AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ramesh Pisharody: ഞാൻ ജയിച്ചാൽ മമ്മൂക്ക പാലക്കാട് എത്തും! ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ചയാണ് ലക്ഷ്യം; രമേഷ് പിഷാരടി

Ramesh Pisharody Palakkad Candidate: ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച മണ്ഡലത്തിൽ നടപ്പാക്കുകയാണ് ഞാൻ ലക്ഷപ്പെടുന്നത് എന്നും രമേശ് പിഷാരടി പറഞ്ഞു. തന്നെ മണ്ഡലത്തിൽ പ്രത്യേകമായി പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്നും രമേഷ് പിഷാരടി. കൂടാതെ രാഹുലുമായി ബന്ധപ്പെട്ട തനിക്കെതിരെ ഉയർന്ന വിവാദങ്ങളോടും രമേശ് പിഷാരടി പ്രതികരിച്ചു....

Ramesh Pisharody: ഞാൻ ജയിച്ചാൽ മമ്മൂക്ക പാലക്കാട് എത്തും! ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ചയാണ് ലക്ഷ്യം; രമേഷ് പിഷാരടി
Ramesh Pisharady, MammoottyImage Credit source: INSTAGRAM
Ashli C
Ashli C | Edited By: Arun Nair | Updated On: 18 Mar 2026 | 01:59 PM

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹത്തോടെയാണ് പാലക്കാട് താൻ എത്തുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. താൻ ആരെയും നിർബന്ധിച്ചു പ്രചാരണത്തിൽ ഇറക്കിലെങ്കിലും താൻ വിജയിക്കുകയാണെങ്കിൽ പാലക്കാട് ജില്ലയിൽ മമ്മൂട്ടിയെ  എത്തിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് മത്സരിക്കണമെന്ന പാർട്ടി നൽകിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്. ജനങ്ങളെ പരമാവധി നേരിൽ കണ്ടായിരിക്കും പ്രചാരണം നടത്തുക എന്ന രമേഷ് പിഷാരടി പറഞ്ഞു. സമയം പരിമിതമായതിനാൽ തന്നെ പ്രത്യേക തന്ത്രങ്ങൾ ഒന്നും പ്രയോഗിക്കില്ല.

ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച മണ്ഡലത്തിൽ നടപ്പാക്കുകയാണ് ഞാൻ ലക്ഷ്യം വെക്കുന്നത് എന്നും രമേഷ് പിഷാരടി പറഞ്ഞു. തന്നെ മണ്ഡലത്തിൽ പ്രത്യേകമായി പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്നും രമേഷ് പിഷാരടി. കൂടാതെ രാഹുലുമായി ബന്ധപ്പെട്ട തനിക്കെതിരെ ഉയർന്ന വിവാദങ്ങളോടും രമേശ് പിഷാരടി പ്രതികരിച്ചു.

ALSO READ:80ലെ മമ്മൂട്ടി ചിത്രത്തിൽ മത്സരിച്ച എകെ ശശീന്ദ്രൻ; ജെൻസി യുഗത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ

തന്നോട് ചോദ്യം ഉയർന്ന സമയത്ത് രാഹുലിനെതിരെ പരാതികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട എല്ലാ കേസും വിവരങ്ങളും എല്ലാം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതാണ്. ഒന്നരവർഷം കൊണ്ട് 13 വീടുകളാണ് രാഹുൽ ‌മാങ്കൂട്ടത്തിൽ തൻ്റെ മണ്ഡലത്തിൽ പണിത് നൽകിയത്. 8 വീടിൻ്റെ ഇപ്പോഴും പണി തുടരുകയാണ്. നല്ലതിൻ്റെ തുടർച്ച എല്ലാം തന്നെ താൻ നടപ്പാക്കും എന്നും പിഷാരടി പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയയിലൂടെയും രമേശ് പിഷാരടി വോട്ട് അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ജനവിധി തേടി ജന്മനാട്ടിലേക്ക് എത്തുകയാണെന്നും കഴിഞ്ഞ 25 വർഷത്തിലധികം ആയി വേദികളിലൂടെയും ടെലിവിഷൻ സിനിമ മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് മുന്നിൽ എത്തിയ ആളാണ് താൻ. ഇനി വീണ്ടും ഒരു പുതിയ ഉത്തരവാദിത്വവുമായി ജന്മനാട്ടിലേക്ക് എത്തുകയാണ്. സ്വാതന്ത്ര്യസമരം മുതൽ ഇന്ത്യ എന്ന മഹാരാജ്യം മതേതര രാജ്യമായി കെട്ടിപ്പടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിയാണ് താനെന്നാണ് രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Follow Us