AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

SBI SO Recruitment: എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം

SBI SO Recruitment 2026: എസ്ബിഐയുടെ വെൽത്ത് മാനേജ്‌മെന്റ് മേഖലകളിൽ‍ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരെ (SCO) നിയമിക്കുന്നതിനായി യോഗ്യരായ പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 17 സർക്കിളുകളിലായി ഏഴ് വിഭിന്ന തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5 വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം നടക്കുന്നത്.

SBI SO Recruitment: എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം
SBI Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 06 Sep 2026 | 10:33 AM

കേന്ദ്ര സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ബാങ്കിംഗ് കരിയർ ആഗ്രഹിക്കുന്നവർക്കായി വൻ തൊഴിലവസരം. എസ്ബിഐയുടെ വെൽത്ത് മാനേജ്‌മെന്റ് മേഖലകളിൽ‍ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരെ (SCO) നിയമിക്കുന്നതിനായി യോഗ്യരായ പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 17 സർക്കിളുകളിലായി ഏഴ് വിഭിന്ന തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5 വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം നടക്കുന്നത്.

സോണൽ ഹെഡ് – റീട്ടെയിൽ, റീജിയണൽ ഹെഡ്, റിലേഷൻഷിപ്പ് മാനേജർ – ടീം ലീഡ്, ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ, വിപി വെൽത്ത്, എവിപി വെൽത്ത് തുടങ്ങി ആകെ 207 തസ്തികകളിലേക്കാണ് ഒഴിവുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോ​ഗ്യതയായി ചോദിച്ചിരിക്കുന്നത്. ഓരോ തസ്തികയ്ക്കും അനുയോജ്യമായ പ്രവൃത്തിപരിചയവും പ്രായപരിധിയും വിജ്ഞാപനത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ഡിഗ്രിക്കാരുടെ ശ്രദ്ധയ്ക്ക്… ബാങ്ക് ഓഫ് ബറോഡയിൽ ജോലി നേടാം; ഓൺലൈനായി അപേക്ഷിക്കൂ

അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് നേരിട്ടുള്ള ഇന്റർവ്യൂ ഉണ്ടാകും. പിന്നീട് തസ്തികയ്ക്ക് അനുയോജ്യമായ ശമ്പള ക്രമീകരണം/ ചർച്ച ഉദ്യോ​ഗാർത്ഥികളുമായി നടത്തും. താല്പര്യമുള്ളവർക്ക് 25 സെപ്റ്റംബറിനുള്ളിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയർ പേജ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. https://sbi.bank.in/web/careers/current-openings എന്നതാണ് അപേക്ഷിക്കാനുള്ള ലിങ്ക്.

SC / ST / PwBD ഒഴികെയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും 750 രൂപയാണ് അപേക്ഷ ഫീസ്. ഡെബിറ്റ് കാർഡ് , ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഇതിനായി ഉപയോഗിക്കാം. ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് യാതൊരു കാരണവശാലും റീഫണ്ട് ചെയ്ത് നൽകുന്നതല്ല.

അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ

  1. ആദ്യം എസ്ബിഐയുടെ ഔദ്യോഗിക കരിയർ പോർട്ടലായ sbi.bank.in/web/careers/current-openings സന്ദർശിക്കുക
  2. ‘New Registration’ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകുക.
  3. ഫലപ്രഖ്യാപനം പൂർത്തിയാകുന്നത് വരെ സജീവമായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉറപ്പാക്കുക.
  4. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും കുറിച്ചുവെക്കുക.
  5. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നിർദ്ദിഷ്ട വലിപ്പത്തിലും ഫോർമാറ്റിലും നിങ്ങളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
  6. അപേക്ഷ ഫോം പൂർണ്ണമായി പൂരിപ്പിച്ച ശേഷം ഓൺലൈൻ പേയ്‌മെന്റ് ചെയ്യുക.
  7. ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിന്റെയും ഫീസ് രസീതിന്റെയും പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

English Summary:

SBI has invited online applications from eligible Indian citizens for the engagement of Specialist Cadre Officers (SCO) on contract basis. Selection is through shortlisting followed by interview and CTC negotiation, with contracts running for 5 years.

Follow Us