AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Railway Jobs: പ്ലസ് ടു യോഗ്യതയുണ്ടോ? റെയിൽവേയിൽ 1688 ഒഴിവുകൾ; ശമ്പളവും മറ്റ് വിവരങ്ങളും

RRB NTPC UG Jobs: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) വഴിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നവംബർ 13 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

Railway Jobs: പ്ലസ് ടു യോഗ്യതയുണ്ടോ? റെയിൽവേയിൽ 1688 ഒഴിവുകൾ; ശമ്പളവും മറ്റ് വിവരങ്ങളും
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 17 Oct 2026 | 09:50 AM

തൊഴിലന്വേഷകർക്ക് സുവർണ്ണാവസരവുമായി ഇന്ത്യൻ റെയിൽവേ. പ്ലസ് ടു യോഗ്യതയുള്ളവർക്കായി അണ്ടർഗ്രാജുവേറ്റ് (Undergraduate) വിഭാഗത്തിൽ 1,688 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള ഔദ്യോഗിക വിജ്ഞാപനം റെയിൽവേ പുറപ്പെടുവിച്ചു. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) വഴിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നവംബർ 13 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക്, എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് – 700 ഒഴിവുകളും, അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് – 200, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് – 600, ട്രെയിൻസ് ക്ലർക്ക് – 188 എന്നിങ്ങനെ 1,688 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

ALSO READ: ഐഐഎം കോഴിക്കോടിൽ സ്ഥിര ജോലി നേടാം; മാസം 62,000 രൂപ വരെ ശമ്പളം

ഒഴിവുകളുടെ മറ്റ് വിവരങ്ങൾ

അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ജനറൽ വിഭാഗത്തിന് 50 ശതമാനം മാർക്ക് ആവശ്യമാണ്. പട്ടികജാതി-പട്ടികവർഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, പ്ലസ് ടുവിനേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ എന്നിവർക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്. 2026 നവംബർ 13നകം ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. അപേക്ഷകന്റെ പ്രായം 18നും 30നും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് അഞ്ച് വർഷം വരെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് വിഭാഗമനുസരിച്ച് 10 മുതൽ 15 വർഷം വരെ പ്രായപരിധിയിൽ ഇളവുണ്ട്.

തസ്തിക അനുസരിച്ച് ഏഴാം ശമ്പള കമ്മിഷൻ പ്രകാരം ലെവൽ രണ്ട്, മൂന്ന് ശമ്പള സ്കെയിലുകളിലാണ് നിയമനം. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് തസ്തികയിൽ തുടക്ക അടിസ്ഥാന ശമ്പളം 21,700 രൂപയാണ്. മറ്റ് തസ്തികകളിൽ 19,900 രൂപയാണ് അടിസ്ഥാന ശമ്പളം. കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയുടെ രണ്ട് ഘട്ടങ്ങൾ (CBT 1, CBT 2), രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം

  1. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ (RRB) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. പുതിയ വിജ്ഞാപനം ലിങ്ക് തിരഞ്ഞെടുത്ത് ‘Apply Online’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  3. വിവരങ്ങൾ കൃത്യമായി നൽകി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക.
  4. ആവശ്യമായ സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  5. അപേക്ഷാ ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിച്ച് കൺഫർമേഷൻ പേജ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

English Summary:

RRB NTPC Undergraduate Recruitment 2026: Railway Recruitment Boards (RRBs) have announced 1,688 vacancies for 12th-pass candidates. Online applications open on 15 October 2026 and close on 13 November 2026.

Follow Us