UGC NET 2026: നെറ്റ് പരീക്ഷയ്ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാം: സമയപരിധി നീട്ടി

NTA UGC NET June 2026 Registration Date Extended till May 23: യുജിസി നെറ്റ് പരീക്ഷയുടെ ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. മെയ് 23 വരെയാണ് നീട്ടിയത്. നേരത്തെ മെയ് 20 വരെയായിരുന്നു തീയതി നിശ്ചയിച്ചിരുന്നത്.

UGC NET 2026: നെറ്റ് പരീക്ഷയ്ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാം: സമയപരിധി നീട്ടി

പ്രതീകാത്മക ചിത്രം

Published: 

21 May 2026 | 12:53 PM

UGC NET: യുജിസി നെറ്റ് പരീക്ഷയുടെ (UGC-NET June 2026 examination) ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. മെയ് 23 വരെയാണ് നീട്ടിയത്. നേരത്തെ മെയ് 20 വരെയായിരുന്നു തീയതി നിശ്ചയിച്ചിരുന്നത്. അപേക്ഷകരില്‍ നിന്നും ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തീയതി നീട്ടാന്‍ തീരുമാനിച്ചതെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി മുൻപ് മെയ് 20 (രാത്രി 11:50 വരെ) ആയിരുന്നത് ഇപ്പോൾ മെയ് 23 (രാവിലെ 10:00 മണി വരെ) ആയി നീട്ടിയിട്ടുണ്ട്.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ വഴി പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മുൻപ് മെയ് 20 (രാത്രി 11:50 വരെ) ആയിരുന്ന സ്ഥാനത്ത്, ഇപ്പോൾ മെയ് 23 (രാത്രി 11:50 വരെ) ആയി ദീർഘിപ്പിച്ചു.

“ഇന്ത്യൻ സർവ്വകലാശാലകളിലും കോളേജുകളിലും ജൂനിയർ റിസർച്ച് ഫെലോഷിപ്പോടു കൂടിയ അസിസ്റ്റന്റ് പ്രൊഫസർ നിയമനം, അസിസ്റ്റന്റ് പ്രൊഫസർ നിയമനവും പിഎച്ച്.ഡി പ്രവേശനവും, പിഎച്ച്ഡി പ്രവേശനം മാത്രം എന്നിവയ്ക്കായുള്ള യുജിസി-നെറ്റ് ജൂൺ 2026 ഓൺലൈൻ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട് 2026 ഏപ്രിൽ 29-ന് പുറപ്പെടുവിച്ച പബ്ലിക് നോട്ടീസിന്റെ തുടർച്ചയായി പുതിയ അറിയിപ്പ് പുറത്തിറങ്ങി. യോഗ്യരായ കൂടുതൽ അപേക്ഷകര്‍ക്ക്‌ അപേക്ഷിക്കാൻ അവസരമൊരുക്കുന്നതിനായി, യുജിസി-നെറ്റ് ജൂൺ 2026 ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടിനൽകാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചിരിക്കുന്നു”-എന്‍ടിഎയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ ഓൺലൈൻ അപേക്ഷ ഈ തീയതി മുതൽ; കരുതേണ്ട പ്രധാന രേഖകൾ ഏതെല്ലാം?

അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സമയത്തിലും മാറ്റമുണ്ട്. മുൻപ് നിശ്ചയിച്ചിരുന്ന മെയ് 22 മുതൽ മെയ് 24 വരെയുള്ള (രാത്രി 11:50 വരെ) സമയത്തിന് പകരം, ഇനിമുതൽ മെയ് 25 മുതൽ മെയ് 27 വരെ (രാത്രി 11:50 വരെ) അപേക്ഷകളിൽ തിരുത്തലുകൾ വരുത്താം.

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്‌

കറക്ഷന്‍ വിന്‍ഡോ ലഭ്യമാകുമ്പോള്‍ അപേക്ഷാ ഫോമിൽ സമർപ്പിച്ച വിവരങ്ങളിലെ തിരുത്തലുകൾ https://ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി ചെയ്യാം. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, 011-40759000 അല്ലെങ്കിൽ 011-69227700 എന്നീ ഫോൺ നമ്പറുകളിലോ, ugcnet@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകൾക്കായി അപേക്ഷകര്‍ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പതിവായി സന്ദര്‍ശിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു. നിർദ്ദിഷ്ട പരീക്ഷാ ഫീസ് അടച്ച് ഓൺലൈൻ അപേക്ഷാ ഫോം നിശ്ചിത സമയപരിധിക്കുള്ളില്‍ പൂരിപ്പിച്ച് അപേക്ഷിക്കണം. ഭാവി ആവശ്യങ്ങള്‍ക്കായി ‘കണ്‍ഫര്‍മേഷന്‍ പേജ്’ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

ഫീസ് അടയ്ക്കുന്നതിന് മുമ്പ് ഓൺലൈൻ അപേക്ഷാ ഫോമിൽ പൂരിപ്പിച്ച എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കണം. പിന്നീട് ഒരു മാറ്റവും അനുവദിക്കില്ല. പേര്, പിതാവിന്റെ പേര്, അമ്മയുടെ പേര്, സാമൂഹിക വിഭാഗം, പിഡബ്ല്യുഡി സ്റ്റാറ്റസ്, തിരഞ്ഞെടുത്ത വിഷയം, പരീക്ഷാ നഗര തിരഞ്ഞെടുപ്പുകൾ തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധ പാലിക്കണം.

English Summary

NTA has extended the registration deadline for UGC-NET June 2026. Candidates can now submit their online applications until May 23, 2026. The application fee payment window will also close on May 23, 2026. The online form correction facility will remain active from May 25 to May 27, 2026.

Follow Us
Related Stories
Kerala Onam Vacation 2026: മഴയ്ക്ക് കിട്ടിയ അവധികള്‍ ചതിക്കും! ഓണത്തിന് ഇവര്‍ക്ക് പത്ത് ദിവസം വീട്ടില്‍ ഇരിക്കാനാകില്ല?
Kerala Onam Exam 2026: ഓണപരീക്ഷ ഓ​ഗസ്റ്റ് 10 മുതൽ; ഓണാവധിയ്ക്ക് സ്കൂൾ അടയ്ക്കുന്നത് എപ്പോൾ?
Kerala Plus One Admission 2026: പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയില്ലേ? ഇതാ വമ്പന്‍ അവസരം! സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം
Kerala Plus One Result 2026: കാത്തിരിപ്പ് അവസാനിക്കുന്നു, കൗണ്ട്ഡൗണ്‍ തുടങ്ങി; പ്ലസ് വണ്‍ റിസള്‍ട്ട് ഉടന്‍
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രതീക്ഷിക്കാം; റിസൾട്ട് അറിയാനുള്ള ലിങ്കുകൾ
CBSE Class 10 Second Board Result: ‌പരീക്ഷ കഴിഞ്ഞ് 50 ദിവസം! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം എപ്പോൾ
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