AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Work From Home Jobs: ദിവസവും ഒരു മണിക്കൂർ മതി, വീട്ടിലിരുന്ന് അധിക വരുമാനം നേടാം

Looking for Extra Income? 5 Work From Home Jobs to Try: മറ്റൊരു ജോലി ചെയ്യാനോ ദിവസവും മണിക്കൂറുകളോളം പുറത്തുപോകാനോ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ഇത്തരക്കാര്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന ഓണ്‍ലൈന്‍ ജോലികള്‍ ഒരു സാധ്യതയാണ്. സ്മാര്‍ട്ട്‌ഫോണോ കമ്പ്യൂട്ടറോ ഇന്റര്‍നെറ്റ് കണക്ഷനോ ഉപയോഗിച്ച് ആരംഭിക്കാവുന്ന ചില ജോലികള്‍ക്ക് വലിയ പ്രാഥമിക നിക്ഷേപവും ആവശ്യമായി വരില്ല.

Work From Home Jobs: ദിവസവും ഒരു മണിക്കൂർ മതി, വീട്ടിലിരുന്ന് അധിക വരുമാനം നേടാം
പ്രതീകാത്മക ചിത്രം Image Credit source: Justin Paget/DigitalVision/Getty Images
Shiji M K
Shiji M K | Published: 20 Oct 2026 | 10:29 AM

വിലക്കയറ്റം കാരണം വീട്ടുചെലവുകള്‍ വര്‍ധിക്കുമ്പോള്‍ അധിക വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ് പലരും. എന്നാല്‍ നിലവിലെ ജോലിക്കൊപ്പം മറ്റൊരു ജോലി ചെയ്യാനോ ദിവസവും മണിക്കൂറുകളോളം പുറത്തുപോകാനോ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ഇത്തരക്കാര്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന ഓണ്‍ലൈന്‍ ജോലികള്‍ ഒരു സാധ്യതയാണ്. സ്മാര്‍ട്ട്‌ഫോണോ കമ്പ്യൂട്ടറോ ഇന്റര്‍നെറ്റ് കണക്ഷനോ ഉപയോഗിച്ച് ആരംഭിക്കാവുന്ന ചില ജോലികള്‍ക്ക് വലിയ പ്രാഥമിക നിക്ഷേപവും ആവശ്യമായി വരില്ല.

ദിവസവും ഒരു മണിക്കൂര്‍ മാറ്റിവെച്ച് ഇത്തരം ജോലികള്‍ പരീക്ഷിക്കാം. എഴുത്ത്, ഓണ്‍ലൈന്‍ ട്യൂഷന്‍, ഡാറ്റാ എന്‍ട്രി, സോഷ്യല്‍ മീഡിയ കണ്ടന്റ് നിര്‍മാണം, ഫ്രീലാന്‍സിങ് എന്നിവയാണ് പരിഗണിക്കാവുന്ന പ്രധാന മേഖലകള്‍.

കണ്ടന്റ് റൈറ്റിങ്

ഭാഷയില്‍ നല്ല പരിജ്ഞാനവും എഴുതാനുള്ള താല്‍പര്യവുമുള്ളവര്‍ക്ക് വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ജോലിയാണ് കണ്ടന്റ് റൈറ്റിങ്. വെബ്‌സൈറ്റുകള്‍ക്കുള്ള ലേഖനങ്ങള്‍, ബ്ലോഗുകള്‍, ഉല്‍പ്പന്ന വിവരണങ്ങള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തുടങ്ങിയവ തയാറാക്കുന്നതാണ് പ്രധാന ജോലി.

ഓണ്‍ലൈന്‍ ട്യൂഷന്‍

കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഷയങ്ങളില്‍ അറിവുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ പരിഗണിക്കാം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കുക, പരീക്ഷകള്‍ക്കായി പരിശീലിപ്പിക്കുക, ഭാഷാപഠനത്തില്‍ സഹായിക്കുക തുടങ്ങിയ ജോലികള്‍ വീട്ടിലിരുന്ന് ചെയ്യാനാകും.

ഡാറ്റാ എന്‍ട്രി

കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്കും കൃത്യതയോടെ ജോലി ചെയ്യാന്‍ കഴിയുന്നവര്‍ക്കും ഡാറ്റാ എന്‍ട്രി ജോലികള്‍ അനുയോജ്യമായേക്കാം. വിവരങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ രേഖപ്പെടുത്തുക, പട്ടികകള്‍ തയാറാക്കുക, രേഖകളിലെ വിവരങ്ങള്‍ ക്രമീകരിക്കുക തുടങ്ങിയവയാണ് ഇത്തരം ജോലികളില്‍ ഉള്‍പ്പെടുന്നത്.

Also Read: Malabar Neem Farming: മലവേപ്പ് കൃഷിയിലൂടെ ലക്ഷങ്ങള്‍ നേടാം; വേഗത്തില്‍ വളരും, തടിക്ക് ആവശ്യക്കാരേറെ

സോഷ്യല്‍ മീഡിയ കണ്ടന്റ്

സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനെ വരുമാനത്തിനുള്ള ഒരു മാര്‍ഗമായി മാറ്റാന്‍ ശ്രമിക്കാം. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ സ്വന്തം താല്‍പര്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി വിഡിയോകളും ചിത്രങ്ങളും വിവരപ്രദമായ പോസ്റ്റുകളും പ്രസിദ്ധീകരിക്കാം.

ഫ്രീലാന്‍സിങ്

സ്വതന്ത്രമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്രീലാന്‍സിങ് നല്ലൊരു സാധ്യതയാണ്. ടൈപ്പിങ്, വിവര്‍ത്തനം, ഗ്രാഫിക് ഡിസൈന്‍, വിഡിയോ എഡിറ്റിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് റൈറ്റിങ് തുടങ്ങിയ മേഖലകളില്‍ കഴിവുള്ളവര്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്തി ജോലികള്‍ ഏറ്റെടുക്കാം.

English Summary

Rising living costs are encouraging people to explore additional income opportunities. Discover five work-from-home options, including content writing, online tutoring, data entry, social media content creation, and freelancing, that can be explored with flexible working hours and minimal investment. Earnings depend on skills, job availability, and time invested.

Follow Us