AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

RRB ALP Recruitment 2026: റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം; 11,127 ഒഴിവുകള്‍

Railway ALP Recruitment 2026 Notification: റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 14 വരെ അപേക്ഷിക്കാം. ജൂണ്‍ 16 വരെ ആപ്ലിക്കേഷന്‍ ഫീസ് അടയ്ക്കാന്‍ അവസരമുണ്ട്. 18 മുതല്‍ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ 11,127 ഒഴിവുകളുണ്ട്.

RRB ALP Recruitment 2026: റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം; 11,127 ഒഴിവുകള്‍
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 17 May 2026 | 06:40 PM

RRB ALP: റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 14 വരെ അപേക്ഷിക്കാം. ജൂണ്‍ 16 വരെ ആപ്ലിക്കേഷന്‍ ഫീസ് അടയ്ക്കാന്‍ അവസരമുണ്ട്. 19,900 ആണ് പ്രാരംഭ ശമ്പളം. 18 മുതല്‍ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ 11,127 ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനത്തിലെ വിശദാംശങ്ങള്‍ മുഴുവന്‍ വായിക്കണം. ഔദ്യോഗിക ആര്‍ആര്‍ബി വെബ്‌സൈറ്റുകളിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി മാത്രമേ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവൂ. 500 രൂപയാണ് പരീക്ഷാഫീസ്. ഇതില്‍ 400 രൂപ ആദ്യഘട്ട പരീക്ഷയ്ക്ക് എത്തുമ്പോള്‍ തിരികെ നല്‍കും. എസ്‌സി, എസ്ടി, എക്‌സ് സര്‍വീസ്‌മെന്‍, വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, മൈനോറിറ്റി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 250 രൂപയാണ് ഫീസ്. ഈ തുക തിരികെ നല്‍കും.

നിർദ്ദിഷ്ട മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പാക്കണം. ഈ തസ്തികയ്ക്ക് മെഡിക്കൽപരമായി അനുയോജ്യമല്ലെന്ന് കണ്ടെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു ബദൽ നിയമനവും നൽകില്ല. ഉദ്യോഗാർത്ഥികൾക്ക് ഒരു ആർ‌ആർ‌ബി മാത്രമേ തിരഞ്ഞെടുക്കാനാകൂ. പരീക്ഷയില്‍ തെറ്റായ ഉത്തരങ്ങള്‍ക്ക് 1/3 നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടായിരിക്കും. ആപ്റ്റിറ്റൂഡ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടായിരിക്കില്ല. പരീക്ഷയില്‍ തട്ടിപ്പ് കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇവരെ ആര്‍ആര്‍ബികളുടെ എല്ലാ പരീക്ഷകള്‍ എഴുതുന്നതില്‍ നിന്നും ആജീവനാന്തം വിലക്കും.

നിയമന പ്രക്രിയ

  1. ഒന്നാംഘട്ട പരീക്ഷ
  2. രണ്ടാംഘട്ട പരീക്ഷ
  3. ആപ്റ്റിറ്റൂഡ് പരീക്ഷ
  4. ഡോക്യുമെന്റ് വെരിഫിക്കേഷന്‍
  5. മെഡിക്കല്‍ എക്‌സാമിനേഷന്‍

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉണ്ടായിരിക്കണം. യോഗ്യത സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാണ്. rrbcdg.gov.in എന്ന വെബ്‌സൈറ്റില്‍ ഔദ്യോഗിക വിജ്ഞാപനം ലഭ്യമാണ്.

Also Read: Kerala PSC: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാകണോ? പിഎസ്‌സിയുടെ നോട്ടിഫിക്കേഷന്‍ ഉടന്‍

എങ്ങനെ അപേക്ഷിക്കാം?

ഓരോ ആര്‍ആര്‍ബികള്‍ വഴി അപേക്ഷിക്കാം. എല്ലാ ആര്‍ആര്‍ബികളുടെയും ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്കുകള്‍ താഴെ നല്‍കുന്നു. അപേക്ഷിക്കാന്‍ ഒരു ആര്‍ആര്‍ബി മാത്രം തിരഞ്ഞെടുക്കുക.

മൊബൈൽ ഫോണുകൾ, പേജർ, വാച്ചുകൾ, ഇയർഫോൺ, ബ്ലൂടൂത്ത്, മൈക്രോഫോൺ, ഹെൽത്ത് ബാൻഡുകൾ, കാൽക്കുലേറ്ററുകൾ, പുസ്തകം, പേന, പേപ്പർ, പെൻസിൽ, ഇറേസർ, പൗച്ച്, സ്കെയിൽ, റൈറ്റിംഗ്-പാഡ്, ബെൽറ്റുകൾ, ഹാൻഡ്‌ബാഗ്, തൊപ്പി, പഴ്സ്, ക്യാമറ, വാട്ടർ ബോട്ടിൽ മുതലായവ പരീക്ഷാ കേന്ദ്രത്തിനുള്ളിൽ അനുവദിക്കില്ല. ഇ-കോൾ ലെറ്റർ മാത്രമേ പരീക്ഷാ കേന്ദ്രത്തിനുള്ളിൽ അനുവദിക്കൂ.

പരീക്ഷാ കേന്ദ്രത്തിനുള്ളിൽ പേനയോ പെന്‍സിലോ കൊണ്ടുപോകാൻ പാടില്ല. പരീക്ഷാ സമയത്ത് ഉദ്യോഗാർത്ഥികൾക്ക് പേന നൽകുന്നതാണ്. നിലവിൽ ഏതെങ്കിലും ആര്‍ആര്‍ബികളോ ആര്‍ആര്‍സികളോ ഡീബാർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ തുടർന്നുള്ള ഘട്ടങ്ങൾക്കു വേണ്ടിയും രജിസ്‌ട്രേഷന്‍ നമ്പര്‍ സൂക്ഷിക്കണം.

English Summary

The Railway Recruitment Board (RRB) has invited online applications for 11,127 Assistant Loco Pilot vacancies. Candidates aged 18 to 30 with an ITI certificate or Engineering Diploma in the relevant field can apply. The selection process includes a negative marking of 1/3 for wrong answers, and strict action will be taken against exam malpractice. No personal items or stationery are allowed inside the exam center, and candidates must meet the specified medical standards.

Follow Us