UGC NET Re-Exam: യുജിസി നെറ്റ് പുനഃപരീക്ഷ അഡ്മിറ്റ് കാർഡ് ഉടൻ; ഹാൾടിക്കറ്റ് ഡൗൺലോഡ് ലിങ്കും തീയതിയും
UGC NET Re-Exam Admit Card 2026: ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ സെപ്റ്റംബർ ആദ്യ വാരത്തിൽ തന്നെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് നടന്ന യുജിസി നെറ്റ് 2026 പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമായിരിക്കും റീ-എക്സാം അഡ്മിറ്റ് കാർഡ് ലഭ്യമാകുക. അഡ്മിറ്റ് കാർഡ് പുറത്തിറക്കിയാലുടൻ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in -ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന യുജിസി നെറ്റ് പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഉടൻ പുറത്തിറക്കും. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ സെപ്റ്റംബർ ആദ്യ വാരത്തിൽ തന്നെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് നടന്ന യുജിസി നെറ്റ് 2026 പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമായിരിക്കും റീ-എക്സാം അഡ്മിറ്റ് കാർഡ് ലഭ്യമാകുക. അഡ്മിറ്റ് കാർഡ് പുറത്തിറക്കിയാലുടൻ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in -ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എന്നാൽ അഡ്മിറ്റ് കാർഡ് പുറത്തുവിടുന്ന ഔദ്യോഗിക തീയതി എൻടിഎ പ്രഖ്യാപിച്ചിട്ടില്ല. ചോദ്യപേപ്പറിലെ പിശകുകളെത്തുടർന്നാണ് യുജിസി നെറ്റ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചത്. കൊമേഴ്‌സ്, സോഷ്യോളജി, ഇംഗ്ലീഷ് എന്നീ മൂന്ന് പ്രധാന വിഷയങ്ങളുടെ പുനഃപരീക്ഷ സെപ്റ്റംബർ 9, 10 തീയതികളിൽ ഓൺലൈൻ മോഡിൽ നടക്കും. പരീക്ഷാ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം അറിയാനുള്ള എക്‌സാം സിറ്റി ഇന്റിമേഷൻ സ്ലിപ്പ് സെപ്റ്റംബർ ഒന്നിന് എൻടിഎ ഔദ്യോഗിക പോർട്ടലിൽ പുറത്തിറക്കിയിരുന്നു.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- NTA UGC NET ൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.
- ഹോംപേജിൽ സൂചിപ്പിച്ചിരിക്കുന്ന UGC NET റീ- അഡ്മിറ്റ് കാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ ലോഗിൻ പേജ് സ്ക്രീനിൽ ദൃശ്യമാകും.
- അപേക്ഷാ നമ്പർ, ജനനത്തീയതി തുടങ്ങിയ ആവശ്യമായ വിവരങ്ങൾ നൽകുക.
- UGC NET റീ-എക്സാം അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും.
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കാം.
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
ഡിജിറ്റൽ പകർപ്പുകൾ കർശനമായി നിരോധിച്ചിരിക്കുന്നതിനാൽ അപേക്ഷകർ പരീക്ഷ കേന്ദ്രത്തിലെത്തുമ്പോൾ അഡ്മിറ്റ് കാർഡിന്റെ ഹാർഡ് കോപ്പി നിർബന്ധമായും കൈവശം വയ്ക്കേണ്ടതാണ്. അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന തീയതി സംബന്ധിച്ച് എൻടിഎ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
പുതിയ അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റ് നിരന്തരം സന്ദർശിക്കുക. മുൻപ് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ എൻടിഎ ഒന്നിലധികം പിശകുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. പരീക്ഷാ ദിവസം അഡ്മിറ്റ് കാർഡിനൊപ്പം എൻടിഎ നിർദ്ദേശിച്ചിട്ടുള്ള സാധുവായ തിരിച്ചറിയൽ രേഖയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും നിർബന്ധമായും കൈവശം കരുതേണ്ടതാണ്.
English Summary:
NTA is likely to release the UGC NET Admit Card 2026 for the re-examination of subjects English, Commerce and Sociology papers soon. The admit card will be available to download on the official UGC NET website – ugcnet.nta.nic.in.