്രേഡുകൾ തെറ്റായി രേഖപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള ഗുരുതര ഗുരുതര ക്രമക്കേടുകള്‍ സംഭവിച്ചെന്നാണ് ആരോപണം. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾക്കായി അപേക്ഷിച്ച ചില വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് പകര്‍പ്പുകളാണ് കിട്ടിയതെന്നും ആരോപണമുണ്ടായിരുന്നു
മൂല്യനിർണ്ണയ പ്രക്രിയയ്ക്കിടയിൽ ഇത്തരത്തിൽ ഉത്തരക്കടലാസുകൾ മാറിപ്പോയ ഇരുപതോളം കേസുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അധികൃതർ സമ്മതിച്ചിട്ടുണ്ട്. വെബ്‌സൈറ്റിലെ സുരക്ഷാ വീഴ്ചകളും പോരായ്മകളും ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ വിദ്യാർത്ഥികളും സൈബർ സുരക്ഷാ വിദഗ്ധരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ഇതിനുപുറമേ, ഈ മൂല്യനിർണ്ണയ പോർട്ടലിൽ പേയ്‌മെന്റ് ശരിയാകുന്നില്ലെന്നും, അപ്‌ലോഡ് ചെയ്ത പേജുകൾ മങ്ങിയതോ അല്ലെങ്കിൽ ചില പേജുകൾ പൂർണ്ണമായി കാണാതാവുകയോ ചെയ്യുന്നതായും ആരോപണമുയര്‍ന്നു. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് ഈ കർശന നടപടി ഉണ്ടായിരിക്കുന്നത്.
സൈബര്‍ ആക്രമണം
വിവാദങ്ങള്‍ക്ക് പിന്നാലെ സിബിഎസ്ഇയുടെ റീ വാല്യുവേഷന്‍ പോര്‍ട്ടലിന് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ശക്തമായ സൈബര്‍ ആക്രമണമാണ് ഹാക്കര്‍മാര്‍ നടത്തിയത്. എന്നാല്‍ നിലവില്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ റീ വാല്യുവേഷനായുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചതായും സിബിഎസ്ഇ വ്യക്തമാക്കി.