RBI Recruitment 2026: ആർബിഐയിൽ ഇതാ വമ്പൻ അവസരം; നിങ്ങൾക്കും അപേക്ഷിക്കാം ഇപ്പോൾ തന്നെ

RBI Office Attendant Recruitment 2026: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല് വരെയാണ്. 18 മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി / പട്ടികവർഗം (എസ്‌സി / എസ്ടി), ഒബിസി വിഭാ​ഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

RBI Recruitment 2026: ആർബിഐയിൽ ഇതാ വമ്പൻ അവസരം; നിങ്ങൾക്കും അപേക്ഷിക്കാം ഇപ്പോൾ തന്നെ

Rbi Job Vacancy

Published: 

17 Jan 2026 | 02:14 PM

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) യിൽ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആർ‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://rbi.org.in/ വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല് വരെയാണ്. ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ 572 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്. 18 മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി / പട്ടികവർഗം (എസ്‌സി / എസ്ടി), ഒബിസി വിഭാ​ഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

ALSO READ: ജെഇഇ അഡ്മിറ്റ് കാർഡിലെ തെറ്റുകൾ എങ്ങനെ തിരുത്താം; ഇതൊക്കെ ശ്രദ്ധിക്കണേ

തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 24250 മുതൽ 53550 രൂപ വരെയാണ് പ്രതിമാസ ശമ്പളം. ബിരുദധാരികൾക്കും ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയില്ല. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ പരീക്ഷ, ഭാഷാ പ്രാവീണ്യ പരീക്ഷ (എൽപിടി) എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഓൺലൈൻ പരീക്ഷയിൽ റീസണിങ് (30 ചോദ്യങ്ങൾ, 30 മാർക്ക്), ജനറൽ ഇംഗ്ലീഷ് (30, 30), ജനറൽ അവയർനെസ് (30, 30), ന്യൂമറിക്കൽ എബിലിറ്റി (30, 30) എന്നിങ്ങനെ ആകെ 120 ചോദ്യങ്ങൾളാണ് ഉണ്ടാവുക. 90 മിനിറ്റാണ് സമയ ദൈർഘ്യം. ഓൺലൈൻ പരീക്ഷയുടെ ഓരോ ഭാഗത്തിനും പ്രത്യേകം യോഗ്യത നേടണം. പരീക്ഷാ വേളയിൽ ഉദ്യോ​ഗാർത്ഥികൾ കാൽക്കുലേറ്ററുകൾ ഉപയോഗിക്കാനോ കൈവശം വയ്ക്കാനോ പാടില്ല.

 

Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്