NEET UG Re Exam 2026: സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡ്രസ്സ് കോഡ്, അനുവദനീയമായ വസ്തുക്കൾ ഇവ മാത്രം; ഇക്കാര്യങ്ങൾ ഉറപ്പുവരുത്തി പരീക്ഷയ്ക്ക് പോകുക

NEET UG Re Exam 2026 Latest:ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിമുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ നടക്കുക. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിൽ നിന്നുമായി 22.79 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇന്ന് പുനപരീക്ഷ എഴുതുന്നത്. എന്നാൽ പരീക്ഷ ഹാളിലേക്ക് പോകുന്ന ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് പരീക്ഷ എഴുതുന്ന കാര്യത്തിൽ............

NEET UG Re Exam 2026: സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡ്രസ്സ് കോഡ്, അനുവദനീയമായ വസ്തുക്കൾ ഇവ മാത്രം; ഇക്കാര്യങ്ങൾ ഉറപ്പുവരുത്തി പരീക്ഷയ്ക്ക് പോകുക

Neet Exam Students

Updated On: 

21 Jun 2026 | 09:02 AM

ന്യൂഡൽഹി: കനത്ത സുരക്ഷാക്രമീകരണങ്ങളോടെ നീറ്റ് പുനപരീക്ഷ ഇന്ന് നടക്കും. രാജ്യത്ത് ആകെ 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്ന് പുനപരീക്ഷ എഴുതുവാൻ ഒരുങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിമുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ നടക്കുക. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിൽ നിന്നുമായി 22.79 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇന്ന് പുനപരീക്ഷ എഴുതുന്നത്. എന്നാൽ പരീക്ഷ ഹാളിലേക്ക് പോകുന്ന ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് പരീക്ഷ എഴുതുന്ന കാര്യത്തിൽ ചില സാങ്കേതികമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നേക്കാം. അതിനാൽ ഇക്കാര്യങ്ങൾ ഉറപ്പുവരുത്തി മാത്രം പരീക്ഷ ഹാളിലേക്ക് എത്തിച്ചേരേണ്ടതാണ്.

ഈ പ്രശ്നങ്ങളാണെങ്കിൽ ഇളവുകൾ ലഭിക്കും

സാങ്കേതിക തകരാർ, മോശം വിരളടയാള നിലവാരം,UIDAI കണക്ടിവിറ്റി പ്രശ്നങ്ങൾ അല്ലെങ്കിൽ ശാരീരികമായ വൈകല്യങ്ങൾ എന്നിവ കാരണം നിങ്ങൾക്ക് പരീക്ഷാ കേന്ദ്രത്തിൽ ബയോമെട്രിക് പരിശോധന പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കില്ല. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് സെന്റർ സൂപ്രണ്ടോ അതോ ഒബ്സർവറോ നൽകുന്ന രേഖാമൂലമുള്ള ഉറപ്പിൽ ഒപ്പിടണം. ശേഷം സാധുവായ രേഖകൾ ഉപയോഗിച്ചുകൊണ്ട് മാനുവൽ വെരിഫിക്കേഷൻ നടത്തിയ ശേഷം നിങ്ങൾക്ക് പരീക്ഷ എഴുതുവാൻ സാധിക്കും.പരിശോധനകൾ വേഗത്തിൽ ആക്കുന്നതിന് വേണ്ടി കൂടുതൽ ബയോമെട്രിക് മെഷീനുകളും പരിശീലനം ലഭിച്ച ജീവനക്കാരെയും കേന്ദ്രങ്ങളിൽ വിന്യസിച്ചതായാണ് റിപ്പോർട്ട്.

ALSO READ:കനത്ത സുരക്ഷയിൽ നീറ്റ് പുനപരീക്ഷ ഇന്ന്; 22 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഇന്ന് പരീക്ഷയെഴുതും

റിപ്പോർട്ടിംഗ് സമയം വളരെയധികം ശ്രദ്ധിക്കുക

പരീക്ഷ ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ട സമയം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1: 30 വരെയാണ്. അതിനാൽ തന്നെ നിങ്ങളുടെ നഗരത്തിലെ ട്രാഫിക് ബുദ്ധിമുട്ടുകളും കാലാവസ്ഥ വ്യതിയാനങ്ങളും മുൻകൂട്ടി കണ്ടുകൊണ്ട് റിപ്പോർട്ടിംഗ് സമയത്തിന് വളരെ മുൻപ് തന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പരീക്ഷാകേന്ദ്രത്തിൽ കൊണ്ടുവരേണ്ട പ്രധാന രേഖകൾ

  • അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ചെയ്ത പകർപ്പ്
  • ഒറിജിനൽ സാധുവായ ഫോട്ടോ ഐഡി
  • ഹാജർ ഷീറ്റിൽ ഒട്ടിക്കുന്നതിന് വേണ്ടി രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ

വസ്ത്രത്തിലും ശ്രദ്ധ വേണം…

  • പരമ്പരാഗതമോ മതപരമോ ആയ വസ്ത്രങ്ങൾ ധരിക്കുന്നവരും, ഫുൾ സ്ലീവ് അല്ലെങ്കിൽ കമ്പിളി പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരും സമഗ്രമായ പരിശോധനയ്ക്ക് സമയം ലഭിക്കുന്നതിനുവേണ്ടി നേരത്തെ തന്നെ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കുക.
  • neet.nta.nic.in ൽ ലഭ്യമായ ഡ്രസ് കോഡും അനുവദനീയമായ ഇനങ്ങളുടെ ഉപദേശവും കർശനമായി പാലിക്കുക.

പരീക്ഷ ഹാളിൽ അനുവദനീയമായ വസ്തുക്കൾ

  • സുതാര്യമായ വാട്ടർ ബോട്ടിൽ
  • പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് പഞ്ചസാര ഗുളികകൾ പഴങ്ങൾ അതായത് വാഴപ്പഴം,ആപ്പിൾ,ഓറഞ്ച് എന്നിവ കൊണ്ടുപോകാം.

പരീക്ഷ ഹാളിൽ നിരോധിച്ച വസ്തുക്കൾ

  • മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ എന്നിവ പരീക്ഷാ കേന്ദ്രത്തിനകത്തേക്ക് കൊണ്ടുപോകരുത്.
  • കാൽക്കുലേറ്ററുകൾ വാലറ്റുകൾ എന്നിവ കൊണ്ടുപോകാൻ പാടില്ല.
  • ആഭരണങ്ങൾ, ലോഹവസ്തുക്കൾ ഭക്ഷണപാക്കറ്റുകൾ എന്നിവയും അകത്തേക്ക് പ്രവേശനമില്ല.

നീറ്റ് പരീക്ഷ വിദ്യാർത്ഥികൾക്ക് പ്രത്യേക ബസ് സർവീസ്

മുംബൈയിൽ ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് കാരണം ബസ് സർവീസുകൾ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന നീറ്റ് പുനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി വിപുലമായ പ്രത്യേക യാത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

മുംബൈയിലെ 63 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യാത്ര തടസ്സം ഉണ്ടാകാതിരിക്കുവാൻ വേണ്ടി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വഴി 60 അധിക ബസുകൾ ആണ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും പരീക്ഷയ്ക്ക് ശേഷം വൈകുന്നേരം 5 മണി മുതൽ രാത്രി 7 മണി വരെയും ഈ പ്രത്യേക സർവീസുകൾ ലഭ്യമായിരിക്കും.

പൊതുവായ അറിയിപ്പുകളും ഹെല്പ് ലൈനും

പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് neet.nta.nic.in എന്ന വെബ്സൈറ്റിലെ അറിയിപ്പുകൾ മാത്രം ആശ്രയിക്കേണ്ടതാണ്.

ENGLISH SUMMARY

Candidates going to the NEET exam hall may face some technical difficulties while writing the exam if they do not pay attention to the following points. Therefore, it is advisable to reach the exam hall only after ensuring these points.

Loading...
Unable to load recommendations.
Follow Us
Related Stories
Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍
MILMA Recruitment 2026: മിൽമയിൽ വൻ അവസരം! മാസ ശമ്പളം 47,000 രൂപ വരെ; വിവിധ ജില്ലകളിലെ ഒഴിവുകൾ
South Indian Bank Recruitment: അപേക്ഷാ ഫീസില്ല! സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി അറിയാം
Onam GK Questions: മഹാബലിയുടെ ഭാര്യയുടെ പേരറിയാമോ, അച്ഛന്റെ എങ്കിലും? ഓണം ജികെ ചോദ്യങ്ങളും ഉത്തരങ്ങളും
KEAM 2026: ഫാർമസി മൂന്നാം ഘട്ട അലോട്ട്മെന്റ്; അഡ്മിഷൻ നാളെ അവസാനിക്കും; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം
IBPS Clerk Recruitment 2026: പൊതുമേഖല ബാങ്കുകളില്‍ ക്ലര്‍ക്കാകാം; മാസം 64,000 വരെ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്‌
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം