JEE Mains 2026: ജെഇഇ അഡ്മിറ്റ് കാർഡിലെ തെറ്റുകൾ എങ്ങനെ തിരുത്താം; ഇതൊക്കെ ശ്രദ്ധിക്കണേ
JEE Mains 2026 Admit Card: പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അത്തരത്തിൽ ഒന്നാണ് അഡ്മിറ്റ് കാർഡിൽ സംഭവിക്കാവുന്ന തെറ്റുകളും അത് എങ്ങനെ തിരുത്താം എന്നതും. ജെഇഇ അഡ്മിറ്റ് കാർഡിൽ പലപ്പോഴും ചെറുതും വലുതുമായി നിരവധി തെറ്റുകൾ സംഭവിക്കാറുണ്ട്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ജെഇഇ മെയിൻസ് പരീക്ഷകൾക്കായി കാത്തിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അത്തരത്തിൽ ഒന്നാണ് അഡ്മിറ്റ് കാർഡിൽ സംഭവിക്കാവുന്ന തെറ്റുകളും അത് എങ്ങനെ തിരുത്താം എന്നതും. ജെഇഇ അഡ്മിറ്റ് കാർഡിൽ പലപ്പോഴും ചെറുതും വലുതുമായി നിരവധി തെറ്റുകൾ സംഭവിക്കാറുണ്ട്. എന്നാൽ ഈ തെറ്റുകൾ പരീക്ഷ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തെ പോലും ബാധിക്കാം.
അഡ്മിറ്റ് കാർഡുകളിലെ തെറ്റുകൾ
അഡ്മിറ്റ് കാർഡുകളിൽ സാധാരണമായി കണ്ടുവരുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ് വിദ്യാർത്ഥിയുടെ പേരിൽ ഉണ്ടാകുന്ന അക്ഷരതെറ്റുകൾ. തെറ്റായ ഫോട്ടോ, ഒപ്പ്, ജനനത്തീയതി എന്നിവയാണ് മറ്റ് തെറ്റുകൾ. മിക്കതും നിസ്സാരമാണെങ്കിലും, അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും തമ്മിലുള്ള ചെറിയ പൊരുത്തക്കേട് പോലും പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തെ ബാധിക്കുന്നു.
ALSO READ: വിദ്യാര്‍ത്ഥികളുടെ ആവശ്യം എന്‍ടിഎ കേട്ടു; സിയുഇടി പിജിക്ക് ഇനിയും അപേക്ഷിക്കാം
ഏതെല്ലാം തെറ്റുകൾ തിരുത്താം?
പേരിലെ അക്ഷരതെറ്റ്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, ലിംഗം, വിഭാഗം, പിഡബ്ല്യുഡി സ്റ്റാറ്റസ് തുടങ്ങിയ പരീക്ഷയുമായി ബന്ധപ്പെട്ടതല്ലാത്ത വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് തിരുത്താൻ അനുവാദമുണ്ട്.
തെറ്റുകൾ തിരുത്താനുള്ള അവസാന തീയതി
അഡ്മിറ്റ് കാർഡ് പുറത്തിറക്കിയതിന് ശേഷം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സാധാരണയായി നിശ്ചിത ദിവസങ്ങൾക്കുള്ളിൽ തെറ്റുകൾ തിരുത്താനുള്ള സമയം അനുവദിക്കാറുണ്ട്. തിരുത്താനുള്ള സമയം കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾ നേരിട്ട് എൻടിഎ ഹെൽപ്പ് ഡെസ്‌കുകളുമായി ബന്ധപ്പെടുക.
അഡ്മിറ്റ് കാർഡിലെ തെറ്റുകൾ എങ്ങനെ തിരുത്താം?
JEE മെയിൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷാ നമ്പറും പാസ്‌വേഡും അല്ലെങ്കിൽ ജനനത്തീയതിയും നൽകി ലോഗിൻ ചെയ്യുക.
“തിരുത്തൽ” അല്ലെങ്കിൽ “അഡ്മിറ്റ് കാർഡ് വിശദാംശങ്ങൾ എഡിറ്റ് ചെയ്യുക” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
എഡിറ്റ് ചെയ്യാവുന്ന ഫീൽഡുകൾ വിശദമായി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുക.
അപ്ഡേറ്റ് ചെയ്ത ശേഷം പുതിയ പേജ് ഡൗൺലോഡ് ചെയ്യുക.