AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SBI CBO Recruitment 2026: എസ്ബിഐയില്‍ ഓഫീസറാകാം; തുടക്ക ശമ്പളം അരലക്ഷത്തോളം; പരീക്ഷ അടുത്ത മാസം

State Bank of India CBO Recruitment 2026: എസ്ബിഐയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസേഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 18 വരെ അപേക്ഷിക്കാം. അടുത്ത മാസം പരീക്ഷ നടക്കാനാണ് സാധ്യത. പരീക്ഷയ്ക്കുള്ള കോള്‍ ലെറ്ററും മാര്‍ച്ചില്‍ ലഭിക്കും.

SBI CBO Recruitment 2026: എസ്ബിഐയില്‍ ഓഫീസറാകാം; തുടക്ക ശമ്പളം അരലക്ഷത്തോളം; പരീക്ഷ അടുത്ത മാസം
SBIImage Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Feb 2026 | 02:16 PM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ‘സര്‍ക്കിള്‍ ബേസ്ഡ് ഓഫീസേഴ്‌സ്’ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 18 വരെ അപേക്ഷിക്കാം. മാര്‍ച്ചില്‍ പരീക്ഷ നടക്കാനാണ് സാധ്യത. പരീക്ഷയ്ക്കുള്ള കോള്‍ ലെറ്ററും അടുത്ത മാസം ലഭിക്കും. ഓണ്‍ലൈന്‍ പരീക്ഷ സ്‌ക്രീനിങ്, ഇന്റര്‍വ്യൂ, പ്രാദേശിക ഭാഷ നൈപുണ്യ ടെസ്റ്റ് എന്നിവ വഴിയാണ് നിയമനം. കേരളവും, ലക്ഷദ്വീപും ഉള്‍പ്പെടുന്ന തിരുവനന്തപുരം സര്‍ക്കിളില്‍ 50 റെഗുലര്‍ ഒഴിവുകളുണ്ട്. ഒരു ബാക്ക്‌ലോഗ് വേക്കന്‍സിയുമുണ്ട്.

തിരുവനന്തപുരം സര്‍ക്കിളില്‍ എസ്‌സി-7, എസ്ടി-3, ഒബിസി-13, ഇഡബ്ല്യുഎസ്-5, ജനറല്‍-22 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. രാജ്യത്ത് ആകെ 2050 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ പരീക്ഷ ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്ടീവ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നടത്തും. ഒബ്ജക്ടീവ് പരീക്ഷയില്‍ ഇംഗ്ലീഷ്, ബാങ്കിങ് നോളജ്, ജനറല്‍ അവയര്‍നസ്/ഇക്കോണമി, കമ്പ്യൂട്ടര്‍ ആപ്റ്റിറ്റൂഡ് എന്നിവയില്‍ നിന്നു ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. പരമാവധി രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. പരമാവധി മാര്‍ക്ക് 120.

ഡിസ്‌ക്രിപ്ടീവ് പരീക്ഷയ്ക്ക് 30 മിനിറ്റാണ് ദൈര്‍ഘ്യം അനുവദിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ലെറ്റര്‍ റൈറ്റിങ്, എസ്സേ എന്നിവയാകും ഡിസ്‌ക്രിപ്ടീവില്‍ ചോദിക്കുക. ഓരോന്നിനും പരമാവധി 50 മാര്‍ക്ക് വീതം ലഭിക്കും. ഒബ്ജക്ടീവ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കില്ല. സെക്ഷണല്‍ മാര്‍ക്കുമുണ്ടായിരിക്കില്ല. ഓണ്‍ലൈന്‍ പരീക്ഷയും, അഭിമുഖവും പ്രത്യേകം പാസാകണം. അഭിമുഖത്തിന് പരമാവധി 50 മാര്‍ക്കുണ്ട്.

Also Read: India Post GDS Recruitment: പരീക്ഷയും ഇൻ്റർവ്യൂവും ഇല്ല! തപാൽ വകുപ്പിൽ ജോലി നേടാൻ ഇതാ സുവർണ്ണാവസരം

അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ അറിയണം. അതായത്, തിരുവനന്തപുരം സര്‍ക്കിളില്‍ അപേക്ഷിക്കുന്നവര്‍ക്ക് മലയാളം അറിയണം. തുടക്കത്തിലെ ബേസിക് പേ 48,480 രൂപയാണ്. ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ ഒന്നില്‍ 48,480-85,920 ആണ് ബേസിക് പേ.

എങ്ങനെ അപേക്ഷിക്കാം?

ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസ് ഇല്ല. https://bank.sbi/web/careers എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം വിശദമായി വായിക്കണം. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (IDD) ഉൾപ്പെടെ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മെഡിക്കൽ, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്കും യോഗ്യതയുണ്ട്. 21-30 വയസാണ് പ്രായപരിധി.

Follow Us