AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UPSC IFS Recruitment: പ്രകൃതിയെ അറിഞ്ഞ് ജോലി ചെയ്യാം, ഐഎഫ്എസിൽ ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി

Indian Forest Service Job Vacancy: താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 24 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയത്. കാടിൻ്റെ പച്ചപ്പും വന്യജീവികളുടെ സംരക്ഷണവും ഇഷ്ടപ്പെടുന്നവർക്ക് ഇതിലും മികച്ചൊരു അവസരം വേറെയില്ല.

UPSC IFS Recruitment: പ്രകൃതിയെ അറിഞ്ഞ് ജോലി ചെയ്യാം, ഐഎഫ്എസിൽ ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി
Upsc Ifs RecruitmentImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 09 Feb 2026 | 11:38 AM

കാടിനെയും പ്രകൃതിയെയും സ്നേഹിക്കുന്നവർക്ക് ഒരു മികച്ച കരിയർ സ്വപ്നം കാണാൻ കഴിയുന്ന മേഖലയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS). വെറുമൊരു ജോലി എന്നതിലുപരി സാഹസികതയും ഉത്തരവാദിത്തവും നിറഞ്ഞതാണ് ഈ പ്രൊഫഷൻ. കാടിൻ്റെ പച്ചപ്പും വന്യജീവികളുടെ സംരക്ഷണവും ഇഷ്ടപ്പെടുന്നവർക്ക് ഇതിലും മികച്ചൊരു അവസരം വേറെയില്ല. യുപിഎസ്‌സി (UPSC) നടത്തുന്ന രാജ്യത്തെ ഏറ്റവും ഉന്നതമായ പരീക്ഷകളിലൊന്നായ സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഫോറസ്റ്റ് സർവീസിലേക്കുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നത്.

യുപിഎസ്സി ഐഎഫ്എസ് തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ആകെ 80 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 24 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയത്.

ALSO READ: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ട്രെയിനിയാകാം; പരിശീലനം കഴിഞ്ഞാല്‍ അസിസ്റ്റന്റ് മാനേജര്‍; 82,720 വരെ ശമ്പളം

നിർദ്ദിഷ്ട ബാച്ചിലേഴ്സ് ബിരുദം (ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അഗ്രികൾച്ചർ, ഫോറസ്ട്രി, എൻജിനീയറിങ്, ആനിമൽ ഹസ്ബൻഡറി ആൻ്റ് വെറ്ററിനറി സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. 21–32 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. കൂടുതൽ വിവരങ്ങൾക്കായി UPSC വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ

ആദ്യം UPSC-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ‘One Time Registration’ (OTR) പൂർത്തിയാക്കണം.

ലോഗിൻ ചെയ്ത ശേഷം ‘Latest Notifications’ വിഭാഗത്തിൽ Indian Forest Service Examination, 2026 എന്നത് തിരഞ്ഞെടുക്കുക.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ നൽകുക.

അപേക്ഷാ ഫീസ് അടയ്ക്കുക, ഫോട്ടോ, ഒപ്പ്, തിരിച്ചറിയൽ രേഖ എന്നിവ അപ്‌ലോഡ് ചെയ്യുക.

നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

Follow Us