Aadu 3: ആട് 3, സീൻ 1 ഇന്നലെ സംഭവിച്ചത്, പാപ്പനല്ല, അബു തകർത്തു, നാളത്തെ റിലീസിനു മുമ്പേ ഈ ട്രെയ്ലർ കണ്ടു നോക്കൂ

Aadu 3 First Promo Scene get viral: അറക്കൽ അബുവിനൊപ്പം കൈപ്പുഴ കുഞ്ഞപ്പനും സംഘവും രം​ഗം കൊഴുപ്പിക്കുന്നു. ഇത് പ്രേക്ഷകർക്ക് വമ്പൻ നൊസ്റ്റാൾജിയയാണ് സമ്മാനിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ തന്നെ തിയേറ്ററുകളെ ചിരിപ്പിക്കാൻ വകയുള്ള ഒന്നായിരിക്കും ഈ മൂന്നാം ഭാഗമെന്ന സൂചനയാണ് പ്രോമോ നൽകുന്നത്.

Aadu 3: ആട് 3, സീൻ 1 ഇന്നലെ സംഭവിച്ചത്, പാപ്പനല്ല, അബു തകർത്തു, നാളത്തെ റിലീസിനു മുമ്പേ ഈ ട്രെയ്ലർ കണ്ടു നോക്കൂ

Aadu 3

Updated On: 

18 Mar 2026 | 07:12 PM

മലയാള സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ് തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നു. ആരാധകരുടെ ആവേശത്തിനു മാറ്റുകൂട്ടാൻ ആദ്യ പ്രോമോ സീൻ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആട് 3, സീൻ 1, ഇന്നലെ സംഭവിച്ചത് എന്ന ടൈറ്റിലോടെ പുറത്തിറങ്ങിയ പ്രോമോയിൽ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അറക്കൽ അബുവിന്റെ തകർപ്പൻ എൻട്രിയാണ് ഉള്ളത്.

അറക്കൽ അബുവിനൊപ്പം കൈപ്പുഴ കുഞ്ഞപ്പനും സംഘവും രം​ഗം കൊഴുപ്പിക്കുന്നു. ഇത് പ്രേക്ഷകർക്ക് വമ്പൻ നൊസ്റ്റാൾജിയയാണ് സമ്മാനിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ തന്നെ തിയേറ്ററുകളെ ചിരിപ്പിക്കാൻ വകയുള്ള ഒന്നായിരിക്കും ഈ മൂന്നാം ഭാഗമെന്ന സൂചനയാണ് പ്രോമോ നൽകുന്നത്.

Also Read – തിയേറ്ററിൽ കൂവി തോൽപ്പിച്ചു, പിന്നെ അത് കൾട്ട് ക്ലാസിക്കായി, ഈ ഷാജിപാപ്പനെങ്ങനെ ഹിറ്റായി?

ജയസൂര്യ നായകനാകുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ആയാണ് ഒരുങ്ങുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മാണം. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ ഫാന്റസി ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നാളെ ഈദ് റിലീസായി ആഗോളതലത്തിൽ ചിത്രം പ്രദർശനത്തിനെത്തുന്ന ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. ചിത്രത്തിന് കേരളത്തിന് അകത്തും പുറത്തും ഗംഭീര അഡ്വാൻസ് ബുക്കിംഗാണ് ലഭിക്കുന്നത് എന്നാണ് സൂചന.

വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഷാൻ റഹ്മാൻ (തീം മ്യൂസിക്), ഡോൺ വിൻസെന്റ് (ബാക്ക്ഗ്രൗണ്ട് സ്കോർ).

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?