PNB Apprenticeship 2026: 5138 ഒഴിവുകള്‍; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ബിരുദധാരികള്‍ക്ക് അപ്രന്റീസാകാം

Punjab National Bank Apprenticeship 2026: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റീസാകാന്‍ അവസരം. 5138 സീറ്റുകളുണ്ട്. ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. മാര്‍ച്ച് ആദ്യ വാരമാണ് പരീക്ഷ. 20 മുതല്‍ 28 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

PNB Apprenticeship 2026: 5138 ഒഴിവുകള്‍; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ബിരുദധാരികള്‍ക്ക് അപ്രന്റീസാകാം

Punjab National Bank

Published: 

09 Feb 2026 | 06:25 PM

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റീസാകാന്‍ അവസരം. ആകെ 5138 സീറ്റുകളുണ്ട്. ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. മാര്‍ച്ച് ആദ്യ വാരമാണ് പരീക്ഷ. 20 മുതല്‍ 28 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തെയോ കേന്ദ്ര ഭരണപ്രദേശത്തെയോ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

കരാർ തീയതി മുതൽ ഒരു വർഷം ആയിരിക്കും പരിശീലന കാലയളവ്. ഒരു വർഷത്തെ പരിശീലനത്തിൽ 2 ആഴ്ചത്തെ ബേസിക്ക് ട്രെയിനിങും 50 ആഴ്ചത്തെ ഓൺ ദി ജോബ് പരിശീലനവും ഉൾപ്പെടും. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം സര്‍ക്കിളുകളിലാണ് ഒഴിവുകളുള്ളത്.

കേരളത്തില്‍ ആകെ 83 സീറ്റുകളുണ്ട്. എറണാകുളം-36, കോഴിക്കോട്-27, തിരുവനന്തപുരം-20 എന്നിങ്ങനെയാണ് കേരളത്തിലെ സീറ്റുകള്‍. മെട്രോ മേഖലകളില്‍ 15,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. റൂറല്‍, സെമി അര്‍ബന്‍, അര്‍ബന്‍ മേഖലകളില്‍ 12,300 ആണ് സ്റ്റൈപന്‍ഡ്.

Also Read: UPSC IFS Recruitment: പ്രകൃതിയെ അറിഞ്ഞ് ജോലി ചെയ്യാം, ഐഎഫ്എസിൽ ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി

അപ്രന്റീസ് പരിശീലനത്തിന്റെ അവസാനം അന്തിമ പരീക്ഷയുണ്ടാകും. തുടർന്ന്, നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. അപ്രന്റീസായി നിയമിക്കപ്പെടുന്നവരെ പഞ്ചാബ് നാഷണൽ ബാങ്കിലെ ജീവനക്കാർ ആയി കണക്കാക്കില്ല. ബാങ്കിലെ ജീവനക്കാർക്ക് ലഭ്യമായ ഒരു ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കില്ല.

അപ്രന്റീസ്ഷിപ്പ് വിജ്ഞാപനം ബാങ്കിന്റെ വെബ്‌സൈറ്റിലും BFSI SSC-യുടെ വെബ്‌സൈറ്റിലും ലഭ്യമാണ്. ഇത് വിശദമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലുള്ള പുരുഷന്മാര്‍ 944 രൂപയും, സ്ത്രീകള്‍ 708 രൂപയും ഫീസ് നല്‍കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 236 രൂപയാണ് ഫീസ്. ജിഎസ്ടി ഉള്‍പ്പെടെയുള്ള ഫീസാണ് ഇവിടെ നല്‍കിയിരിക്കുന്നത്. https://www.pnb.bank.in/Recruitments.aspx എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

എന്താണ് ഹജ്ജ്? എന്തിനീ യാത്ര
നെയ്മീനാണോ ചൂരയാണോ ആരോഗ്യത്തിന് നല്ലത്?
ദിവസവും ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ടോ?
ഗോതമ്പ് മാവ് ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം?
എന്തുകൊണ്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പോയില്ല? വിശദീകരിച്ച് ശ്രീലേഖ
ഞാൻ താക്കൂറാണ്! ഉപയോക്താവിനോട് ആക്രോശിച്ച് ബാങ്ക് ഉദ്യോഗസ്ഥ
ട്രിപ്പിൾസ് അടിക്കുന്നത് ആരൊക്കെയാണെന്ന് കണ്ടോ?
അണ്ടർ 19 താരം ആയുഷ് മഹത്രെയ്ക്ക് തൻ്റെ ജേഴ്സി സമ്മാനിച്ച് സച്ചിൻ ടെൻഡുൽക്കർ