AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Aadu 3 : തിയേറ്ററിൽ കൂവി തോൽപ്പിച്ചു, പിന്നെ അത് കൾട്ട് ക്ലാസിക്കായി, ഈ ഷാജിപാപ്പനെങ്ങനെ ഹിറ്റായി?

Aadu 3 Release Date is Confirmed: തിയേറ്ററിൽ റിലീസ് ചെയ്ത സമയത്ത് ചിത്രത്തിന്റെ എഡിറ്റിംഗിലെ പാളിച്ചകളും കഥാതന്തുവിനേക്കാൾ കോമഡിക്ക് നൽകിയ പ്രാധാന്യവും തിരിച്ചടിയായി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിർദ്ദേശപ്രകാരം ചിത്രം റീ-എഡിറ്റ് ചെയ്ത് വീണ്ടും എത്തിച്ചെങ്കിലും അപ്പോഴേക്കും സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കപ്പെട്ടിരുന്നു.

Aadu 3 : തിയേറ്ററിൽ കൂവി തോൽപ്പിച്ചു, പിന്നെ അത് കൾട്ട് ക്ലാസിക്കായി, ഈ ഷാജിപാപ്പനെങ്ങനെ ഹിറ്റായി?
Aad 3 (1)Image Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 17 Mar 2026 | 04:02 PM

കൊച്ചി: മലയാള സിനിമയിലെ തന്നെ അപൂർവ്വമായ ഒരു വിജയഗാഥയുമായി ഷാജി പാപ്പനും സംഘവും വീണ്ടും വെള്ളിത്തിരയിലേക്ക്. 2015-ൽ തിയേറ്ററുകളിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം 2026 മാർച്ച് 19-ന് റിലീസ് ചെയ്യും. സിനിമയുടെ റിലീസ് സമയത്ത് പ്രേക്ഷകർ കൈവിട്ട ചിത്രം എങ്ങനെ പിൽക്കാലത്ത് ഒരു കൾട്ട് ക്ലാസിക് പദവി നേടിയെടുത്തു എന്നത് ഇന്നും സിനിമാ ലോകത്തെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.

സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്റെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചത് മാസ് ഇൻട്രോയുമായി വരുന്ന ഒരു കൂട്ടം മണ്ടന്മാർ എന്നാണ്. ഇടുക്കിയിലെ ഹൈറേഞ്ച് ഗുണ്ടകളുടെ പരിവേഷമുള്ള ഷാജി പാപ്പനും (ജയസൂര്യ) സംഘവും മാസ്സ് ലുക്കിലാണെങ്കിലും യഥാർത്ഥത്തിൽ പാവങ്ങളായ മനുഷ്യരാണ്. നടുവേദന കാരണം സ്ലോ മോഷനിൽ ഓടേണ്ടി വരുന്ന നായകനും, ബാങ്കോക്കിൽ നിന്ന് വന്ന് കേരളത്തിൽ നനഞ്ഞ പടക്കമായി മാറുന്ന ഡൂഡും (വിനായകൻ) മലയാളികൾക്ക് പുതിയൊരു കോമഡി അനുഭവം സമ്മാനിച്ചു.

തിയേറ്ററിൽ റിലീസ് ചെയ്ത സമയത്ത് ചിത്രത്തിന്റെ എഡിറ്റിംഗിലെ പാളിച്ചകളും കഥാതന്തുവിനേക്കാൾ കോമഡിക്ക് നൽകിയ പ്രാധാന്യവും തിരിച്ചടിയായി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിർദ്ദേശപ്രകാരം ചിത്രം റീ-എഡിറ്റ് ചെയ്ത് വീണ്ടും എത്തിച്ചെങ്കിലും അപ്പോഴേക്കും സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കപ്പെട്ടിരുന്നു. എന്നാൽ പിൽക്കാലത്ത് സോഷ്യൽ മീഡിയയിലെ ട്രോളുകളും മീമുകളും ഷാജി പാപ്പനെ യുവാക്കളുടെ ഹരമാക്കി മാറ്റി.

ആട് 3 എങ്ങനെ ?

2017-ൽ ഇറങ്ങിയ ആട് 2 കൈവരിച്ച വൻ വിജയം ചിത്രത്തിന് നൽകിയ ജനപ്രീതിയുടെ തെളിവായിരുന്നു. ആട് 3-ലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. മാർച്ച് 19 -ന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ഷാജി പാപ്പൻ, ഡൂഡ്, സാത്താൻ സേവ്യർ, സർബത്ത് ഷമീർ, ശശി ആശാൻ എന്നിവരെല്ലാം തന്നെ. നോൺസെൻസിക്കൽ ഹ്യൂമർ എന്ന ശൈലിയിലൂടെ ഗ്യാങ്സ്റ്റർ സിനിമകളുടെ പാരഡി ആയാണ് ഈ ഭാഗവും ഒരുങ്ങുന്നത്.

Follow Us