‌Actor BabuRaj:പ്രസി‍ഡന്റ് ഒന്നും അറിയില്ലെന്ന് പറയരുത്, അമ്മയിൽ നിന്നും അൻസിബ രാജിവെക്കാൻ കാരണമുണ്ട്! ബാബുരാജ്

‌Actor BabuRaj about Ansiba Resignation: ഇതെല്ലാം കൊണ്ട് അൻസിബ മനസ്സും മടുത്താണ് രാജിവച്ചത്. സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് കരുതിയാണ് ഇവരെയൊക്കെ അമ്മ ഏൽപ്പിച്ചത് എന്നാൽ പ്രസിഡണ്ട് ഒന്നും അറിയില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ് എന്നും ബാബുരാജ് ആരോപിച്ചു. അതേസമയം താര സംഘടനയിലെ അംഗങ്ങളുമായുള്ള പ്രശ്നങ്ങൾ കാരണമാണ് അൻസിബ............

‌Actor BabuRaj:പ്രസി‍ഡന്റ് ഒന്നും അറിയില്ലെന്ന് പറയരുത്, അമ്മയിൽ നിന്നും അൻസിബ രാജിവെക്കാൻ കാരണമുണ്ട്! ബാബുരാജ്

Ansiba, Baburaj, Shwetha Menon

Published: 

13 May 2026 | 05:13 PM

‘അമ്മ’യിൽ പുകയുന്ന കാര്യങ്ങളിൽ തുറന്നടിച്ച് നടൻ ബാബുരാജ്. രാജിവെച്ച ജോയിൻ സെക്രട്ടറി അൻസിബ മനസ് മടുത്തിട്ടാണ് രാജിവെക്കുന്നത് എന്ന് ബാബുരാജ് പ്രതികരിച്ചു. സ്ത്രീ ശാക്തീകരണം എന്ന പേരിൽ അധികാരം ഏറ്റവർ സംഘടനയുടെ ക്ഷേമപ്രവർത്തനങ്ങൾ അട്ടിമറിച്ചു എന്നും പാവപ്പെട്ട കലാകാരന്മാർക്ക് നൽകിവന്ന സഹായങ്ങൾ നിർത്തലാക്കി എന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല അമ്മയിൽ നിന്നും പുറത്താക്കിയ ജീവനക്കാരി കൊടുത്ത കത്തിൽ അൻസിബക്കെതിരെ ഒരു നടനുമായി ചേർത്ത് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതായും പറയുന്നുണ്ട്.

ഇതെല്ലാം കൊണ്ട് അൻസിബ മനസ്സും മടുത്താണ് രാജിവച്ചത്. സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് കരുതിയാണ് ഇവരെയൊക്കെ അമ്മ ഏൽപ്പിച്ചത് എന്നാൽ പ്രസിഡണ്ട് ഒന്നും അറിയില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ് എന്നും ബാബുരാജ് ആരോപിച്ചു. അതേസമയം താര സംഘടനയിലെ അംഗങ്ങളുമായുള്ള പ്രശ്നങ്ങൾ കാരണമാണ് അൻസിബ രാജിവെച്ചത് എന്ന അടക്കമുള്ള ചർച്ചകൾ സജീവമാകുകയാണ്. ഇതിന് പിന്നാലെ ഇതിനു പ്രതികരണവുമായി അമ്മയുടെ പ്രസിഡന്റായ ശ്വേതാ മേനോനും എത്തിയിരുന്നു. അമ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ.

ALSO READ:നടിയെ ആക്രമിച്ച കേസ്; തുടര്‍നടത്തിപ്പിനായി ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് WCC

