AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Teacher’s Day 2026 Speech: ടീച്ചർമാരെ കയ്യിലെടുക്കാം! അധ്യാപക ദിനത്തിൽ സ്കൂളിൽ സ്റ്റാറാകാൻ ഇങ്ങനെ പ്രസംഗിക്കൂ

Teacher's Day 2026 Speech: ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും മികച്ച അധ്യാപകനും ആയിരുന്ന ഡോക്ടർ സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആഘോഷമാക്കുന്നത്. അധ്യാപക ദിനത്തിൽ സ്കൂളിൽ നടക്കുന്ന ചടങ്ങുകളിൽ കുട്ടികൾക്ക് ലളിതമായി പറയാൻ പറ്റുന്ന ചെറിയ പ്രസംഗങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. ക്ലാസ് തിരിച്ച് ആണ് പ്രസംഗത്തിനുള്ള ആശയം നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഓരോ കുട്ടികൾക്കും അനുയോജ്യമായ രീതിയിൽ..........

Teacher’s Day 2026 Speech: ടീച്ചർമാരെ കയ്യിലെടുക്കാം! അധ്യാപക ദിനത്തിൽ സ്കൂളിൽ സ്റ്റാറാകാൻ ഇങ്ങനെ പ്രസംഗിക്കൂ
Teachers DayImage Credit source: PTI Photos, Getty Images
Ashli C
Ashli C | Published: 04 Sep 2026 | 10:54 AM

സെപ്റ്റംബർ 5 എല്ലാവർഷവും നാം അധ്യാപക ദിനമായി ആഘോഷിക്കുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും മികച്ച അധ്യാപകനും ആയിരുന്ന ഡോക്ടർ സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആഘോഷമാക്കുന്നത്. അധ്യാപക ദിനത്തിൽ സ്കൂളിൽ നടക്കുന്ന ചടങ്ങുകളിൽ കുട്ടികൾക്ക് ലളിതമായി പറയാൻ പറ്റുന്ന ചെറിയ പ്രസംഗങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. ക്ലാസ് തിരിച്ച് ആണ് പ്രസംഗത്തിനുള്ള ആശയം നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഓരോ കുട്ടികൾക്കും അനുയോജ്യമായ രീതിയിൽ സ്കൂളുകളിൽ പ്രസംഗിച്ച് തങ്ങളുടെ അധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും ആദരവും പ്രകടമാക്കാവുന്നതാണ്.

പ്രസംഗിക്കുമ്പോൾ എങ്ങനെ ടീച്ചറോടുള്ള സ്നേഹം പ്രകടമാക്കാം?

നിങ്ങൾ വേദിയിൽ സംസാരിക്കുമ്പോൾ ടീച്ചർമാരും ഉള്ള സ്നേഹം കൂടുതൽ പ്രകടമാക്കുന്നതിനായി ഓരോ ടീച്ചർമാരുടെയും പേര് പ്രസംഗത്തിനിടയിൽ പരാമർശിക്കുന്നത് വളരെ നല്ലതായിരിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒരു ടീച്ചർമാരെയും നിരാശപ്പെടുത്തുന്ന രീതിയിലുള്ള ഒരു വാക്കുകളും നിങ്ങളുടെ പ്രസംഗത്തിൽ പാടില്ല.

ALSO READ: ‘ഗുരുക്കന്മാർക്ക് ബിഗ് സല്യൂട്ട്!’; സെപ്റ്റംബർ അഞ്ചിന് പിന്നിലെ ആ മഹത്തായ ചരിത്രം അറിയാമോ?

മൂന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്..

ബഹുമാനപ്പെട്ട പ്രിൻസിപ്പൽ അധ്യാപകർ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങൾക്ക് എല്ലാവർക്കും മനോഹരമായി സുപ്രഭാതം നേരുന്നു. ഇന്ന് സെപ്റ്റംബർ 5 അധ്യാപകദിനം, ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മൾ അധ്യാപക ദിനമായി ആഘോഷിക്കുന്നത്. അധ്യാപകർ നമ്മളെ വായിക്കാനും എഴുതാനും പുതിയ കാര്യങ്ങൾ പഠിക്കാനും സഹായിക്കുന്നു. അതോടൊപ്പം നല്ല ശീലങ്ങളും ദയയും അവർ നമ്മളെ പഠിപ്പിക്കുന്നു. നമ്മെ സ്നേഹത്തോടെയും ക്ഷമയോടെ നയിക്കുന്ന എന്റെ പ്രിയപ്പെട്ട എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ.

