AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aadu 3: ബോക്സ് ഓഫീസ് ഓപ്പണിങ്ങിൽ ഞെട്ടിച്ച് ‘ആട് 3’, പ്രീ സെയിൽസിൽ തീ പാറിച്ച് ഷാജി പാപ്പനും കൂട്ടരും!

Aadu 3 Box Office: ജയസൂര്യ നായകനായി എത്തുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രീ സെയിൽസ് കൂടിയാണ് ആട് 3 കൈവരിച്ചിരിക്കുന്നത്. ഇതോടെ റിലീസ് ദിനത്തിൽ കേരളത്തിൽ മാത്രം ഗംഭീര ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ഷാജി പാപ്പനും കൂട്ടരും ഉറപ്പാക്കിയിരിക്കുന്നത്.വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനി എന്നിവർ സംയുക്തമായാണ് ആട് 3 നിർമ്മിച്ചിരിക്കുന്നത്. ഒരു ബിഗ് ബജറ്റ് ബിഗ് ഫാന്റസി ചിത്രമായാണ് ആട് 3 പ്രേക്ഷകർക്ക് മുന്നിൽ എത്തുക.

Aadu 3: ബോക്സ് ഓഫീസ് ഓപ്പണിങ്ങിൽ ഞെട്ടിച്ച് ‘ആട് 3’, പ്രീ സെയിൽസിൽ തീ പാറിച്ച് ഷാജി പാപ്പനും കൂട്ടരും!
Aadu 3Image Credit source: Instagram
Ashli C
Ashli C | Published: 19 Mar 2026 | 09:19 AM

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളക്കരയാകെ ഇളക്കിമറിക്കാൻ ഷാജി പാപ്പനും കൂട്ടരും ഇന്ന് തിയേറ്ററുകളിൽ എത്തും. മിഥുൻ മാനുവൽ തോമസ് രജനിയും സംവിധാനവും ചെയ്ത ആട് 3 പാർട്ട് 1 ഇന്ന് ആഗോളതലത്തിൽ റിലീസ് ചെയ്യുകയാണ്. കേരളത്തിലും പുറത്തും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന് കേരളത്തിൽ നിന്നും മാത്രം ആദ്യദിനത്തിൽ ലഭിച്ച പ്രീ സെയിൽസ് ഏകദേശം 3 കോടി രൂപയ്ക്ക് മുകളിലാണ് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

മാത്രമല്ല ജയസൂര്യ നായകനായി എത്തുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രീ സെയിൽസ് കൂടിയാണ് ആട് 3 കൈവരിച്ചിരിക്കുന്നത്. ഇതോടെ റിലീസ് ദിനത്തിൽ കേരളത്തിൽ മാത്രം ഗംഭീര ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ഷാജി പാപ്പനും കൂട്ടരും ഉറപ്പാക്കിയിരിക്കുന്നത്.

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനി എന്നിവർ സംയുക്തമായാണ് ആട് 3 നിർമ്മിച്ചിരിക്കുന്നത്. ഒരു ബിഗ് ബജറ്റ് ബിഗ് ഫാന്റസി ചിത്രമായാണ് ആട് 3 പ്രേക്ഷകർക്ക് മുന്നിൽ എത്തുക. മാത്രമല്ല ഫ്രൈഡേ ഫിലിം ഹൗസിന്റെയും കാവ്യ ഫിലിം കമ്പനിയുടെയും ഏറ്റവും വലിയ ചിത്രം കൂടിയാണ് ആട് 3 പാർട്ട് 1: ലാസ്റ്റ് റൈഡ്.

ALSO READ:ആട് 3, സീൻ 1 ഇന്നലെ സംഭവിച്ചത്, പാപ്പനല്ല, അബു തകർത്തു, നാളത്തെ റിലീസിനു മുമ്പേ ഈ ട്രെയ്ലർ കണ്ടു നോക്കൂ

ആടിന്റെ ഒന്നാം ഭാഗം തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും ടെലിവിഷനുകളിൽ എത്തിയതോടെ ചിത്രത്തിലെ ഹൈപ്പ് വർദ്ധിച്ചു. ഇതാണ് രണ്ടും മൂന്നും ഭാഗങ്ങളിലേക്ക് സിനിമയെ എത്തിച്ചത്. മാത്രമല്ല പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസം പുറത്തുവന്ന ചിത്രത്തിന്റെ ആദ്യ പ്രൊമോ വീഡിയോയും വലിയ ചർച്ചയായിരുന്നു. ഇതോടെ ആദ്യഭാഗങ്ങളെ പോലെ തന്നെ പ്രേക്ഷകരെ നിരാശരാക്കാതെ പൊട്ടിച്ചിരിക്കാൻ കുന്നോളം ഉള്ള ഒരു ചിത്രം തന്നെയായിരിക്കും ആടിന്റെ മൂന്നാം ഭാഗം എന്ന സൂചനയും പ്രമോദ് നൽകുന്നു. ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ മുന്നിൽ നിൽക്കുന്ന ചിത്രത്തിന് കേരളത്തിൽ പുറത്തുനിന്നും മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Follow Us