AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sethulakshmi: വലിയ നടി, പക്ഷേ ഒരു കൊച്ചു കുട്ടി! ആ പെരുമാറ്റം മറക്കാനാവില്ല; മഞ്ജുവിനെക്കുറിച്ച് സേതുലക്ഷ്മിയമ്മ

Sethulakshmi About Manju Warrier: കൊച്ചുകുട്ടിയായ വലിയൊരു നടിയല്ലേ മജ്ഞു. അതുകൊണ്ടാകണം അവരെ ആദ്യമായി കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി. മഞ്ജുവിന്റെ തിരിച്ചുവരവ്, ആ ചിത്രത്തിൽ ഞാനും അഭിനയിക്കുന്നു എന്നെല്ലാമുള്ള സന്തോഷമുണ്ട്. ഇതൊക്കെ ആ​ഗ്രഹിച്ച കാര്യങ്ങളാണ്. പക്ഷെ മഞ്ജുവിനെ കണ്ടപ്പോൾ അവരുടെ മുന്നിൽ എങ്ങനെ അഭിനയിക്കും എന്നായി ചിന്ത. ‌

Sethulakshmi: വലിയ നടി, പക്ഷേ ഒരു കൊച്ചു കുട്ടി! ആ പെരുമാറ്റം മറക്കാനാവില്ല; മഞ്ജുവിനെക്കുറിച്ച് സേതുലക്ഷ്മിയമ്മ
Sethulakshmi, Manju WarrierImage Credit source: Instagram/ Social Media
Neethu Vijayan
Neethu Vijayan | Published: 20 Mar 2026 | 09:35 AM

നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ (Manju Warrier) ക്യാമറയ്ക്ക് മുന്നിലെത്തിയത് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു. പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് മഞ്ജുവിനെ സ്വീകരിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ എത്തിയ ചിത്രത്തിൽ മഞ്ജുവിനോടൊപ്പം ശ്രദ്ധേയമായ മറ്റൊരു വേഷം ചെയ്ത നടിയാണ് സേതുലക്ഷ്മി (Sethulakshmi).

നടി പങ്കുവച്ച ചിത്രത്തിൻ്റെ ലൊക്കേഷൻ ഓർമ്മകളാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ നിറയുന്നത്. മഞ്ജു വാര്യർക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ചാണ് നടി സേതുലക്ഷ്മി മനസ്സുതുറക്കുന്നത്. “മഞ്ജുവിനെ ഞാൻ അന്നേവരെ നേരിൽ കണ്ടിട്ടില്ലായിരുന്നു. സിനിമകൾ മാത്രമാണ് കണ്ടിരുന്നത്. ചിത്രങ്ങൾ കണ്ട് പരിചയമുള്ള താരത്തെ നേരിൽ കാണുന്നതിലുള്ള ഒരു ആകാംക്ഷയും ഉള്ളിലുണ്ടായിരുന്നു.

ALSO READ: പാപ്പനും പിള്ളേരും എത്തി, പുതിയ സിനിമ കാണുന്ന ലാഘവത്തോടെ തിയറ്ററിലേക്ക് വരികയെന്ന് വിജയ് ബാബു

കൊച്ചുകുട്ടിയായ വലിയൊരു നടിയല്ലേ മജ്ഞു. അതുകൊണ്ടാകണം അവരെ ആദ്യമായി കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി. മഞ്ജുവിൻ്റെ തിരിച്ചുവരവ്, ആ ചിത്രത്തിൽ ഞാനും അഭിനയിക്കുന്നു എന്നെല്ലാമുള്ള സന്തോഷമുണ്ട്. ഇതൊക്കെ ആ​ഗ്രഹിച്ച കാര്യങ്ങളാണ്. പക്ഷെ മഞ്ജുവിനെ കണ്ടപ്പോൾ അവരുടെ മുന്നിൽ എങ്ങനെ അഭിനയിക്കും എന്നായി ചിന്ത. ‌

പക്ഷെ എന്നോടുള്ള മഞ്ജുവിൻ്റെ ആദ്യത്തെ ആ പെരുമാറ്റം… ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഇത്രയും നേരം ഇതെവിടെയാ ഒളിച്ചിരുന്നത് എന്നായിരുന്നു ചോദിച്ചത്. ലെഫ്റ്റ് റെെറ്റ് ലെഫ്റ്റ് സിനിമ ഞാൻ കണ്ടു. എന്തുവായിരുന്നു അത് ഇതിന് മുമ്പൊക്കെ ഇങ്ങോട്ട് ഇറങ്ങണ്ടേ എന്നൊക്കെ മഞ്ജു പറഞ്ഞു. ആ ഒരൊറ്റ പെരുമാറ്റം കൊണ്ടാകണം എനിക്ക് മടിയില്ലാതെ ഒപ്പം അഭിനയിക്കാൻ പറ്റിമടിയില്ലാതെ ഒപ്പം അഭിനയിക്കാൻ പറ്റി” എന്നും സേതുലക്ഷ്മി പറഞ്ഞു.

 

Follow Us