Court Recruitment 2026: പത്തനംതിട്ട കോടതിയില്‍ അവസരം; കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റാകാം

Computer Assistant Recruitment in Pathanamthitta Court: അപേക്ഷകര്‍ വയസ്, യോഗ്യത, തിരിച്ചറിയല്‍ ഇവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം സ്വന്തം ഫോട്ടോ പതിച്ച് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ തയ്യാറാക്കി നേരിട്ടോ/തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷകള്‍ സെപ്തംബര്‍ ഒമ്പതിനോ, അതിന് മുമ്പായോ ജില്ലാ കോടതി ഓഫീസില്‍ ലഭിക്കണം.

Court Recruitment 2026: പത്തനംതിട്ട കോടതിയില്‍ അവസരം; കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റാകാം

പ്രതീകാത്മക ചിത്രം

Updated On: 

07 Sep 2026 | 09:29 AM

പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 23,360 രൂപയാണ് പ്രതിമാസ വേതനം. ഒരു ഒഴിവാണുള്ളത്. കരാര്‍ നിയമനം തുടര്‍ച്ചയായ 179 ദിവസത്തെ കാലയളവിലേക്ക് മാത്രമായിരിക്കും. നിയമനം കേരള നീതിന്യായ വകുപ്പില്‍ നിന്ന് സമാന തസ്തികകളില്‍ നിന്നോ അതിന് മുകളിലുള്ള തസ്തികകളില്‍ നിന്നോ വിരമിച്ചവരില്‍ നിന്നു മാത്രമായിരിക്കും.

പ്രായപരിധി പരമാവധി 62 വയസ് തികയാന്‍ പാടില്ല. 62 വയസ് പൂര്‍ത്തിയാകുന്നമുറയ്ക്ക് വിടുതല്‍ ചെയ്യും. നിയമനം ലഭിക്കുന്നയാള്‍ ജില്ലാ ജഡ്ജി മുമ്പാകെ നിശ്ചിത മാതൃകയില്‍ കരാര്‍ ഉടമ്പടി ഒപ്പ് വെയ്ക്കണം.

അപേക്ഷകര്‍ വയസ്, യോഗ്യത, തിരിച്ചറിയല്‍ ഇവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം സ്വന്തം ഫോട്ടോ പതിച്ച് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ തയ്യാറാക്കി നേരിട്ടോ/തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷകള്‍ സെപ്തംബര്‍ ഒമ്പതിനോ, അതിന് മുമ്പായോ ജില്ലാ കോടതി ഓഫീസില്‍ ലഭിക്കണം.

Also Read: SBI SO Recruitment: എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം

ഹൈക്കോടതിയില്‍ അവസരം

കേരള ഹൈക്കോടതിയിലെ ഒഴിവുള്ള ഗാർഡനർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടലായ hckrecruitment.keralacourts.in വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാവൂ. മറ്റ് മാർഗ്ഗങ്ങളിലൂടെയുള്ള അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

5 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,700 – 52,600 എന്ന ശമ്പള സ്കെയിലിലായിരിക്കും നിയമനം. അപേക്ഷകർ 02/01/1986 നും 01/01/2008 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. എസ്എസ്എൽസി അല്ലെങ്കിൽ തതുല്യ യോഗ്യത, ഡിപ്ലോമ ഇൻ ഗാർഡനിങ് അല്ലെങ്കിൽ നേഴ്സറി മാനേജ്മെന്റ് ആൻഡ് ഓർണമെന്റൽ ഗാർഡനിങ്ങിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ വിഎച്ച്എസ്ഇ അഗ്രികൾച്ചർ – പ്ലാന്റ് പ്രൊട്ടക്ഷൻ അല്ലെങ്കിൽ വിഎച്ച്എസ്ഇ അഗ്രികൾച്ചർ എന്നിവയാണ് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതകൾ.

ഇതോടൊപ്പം ഉദ്യോഗാർത്ഥിക്ക് നല്ല കായികക്ഷമതയും ഉണ്ടായിരിക്കണം. ഹോർട്ടികൾച്ചർ, ഫാം ജോലി എന്നിവയിൽ പരിചയസമ്പത്തുള്ളവർക്ക് നിയമനത്തിൽ മുൻഗണന നൽകുന്നതാണ്. അപേക്ഷാ ഫീസ് 600 രൂപയാണ്.

അപേക്ഷിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ hckrecruitment.keralacourts.in എന്ന വെബ്‌സൈറ്റിലെ ‘One Time Registration Login’ എന്ന ലിങ്ക് ഉപയോഗിച്ച് ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കേണ്ടതുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള വിശദമായ വിവരങ്ങൾ വെബ്‌സൈറ്റിലെ ‘How to apply’ എന്ന ലിങ്കിൽ ലഭ്യമാണ്.

English Summary

The Pathanamthitta Special Fast Track POCSO Court invites applications for one Computer Assistant/LD Typist post on a 179-day contract. The position offers a monthly salary of ₹23,360 for retired Kerala Judicial Department employees under 62 years of age. Selected candidates must sign an official agreement with the District Judge before joining. Eligible applicants must submit their application with required documents by September 9.

Loading...
Unable to load recommendations.
Follow Us
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി