Asif Ali: അഭിപ്രായസ്വാതന്ത്ര്യം ഉള്ള സർക്കാരാണ് വേണ്ടത്! രമേശ് പിഷാരടി വിളിച്ചാൽ പ്രചാരണത്തിന് ഇറങ്ങും; ആസിഫ് അലി

Asif Ali about Ramesh Pisharady: അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഒരു സർക്കാർ വേണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും നടൻ പറഞ്ഞു. കൂടാതെ രമേശ് പിഷാരടിയുടെ വ്യക്തിപരമായ കഴിവിനെക്കുറിച്ച് തനിക്ക് അറിയാമെന്നും, രമേശ് പിഷാരടി വിളിക്കുകയാണെങ്കിൽ താൻ പാലക്കാട് പ്രചാരണത്തിനായി പോകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രമേശിന് രാഷ്ട്രീയമായി എത്രത്തോളം കഴിവുണ്ടെന്ന് കാത്തിരുന്നു കാണണമെന്നും ആസിഫ്.....

Asif Ali: അഭിപ്രായസ്വാതന്ത്ര്യം ഉള്ള സർക്കാരാണ് വേണ്ടത്! രമേശ് പിഷാരടി വിളിച്ചാൽ പ്രചാരണത്തിന് ഇറങ്ങും; ആസിഫ് അലി

Ramesh Pisharady, Asif Ali

Published: 

20 Mar 2026 | 11:21 AM

മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കഴിവ് നോക്കിയാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് നടൻ ആസിഫ് അലി. അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഒരു സർക്കാർ വേണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും നടൻ പറഞ്ഞു. കൂടാതെ രമേശ് പിഷാരടിയുടെ വ്യക്തിപരമായ കഴിവിനെക്കുറിച്ച് തനിക്ക് അറിയാമെന്നും, രമേശ് പിഷാരടി വിളിക്കുകയാണെങ്കിൽ താൻ പാലക്കാട് പ്രചാരണത്തിനായി പോകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രമേശിന് രാഷ്ട്രീയമായി എത്രത്തോളം കഴിവുണ്ടെന്ന് കാത്തിരുന്നു കാണണമെന്നും ആസിഫ്.

അതേസമയം താൻ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്ന് രമേശ് പിഷാരടി പ്രതികരിച്ചിരുന്നു. മമ്മൂക്കയുടെ അനുഗ്രഹം വാങ്ങിയാണ് പാലക്കാട് മത്സരത്തിനായി ഇറങ്ങുന്നത് എന്നും മത്സരിച്ച് വിജയിക്കുകയാണെങ്കിൽ മമ്മൂട്ടിയെ പാലക്കാട് എത്തിക്കും എന്നും രമേശ് പിഷാരടി പ്രതികരിച്ചു. കൂടാതെ താൻ ആരെയും നിർബന്ധിച്ച മത്സരത്തിനിറക്കില്ല എന്നും രമേശ് പിഷാരടി.

ALSO READ:ഞാൻ ജയിച്ചാൽ മമ്മൂക്ക പാലക്കാട് എത്തും! ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ചയാണ് ലക്ഷ്യം; രമേഷ് പിഷാരടി

പാലക്കാട്ടുകാർക്ക് തന്നെ പ്രത്യേകമായി പരിചയപ്പെടുത്തേണ്ട കാര്യമില്ല, മാത്രമല്ല ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചെയ്തുവച്ച നല്ല കാര്യങ്ങളുടെ തുടർച്ച എന്ത് തന്നെയായാലും താൻ വിജയിച്ചാൽ ഉണ്ടാകുമെന്നും രമേശ് പറഞ്ഞിരുന്നു.കൂടാതെ രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും രമേശ് പിഷാരടി മറുപടി നൽകി. തന്നോട് ചോദ്യം ഉയർന്ന സമയത്ത് രാഹുലിനെതിരെ പരാതികൾ ഉണ്ടായിരുന്നില്ല. രാഹുൽ മാങ്കൂട്ടലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കോടതിയുടെ പരിഗണയിലാണ് ഇരിക്കുന്നത്. അത് അപ്പോൾ കാണാം എന്നും രമേശ് പിഷാരടി പറഞ്ഞിരുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?