AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Aadu 3 : ഷാജി പാപ്പനും പിള്ളേരും ബോക്‌സ് ഓഫീസിൽ ആറാടുകയാണ്, ആട് 3 ഇതുവരെ വാരിക്കൂട്ടിയത് എത്ര കോടിയെന്നോ?

Aadu 3 box office collection: ചിത്രത്തിന്റെ നിർമ്മാണ വേളയിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നതായി വിജയ് ബാബു പ്രസ് മീറ്റിൽ വ്യക്തമാക്കി. വലിയ മുതൽമുടക്കുള്ള ചിത്രമായതിനാൽ റിലീസ് തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ല. നിർമ്മാണ പങ്കാളിയായ വേണു കുന്നപ്പിള്ളി നൽകിയ ധൈര്യമാണ് സിനിമ ഇത്രയും ഗംഭീരമായി പുറത്തിറക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Aadu 3 : ഷാജി പാപ്പനും പിള്ളേരും ബോക്‌സ് ഓഫീസിൽ ആറാടുകയാണ്, ആട് 3 ഇതുവരെ വാരിക്കൂട്ടിയത് എത്ര കോടിയെന്നോ?
Aadu 3, Vijay BabuImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 24 Mar 2026 | 03:25 PM

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമായ ഷാജി പാപ്പനും സംഘവും വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ബോക്‌സ് ഓഫീസിൽ ചരിത്ര വിജയം. ആട് 3 റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 87 കോടി രൂപ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ നേടിയതായി നിർമ്മാതാവ് വിജയ് ബാബു അറിയിച്ചു. മലയാള സിനിമാ ചരിത്രത്തിലെ രണ്ടാമത്തെ വലിയ വീക്കെൻഡ് കളക്ഷനാണിത്.

ചിത്രത്തിന്റെ നിർമ്മാണ വേളയിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നതായി വിജയ് ബാബു പ്രസ് മീറ്റിൽ വ്യക്തമാക്കി. വലിയ മുതൽമുടക്കുള്ള ചിത്രമായതിനാൽ റിലീസ് തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ല. നിർമ്മാണ പങ്കാളിയായ വേണു കുന്നപ്പിള്ളി നൽകിയ ധൈര്യമാണ് സിനിമ ഇത്രയും ഗംഭീരമായി പുറത്തിറക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ഗ്രോസ് കളക്ഷന്റെ 70-75 ശതമാനത്തോളം ചിത്രത്തിന്റെ ബജറ്റ് ഉണ്ടായിരുന്നു. ബാക്കി ലാഭം എത്രയാണെന്ന് നിങ്ങൾക്ക് തന്നെ കണക്കുകൂട്ടാവുന്നതാണ് എന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.

രണ്ടാം പാർട്ട്

ആരാധകർ ഏറെ കാത്തിരിക്കുന്ന ആട് 3യുടെ രണ്ടാം പാർട്ടും ഉടൻ ഉണ്ടാകുമെന്ന് നിർമ്മാതാവ് സ്ഥിരീകരിച്ചു. മിഥുൻ മാനുവൽ തോമസ് തയ്യാറാക്കിയ തിരക്കഥയ്ക്ക് വിപുലമായ പ്രീ-പ്രൊഡക്ഷൻ ആവശ്യമാണ്. കാലാവസ്ഥയും താരങ്ങളുടെ ഡേറ്റുകളും പരിഗണിച്ച് കൃത്യമായ പ്ലാനിങ്ങോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

കഴിഞ്ഞ നാല് വർഷമായി സിനിമകളിൽ നിന്ന് വിട്ടുനിന്നിരുന്ന നായകൻ ജയസൂര്യയുടെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ആട് 3യ്ക്കായി കഴിഞ്ഞ പത്ത് മാസത്തോളം താരനിരയെ പൂർണ്ണമായും ഈ ചിത്രത്തിനായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ജയസൂര്യ നിലവിൽ ഏറ്റെടുത്തിരിക്കുന്ന മറ്റ് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാകും രണ്ടാം പാർട്ടിന്റെ ഷൂട്ടിംഗിലേക്ക് കടക്കുക.

Follow Us