AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ramesh Pisharady: ‘സംസ്കാരം സമരം ചെയ്താൽ കിട്ടില്ല’; തോമസ് ഐസക്കിന്റെ പരിഹാസത്തിന് മറുപടിയുമായി രമേശ് പിഷാരടി

Ramesh Pisharody against thomas issac: കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ സ്ഥാനാർത്ഥികളാക്കാതെ ജനകീയ പിന്തുണ ഉള്ള ആരെയെങ്കിലും സ്ഥാനാർത്ഥികൾ ആക്കണം എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം. ജനങ്ങൾ അംഗീകരിച്ച സ്ഥാനാർത്ഥികൾ ഒക്കെയുണ്ട്. ഇത്തരത്തിൽ കോമാളി വേഷം കെട്ടി നടക്കുന്ന ആൾക്കാരെ ഒക്കെ മത്സരിപ്പിച്ചിട്ട് അവസാനം ഞങ്ങൾക്ക് വോട്ട് കിട്ടിയില്ലെന്നും പറഞ്ഞ് കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ...

Ramesh Pisharady: ‘സംസ്കാരം സമരം ചെയ്താൽ കിട്ടില്ല’; തോമസ് ഐസക്കിന്റെ പരിഹാസത്തിന് മറുപടിയുമായി രമേശ് പിഷാരടി
Ramesh Pisharady (1)Image Credit source: Instagram
Ashli C
Ashli C | Updated On: 23 Mar 2026 | 10:02 PM

തോമസ് ഐസക്കിന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി നടനും പാലക്കാട് ജില്ലയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയുമായ രമേശ് പിഷാരടി. കോമാളി വേഷം കെട്ടി നടക്കുന്നു എന്ന പരിഹാസത്തിനാണ് രമേഷ് പിഷാരടി മറുപടി നൽകിയിരിക്കുന്നത്. സംസ്കാരം ഒരിക്കലും സമരം ചെയ്യുന്നതിലൂടെ കിട്ടില്ല എന്നും നാടകത്തിലൂടെ രാഷ്ട്രീയം പ്രചരിപ്പിച്ചവരാണവർ, ഇപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ അസഹിഷ്ണുത എന്നും രമേശ് പിഷാരടി ചോദിച്ചു. മുതിർന്ന നേതാവിനോട് ഒപ്പത്തിനൊപ്പം പ്രതികരിക്കാൻ താനില്ല എന്നും പിഷാരടി വ്യക്തമാക്കി.

കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ സ്ഥാനാർത്ഥികളാക്കാതെ ജനകീയ പിന്തുണ ഉള്ള ആരെയെങ്കിലും സ്ഥാനാർത്ഥികൾ ആക്കണം എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം. ജനങ്ങൾ അംഗീകരിച്ച സ്ഥാനാർത്ഥികൾ ഒക്കെയുണ്ട്. ഇത്തരത്തിൽ കോമാളി വേഷം കെട്ടി നടക്കുന്ന ആൾക്കാരെ ഒക്കെ മത്സരിപ്പിച്ചിട്ട് അവസാനം ഞങ്ങൾക്ക് വോട്ട് കിട്ടിയില്ലെന്നും പറഞ്ഞ് കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ.

ALSO READ:ചിലര്‍ പൊങ്കാല ഇടുന്നത് ഭക്തികൊണ്ടല്ല, ഞാനിവിടെ ഉണ്ടെന്ന് കാണിക്കാനാണ്: മഞ്ജു പത്രോസ്

അയ്യോ ഞങ്ങളുടെ വോട്ട് ദേ എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്നൊക്കെ പറയുന്നതിൽ വല്ല അർത്ഥവും ഉണ്ടോ എന്നും തോമസ് ഐസക്ക് വിമർശിച്ചിരുന്നു. കൂടാതെ രമേശ് പിഷാരടി കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസും വിമർശിച്ചിരുന്നു. കോമഡി പറയുന്ന സിനിമാക്കാരനെ സ്ഥാനാർത്ഥിയാക്കിക്കൊണ്ട് പാലക്കാട് ജില്ലയിലെ രാഷ്ട്രീയ മത്സരം കോൺഗ്രസ് ഇല്ലാതാക്കി എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.

അതേസമയം ട്വന്റി. ട്വന്റിയിൽ അടക്കം സിനിമ നടിമാരെയും സോഷ്യൽ മീഡിയ ഇൻഫ്ലുസിനെയും എല്ലാം സ്ഥാനാർത്ഥികൾ ആക്കിയത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിലുള്ള വിമർശനവും ട്രോളുകളും ആണ് ഉയർന്നു വരുന്നത്.

Follow Us