ശ്വേതാ മേനോൻ പ്രതികരിച്ചു

തൊഴിൽപരമായ പ്രൊഫഷണൽ കാരണങ്ങൾ കൊണ്ടാണ് രാജിവെക്കുന്നത് എന്നാണ് തങ്ങളെ അറിയിച്ചത് എന്നാണ് ശ്വേതാ മേനോൻ പറയുന്നത്. അല്ലാതെ അമ്മയിലെ മറ്റു പ്രശ്നങ്ങൾ കൊണ്ടല്ല. താരത്തിന്റെ രാജി സംഘടന അംഗീകരിച്ചതായും ശ്വേതാ മേനോൻ പറഞ്ഞു. ഫെബ്രുവരി 21 ഓടുകൂടി തന്നെ അൻസിബ കത്ത് നൽകിയിരുന്നു എന്നും അവൾ കമ്മിറ്റി ചെയ്ത കുറെ പ്രോഗ്രാമുകൾ ഉണ്ട് അതിനിടയിൽ കൂടെ അമ്മയിലെ കാര്യങ്ങളിൽ വർക്ക് ചെയ്യാനും പ്രവർത്തിക്കാനും ഉള്ള സമയമില്ലാത്തതിനാൽ ആണ് രാജിവെച്ചത് എന്ന് ശ്വേതാ മേനോൻ പ്രതികരിച്ചു.കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ. ഇന്ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും വിളിച്ചു സംസാരിച്ച ശേഷമാണ് തങ്ങൾ രാജി സ്വീകരിച്ചത് എന്നും ശ്വേതാ മേനോൻ പറഞ്ഞു.

കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ശ്വേത മേനോൻ പ്രതികരണം നടത്തിയത്. അതേസമയം അമ്മയിൽ പുതിയ പ്രശ്നങ്ങൾ പൊങ്ങി കൊണ്ടിരിക്കുകയാണ് ഇപ്പോൾ പ്രധാനമായും വിവാദമായിക്കൊണ്ടിരിക്കുന്നത് അമ്മയിൽ നിന്നും ഒരു വനിത ജീവനക്കാരിയെ അപ്രതീക്ഷിതമായി പുറത്താക്കിയതാണ്. അമിതമായി ജോലി ചെയ്യിപ്പിക്കുകയും തൊഴിൽ സമയം കഴിഞ്ഞും ജോലി ചെയ്യിപ്പിക്കുക എന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരി പരാതി ഉന്നയിച്ചത് ഇതിന് പിന്നാലെ ജീവനക്കാരിയെ പിരിച്ചുവിട്ടു എന്നതാണ് ആരോപണം.സംഘടനയുടെ ട്രഷറാനായ ഉണ്ണി ശിവപാലിനെതിരെയാണ് ജീവനക്കാരി ആരോപണം ഉന്നയിച്ചത്.

മാത്രമല്ല കുക്കൂ പരമേശ്വരൻ ഉണ്ണി ഭയങ്കര ഏകാന്തത അനുഭവിക്കുന്ന ഒരു വ്യക്തിയാണ് എന്നും അതിനാൽ നമ്മൾ അഡ്ജസ്റ്റ് ചെയ്ത് നൽകണമെന്ന് ജീവനക്കാരിയെ ഉപദേശിച്ചതായും ആരോപണം. വളരെ മോശമായ രീതിയിലാണ് തന്നോട് പെരുമാറിയിരുന്നത് എന്നും ജോലിയിൽ വിവേചനം നേരിട്ടിരുന്നു എന്നും ജീവനക്കാരി വെളിപ്പെടുത്തി. ഞായറാഴ്ചകൾ പോലും ചായ ഇടിക്കാനായി തന്നെ വിളിച്ചു വരുത്തുമായിരുന്നു ഒരു നടി വരുമ്പോൾ അവരോട് മാന്യമായി പെരുമാറണം എന്നൊക്കെ തന്നെ ചട്ടം പഠിപ്പിക്കും. ജോലി സമയം കഴിഞ്ഞാലും 12 മണിക്ക് ശേഷവും തനിക്ക് മെസ്സേജുകളും ഫോൺകോളുകളും വരുമായിരുന്നുവെന്നും ജീവനക്കാരി പറയുന്നു. അതേസമയം ഈ വിഷയവും ഇന്നലെ നടന്ന ജനറൽബോഡി യോഗത്തിൽ ചർച്ച ചെയ്തു എന്നും ഉണ്ണി ശിവപാലിനെ നിർബന്ധിത ലീവിലേക്ക് വിടുകയും ചെയ്തു എന്ന് ശ്വേത മേനോൻ പറഞ്ഞു. അതേസമയം കുക്കൂ പരമേശ്വരനെതിരെയും ഗുരുതരമായ ആരോപണങ്ങൾ തന്നെയാണ് യുവതി ഉന്നയിച്ചിട്ടുള്ളത്.

ENGLISH SUMMARY

Actor Baburaj has reveals about the issues that are going on in ‘Amma’. Baburaj responded by saying that the resigned joint secretary Ansiba is resigning out of frustration. The letter from the employee who was fired from Amma also states that she made serious allegations against Ansiba along with an actor.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്