AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Aadu 3 Box Office: എമ്പുരാൻ സേഫ് ആണ്! യുദ്ധം ഷാജി പാപ്പന് ആന മയിൽ ഒട്ടകമാണ്; ആട് 3 100 കോടിയിലേക്ക്

Aadu 3 Movie Box office Collection Report : യുദ്ധഭീതിയിൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ നിൽക്കുമ്പോഴും ഓവർസീസ് കളക്ഷൻ മാത്രം 50 കോടി പിന്നിട്ടു. ഓപ്പണിങ് വീക്കെൻഡ് ഏറ്റവും കൂടതൽ കളക്ഷൻ നേടുന്ന ചിത്രവുമായി ആട് 3. തുടരും, ലോകഃ ഉൾപ്പെടെയുള്ള സിനിമകളെ പിന്തള്ളിയാണ് ആട് ഫ്രാഞ്ചൈസിയുടെ ഈ നേട്ടം.

Aadu 3 Box Office: എമ്പുരാൻ സേഫ് ആണ്! യുദ്ധം ഷാജി പാപ്പന് ആന മയിൽ ഒട്ടകമാണ്; ആട് 3 100 കോടിയിലേക്ക്
Aadu 3Image Credit source: Social Media
Jenish Thomas
Jenish Thomas | Published: 23 Mar 2026 | 11:16 PM

യുദ്ധം ഒന്നും ഷാജി പാപ്പാന് ഒരു പ്രശ്നമല്ല! ബോക്സ്ഓഫീസ് കളക്ഷനിൽ തൂക്കിയടിയുമായി ആട് 3. ജയസൂര്യ നായകനായി എത്തിയ ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രത്തിൻ്റെ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 100 കോടിയിലേക്ക്. സിനിമ റിലീസിൻ്റെ ആദ്യ വാരാന്ത്യത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാളം സിനിമയെന്ന് ഖ്യാതിയും ആട് 3 സ്വന്തമാക്കി. മോഹലാലിൻ്റെ തുടരും, ലോക സിനിമയുടെ ഓപ്പണിങ് വീക്കെൻഡ് കളക്ഷനാണ് ആട് 3 മറികടന്നിരിക്കുന്നത്.

ആട് 3 ബോക്സ്ഓഫീസ് കളക്ഷൻ

മാർച്ച് 19-ാം തീയതിയാണ് ആട് 3 തിയറ്ററിൽ എത്തിയത്. റിലീസായി നാല് ദിവസം കൊണ്ട് ആട് 3 ആഗോള ബോക്സ്ഓഫീസിൽ സ്വന്തമാക്കിയത് 82.53 കോടി രൂപയാണ്. ഗൾഫ് രാജ്യങ്ങളിൽ യുദ്ധഭീതിയെ തുടർന്ന് പ്രതിസന്ധി തുടരുമ്പോഴും അത് ആട് 3യുടെ ബോക്സ്ഓഫീസിനെ ബാധിച്ചില്ല. യുഎഇ ജിസിസി രാജ്യങ്ങളിൽ നിന്നും മാത്രം ഈ വീക്കെൻഡിൽ 40 കോടിയോളമാണ്. ആട് 3യുടെ ആകെ ഓവർസീസ് ബോക്സ്ഓഫീസ് കളക്ഷൻ 51 കോടി രൂപയാണ്.

ALSO READ : Drishyam 3 Release Date : ജോർജുകുട്ടിയുടെ മൂന്നാം വരവിനായി അൽപം കാത്തിരിക്കണം; ദൃശ്യം 3 റിലീസ് നീട്ടി

കേരള ബോക്സ്ഓഫീസിൽ നിന്നും മാത്രം ആട് 3 ഇതുവരെ സ്വന്തമാക്കിയത് 27.50 കോടിയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നാല് കോടിയിൽ അധികം നേടി. അങ്ങനെ ആകെ ആട് 3യുടെ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 82.53 കോടിയാണ്. ഇതോടെ എമ്പുരാന് ശേഷം റിലീസായി ആദ്യ വാരത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി ആട് 3. മോഹൻലാലിൻ്റെ തന്നെ തുടരും (മൂന്ന് ദിവസം കൊണ്ട് 69.25 കോടി) മൾട്ടി സ്റ്റാറെർ ചിത്രം ലോക (66.30 കോടി) എന്നീ സിനിമകളുടെ ബോക്സ്ഓഫീസിനെ മറികടന്നാണ് ആട് 3യുടെ നേട്ടം.

ആട് 3 സിനിമ

2013ൽ ഇറങ്ങി ബോക്സ്ഓഫീസിൽ പരാജയമായ ആട് ഒരു ഭീകരജീവി എന്ന സിനിമയുടെ മൂന്നാം ഭാഗമാണ് ആട് 3. ചരിത്രത്തിലാദ്യമായിട്ടാകും ബോക്സ്ഓഫീസിൽ തകർന്ന ഒരു ചിത്രത്തിൻ്റെ സീക്വലായി രണ്ടും മൂന്നും ഭാഗങ്ങൾ ഇറക്കുന്നത്. ഷാജി പാപ്പൻ്റെ പിള്ളാരുടെ മണ്ടത്തരങ്ങൾ അതിനെ ബന്ധപ്പെടുത്തിട്ടുള്ള കഥ പശ്ചാത്തലമായിരുന്നു ആദ്യ രണ്ട് ഭാഗങ്ങളിൽ എങ്കിൽ, മൂന്നാം ഭാഗത്ത് ടൈം ട്രാവലും എപ്പിക്കും എല്ലാമായി കഥ പറച്ചലിൽ ഒരു വലിയ ഒരു മാറ്റവും വരുത്തിട്ടുണ്ട്. ആട് 3ൻ്റെ രണ്ടാം ഭാഗത്തോട് ആട് ഫ്രാഞ്ചൈസിക്ക് അവസാനം കുറിക്കുകയാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മിഥുൻ മാനുവൽ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിട്ടുള്ളത്. ഫ്രൈഡേ ഫിലിം ഹൗസിൻ്റെയും കാവ്യ ഫിലം കമ്പനിയുടെ ബാനറിൽ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയുമാണ് ആട് 3 നിർമിച്ചിരിക്കുന്നത്. അഖിൽ ജോർജാണ് സിനിമയുടെ ഛായാഗ്രാഹകൻ. ഷാൻ റഹ്മാനാണ് സിനിമയിലെ സംഗീതം ചെയ്തിട്ടുള്ളത്. പശ്ചാത്തല സംഗീതം നൽകിട്ടുള്ളത് ഡോൺ വിൻസെൻ്റാണ്. ലിജോ പോളാണ് എഡിറ്റർ. ഷാജി പാപ്പാനായി എത്തി ജയസൂര്യക്ക് പുറമെ വിജയ് ബാബു, സണ്ണി വെയ്ൻ, വിനായകൻ, സൈജു കുറുപ്പ്, ധർമജൻ, ഹരികൃഷ്ണൻ, ഭഗത് മാനുവൽ തുടങ്ങിയവരമാണ് ചിത്രത്തിലെ പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്,

Follow Us