അഞ്ച്, ആറ് ക്ലാസിലെ വിദ്യാർത്ഥികൾക്ക്…

ബഹുമാനപ്പെട്ട പ്രധാന അധ്യാപകൻ, അധ്യാപകർ എന്റെ പ്രിയ കൂട്ടുകാരെ നിങ്ങൾക്ക് എല്ലാവർക്കും എന്റെ നമസ്കാരം. ഇന്ന് നാം എല്ലാവരും അധ്യാപക ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച പണ്ഡിതനുമായിരുന്ന ഡോക്ടർ സർവ്വേ പള്ളി രാധാകൃഷ്ണന്റെ ഓർമ്മയ്ക്കായാണ് നാം ഈ ദിവസം അധ്യാപകർക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഓരോ പാഠങ്ങളും നമുക്ക് ലളിതമായി പറഞ്ഞു തരാനും സംശയങ്ങൾ തീർത്തു തരാനും അധ്യാപകർ എപ്പോഴും പരിശ്രമിക്കാറുണ്ട്. പാഠങ്ങൾ പറഞ്ഞുതരിക മാത്രമല്ല അവർ ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളും ദിശയുമാണ് നൽകുന്നത്. പഠനോടപ്പം തന്നെ സത്യസന്ധതയും അച്ചടക്കവും ജീവിതത്തിൽ വളർത്തിയെടുക്കാൻ അധ്യാപകർ നമ്മെ എപ്പോഴും പ്രചോദിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിൽ നമുക്ക് വഴികാട്ടികളായ എല്ലാ അധ്യാപകർക്കും എന്റെ വലിയ നന്ദി എല്ലാവർക്കും അധ്യാപക ദിനാശംസകൾ നേരുന്നു.

മറ്റു ക്ലാസിലുള്ള കുട്ടികൾക്ക്

വിരിയിലിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഇന്ന് അധ്യാപക ദിനത്തിൽ നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിന്ന് സംസാരിക്കാൻ കഴിയുന്നതിൽ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. പ്രശസ്ത തത്വചിന്തകനും അധ്യാപകനും ആയിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തെയും ചിന്തകളെയും ശരിയായ രീതിയിൽ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ജീവിതത്തിൽ നാം അറിയാതെ ചെയ്തു പോകുന്ന തെറ്റുകൾ തിരുത്തി തന്നു തോൽവികളിൽ തളർന്നു പോകാൻ അനുവദിക്കാതെ ജീവിതത്തിലെ വിജയങ്ങളിൽപ്രോത്സാഹനം തന്ന് അവർ നമ്മെ മുന്നോട്ട് നയിക്കുന്നു. നമ്മളെ വിശ്വാസം അർപ്പിക്കുന്ന അധ്യാപകരാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത്. നമ്മെ നല്ല വിദ്യാർത്ഥികളായി വളർത്താൻ സഹായിക്കുന്ന എല്ലാ പ്രിയ അധ്യാപകർക്കും ഹൃദയംഗമമായ നന്ദിയും അധ്യാപക ദിന ആശംസകൾ നേരുന്നു നന്ദി ജയ്ഹിന്ദ്!

കൂടാതെ ചില പ്രത്യേക വിഷയങ്ങൾ ആസ്പദമാക്കിയും നിങ്ങൾക്ക് പ്രസംഗിക്കാവുന്നതാണ്

1. ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണനും അധ്യാപക ദിനവും സംബന്ധിച്ച പ്രസംഗം.
2. വിദ്യാർത്ഥികളുടെ ജീവിതത്തിൽ അധ്യാപകരുടെ പങ്ക്.
3. ഡിജിറ്റൽ യുഗത്തിലെ അധ്യാപനവും അധ്യാപകരും.
4. എന്റെ ജീവിതത്തെ സ്വാധീനിച്ച അധ്യാപകൻ അല്ലെങ്കിൽ അധ്യാപക
5. മാതാപിതാ ഗുരു ദൈവം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ENGLISH SUMMARY

Every year, September 5th is celebrated as Teachers’ Day. It is the birthday of Dr. Sarvepalli Radhakrishnan, the former President of India and a great teacher. This article contains short speeches that children can easily deliver in school functions on Teachers’ Day.

Follow Us