NEET UG 2026 Re-Exam: ടെലിഗ്രാമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്വാഗതം ചെയ്ത് എന്‍ടിഎ

NTA Issues Important Alert for NEET UG 2026 Re-Exam: നീറ്റ് (യു.ജി) 2026 പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ ടെലിഗ്രാം പ്ലാറ്റ്‌ഫോമിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകളെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി സ്വാഗതം ചെയ്തു.

NEET UG 2026 Re-Exam: ടെലിഗ്രാമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്വാഗതം ചെയ്ത് എന്‍ടിഎ

NEET UG Candidates File Pic

Updated On: 

16 Jun 2026 | 12:47 PM

ന്യൂഡൽഹി: നീറ്റ് (യു.ജി) 2026 പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ ടെലിഗ്രാം പ്ലാറ്റ്‌ഫോമിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) പുറപ്പെടുവിച്ച ഉത്തരവുകളെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സ്വാഗതം ചെയ്തു. എൻ‌ടി‌എയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ രണ്ട് പ്രധാന നിർദ്ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 69 എ പ്രകാരം, പരീക്ഷ നടക്കുന്ന ദിവസവും അതിന് തൊട്ടുപിന്നാലെയുള്ള സമയവും ഉൾപ്പെടെ 2026 ജൂൺ 22 വരെ ഇന്ത്യയിൽ ടെലിഗ്രാം പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് അതില്‍ പ്രധാന നിര്‍ദ്ദേശം.

ടെലിഗ്രാമിൽ ഇതിനകം പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ തിരുത്താനുള്ള (മെസ്സേജ് എഡിറ്റിംഗ്) ഫീച്ചർ ഇന്ത്യയിൽ 2026 ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കാൻ ആവശ്യപ്പെടുന്ന ഉത്തരവാണ് മറ്റൊരു നിര്‍ദ്ദേശം. പുനഃപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ വഞ്ചിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ ടെലിഗ്രാം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളുടെ താല്പര്യം മുൻനിർത്തി കൃത്യസമയത്ത് ഈ നടപടി സ്വീകരിച്ച ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് എന്‍ടിഎ നന്ദി അറിയിച്ചു. പുനഃപരീക്ഷ സുരക്ഷിതമായും സുഗമമായും നടത്താൻ ഇത് ഏറെ സഹായകരമാകുമെന്നും എൻടിഎ വ്യക്തമാക്കി.

Also Read: Kerala Plus One Admission 2026: പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കിയാല്‍ നടപടി; പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇതാ

നടപടിക്ക് പിന്നില്‍

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ആയിരുന്നു ടെലിഗ്രാം വഴിയുള്ള തട്ടിപ്പുകൾക്കും വ്യാജപ്രചാരണങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാന നോഡൽ ഏജൻസി. തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന നിരവധി ടെലിഗ്രാം ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ എന്നിവ ഉടനടി നീക്കം ചെയ്യാൻ ഐ4സിക്ക് സാധിച്ചു.

എന്നാല്‍ ചാനലുകൾ ഓരോന്നായി നീക്കം ചെയ്യുന്നതിലുള്ള പ്രായോഗിക പരിമിതികൾ ചൂണ്ടിക്കാണിച്ചും പ്ലാറ്റ്‌ഫോം തലത്തിലുള്ള കർശനമായ അനുസരണം ആവശ്യപ്പെട്ടും എൻടിഎയും വിദ്യാഭ്യാസ മന്ത്രാലയവും നൽകിയ നിർദ്ദേശങ്ങളെ തുടർന്നാണ് ഐടി മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്.

വ്യാജ വാഗ്ദാനം

കഴിഞ്ഞ ആഴ്ചകളിൽ ‘പേപ്പർ ലീക്ക്ഡ് നീറ്റ്’, ‘റീ-നീറ്റ് 2026’, ‘പ്രൈവറ്റ് മാഫിയ’, ‘റീ നീറ്റ് മാഫിയ’ തുടങ്ങിയ പേരുകളിൽ പരസ്യമായി പ്രവർത്തിച്ചിരുന്ന ചാനലുകൾ, പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ തുക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ വാഗ്ദാനങ്ങളും തട്ടിപ്പാണെന്നും, അങ്ങനെയൊരു ചോദ്യപേപ്പര്‍ ലഭ്യമല്ലെന്നും എന്‍ടിഎ വ്യക്തമാക്കി.

ടെലിഗ്രാം നിയന്ത്രണം

വിദ്യാഭ്യാസപരവും പ്രൊഫഷണലുമായ ആവശ്യങ്ങൾക്കായി ടെലിഗ്രാം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് പൗരന്മാരെ ഈ താൽക്കാലിക നിയന്ത്രണം ബാധിക്കുമെന്ന കാര്യം എന്‍ടിഎ അംഗീകരിച്ചു. അവർക്കുണ്ടാകുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചു. മെസ്സേജ് എഡിറ്റിംഗ് ഫീച്ചറിലെ നിയന്ത്രണം, സാധാരണ രീതിയിൽ സന്ദേശങ്ങൾ അയക്കുന്നതിനെയോ സ്വീകരിക്കുന്നതിനെയോ യാതൊരു തരത്തിലും ബാധിക്കില്ല. നീറ്റ് (യു.ജി) 2026 പുനഃപരീക്ഷ നിശ്ചയിച്ചിട്ടുള്ളതുപോലെ ജൂൺ 21-ന് തന്നെ നടക്കും.

തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ

തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930 ലേക്കോ അല്ലെങ്കിൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (cybercrime.gov.in) വഴിയോ വിവരം അറിയിക്കേണ്ടതാണ്. കൂടാതെ എൻടിഎയുടെ ഹെൽപ്പ്‌ലൈൻ നമ്പറുകളായ 011-40759000 / 011-69227700 വഴിയോ neetug@nta.ac.in എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാം.

English Summary

The government has temporarily restricted Telegram access in India until June 22, 2026. This decision ensures security for the upcoming NEET (UG) re-examination on June 21. Telegram’s message-editing feature is also disabled until June 30 to prevent fake paper leak evidence. The NTA confirmed that no question papers have been leaked outside the secure chain.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം